നമ്മൾ എല്ലാവരും കഴിക്കാൻ മടിക്കുന്ന ഒരു പച്ചക്കറിയാണ് പാവയ്ക്കാ. എന്നാൽ ഇന്ന് നമുക്ക് പാവയ്ക്കാ കൊണ്ട് ഒരു അടിപൊളി പാവയ്ക്കാ പച്ചടി ഉണ്ടാക്കുന്നത് എങ്ങനെയാണ് എന്ന് നോക്കാം. അതിനായി ഒരു പാവയ്ക്കാ ചെറുതായി നീളത്തിൽ അരിഞ്ഞെടുക്കുക. ശേഷം മൂന്ന് പച്ചമുളക് കീറിയതും, അര കപ്പ് ചിരകിയ തേങ്ങാ, കാൽ ലിറ്റർ തൈര്, ഒന്നേകാൽ ടീസ്പൂൺ കടുക്, രണ്ട് വറ്റൽമുളക്, കറിവേപ്പില, ആവശ്യത്തിന് ഉപ്പ് ഇത്രയുമാണ് ഈ പച്ചടിക്ക് വേണ്ടുന്ന ചേരുവകൾ. ആദ്യം അരിഞ്ഞു വെച്ചിട്ടുള്ള പാവക്കയെ ഒരു കുക്കറിലേക്ക് മാറ്റുക.
ശേഷം പാവക്കയിലേക്ക് ആവശ്യത്തിനുള്ള ഉപ്പും കീറി വെച്ചിട്ടുള്ള രണ്ട് പച്ചമുളകും, കാൽ കപ്പ് വെള്ളവും ചേർത്ത് ഇളക്കി അടച്ചു വെച്ച് ഒരു ഫിസിൽ വരുന്നത് വരെ പാവയ്ക്കാ വേവിക്കുക. ശേഷം വെന്തു വന്ന പാവക്കയെ ഒരു പാത്രത്തിലേക്ക് മാറ്റുക. ശേഷം ഒരു മിക്സിയുടെ ജാറിലേക്ക് തേങ്ങയും, ഒരു പച്ചമുളകും, രണ്ട് ടേബിൾ സ്പൂൺ തൈരും, ചേർത്ത് ഒന്ന് അടിച്ചെടുക്കുക. ശേഷം അടിച്ചെടുത്ത മിക്സിലേക്ക് മുക്കാൽ ടീസ്പൂൺ കടുകും രണ്ട് ടേബിൾ സ്പൂൺ തൈരും ചേർത്ത് ഒന്നും കൂടി അരച്ചെടുക്കുക.
ശേഷം അരച്ചെടുത്ത തേങ്ങാ മിക്സിനെ വേവിച്ചു വെച്ചിട്ടുള്ള പാവക്കയിലേക്ക് ചേർത്ത് ഇളക്കുക. ശേഷം ബാക്കിയുള്ള തൈരും ചേർത്ത് ഇളക്കി യോജിപ്പിക്കുക. ഇനി കുറച്ചും കൂടി ഉപ്പ് ചേർത്ത് ഇളക്കുക. ശേഷം കുറച്ചു കറിവേപ്പില കൂടി ചേർത്ത് കൊടുക്കുക. ഇനി ഒരു ചട്ടിയിലേക്ക് കുറച്ചു വെളിച്ചെണ്ണ ചേർത്ത് ചൂടാക്കുക. ശേഷം ചൂടായി വന്ന ചട്ടിയിൽ രണ്ട് വറ്റൽമുളക് ചേർത്ത് മൂപ്പിക്കുക. ഇനി കുറച്ചു കറിവേപ്പിലയും ചേർത്ത് താളിച്ചു പച്ചടിയിലേക്ക് ചേർത്ത് കൊടുക്കുക.
അപ്പോൾ വളരെ ടേസ്റ്റിയായ പാവയ്ക്കാ പച്ചടി തയ്യാറായിട്ടുണ്ട്. എല്ലാവരും ഇങ്ങനെ പച്ചടി തയ്യാറാക്കി നോക്കണേ. ഇങ്ങനെ ഉണ്ടാക്കിയാൽ പാവക്കയുടെ കയ്പ്പ് രസം തോന്നുകയേ ഇല്ല. രുചികരം എന്ന യൂട്യൂബ് ചാനലിൽ നിന്നും തിരഞ്ഞെടുത്തതാണ് ഈ റെസിപ്പി. എല്ലാവർക്കും ഈ റെസിപ്പി ഇഷ്ടമായി എങ്കിൽ ഈ ചാനൽ ലൈക്ക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ.
