ചിക്കൻ തോരൻ ഇത്ര രുചിയിൽ കഴിച്ചിട്ടുണ്ടോ ?

നിങ്ങൾ ചിക്കൻ തോരൻ കഴിച്ചിട്ടുണ്ടോ. വളരെ ടേസ്റ്റിയായ ഒരു റെസിപ്പിയാണ് ഇത്. അപ്പോൾ ഇന്ന് നമുക്ക് ചിക്കൻ കൊണ്ട് എങ്ങനെയാണ് തോരൻ ഉണ്ടാക്കുന്നത് എന്ന് നോക്കാം. ആദ്യം ഒന്നര കപ്പ് അളവിൽ ഉപ്പും മഞ്ഞൾപ്പൊടിയും ചേർത്ത് ചിക്കൻ വേവിച്ചെടുക്കുക. ഇനി ഒരു സവാള കൊത്തിയരിഞ്ഞെടുക്കുക. ഇനി ഒരു പാൻ അടുപ്പിൽ വെച്ച് ചൂടാക്കുക. ശേഷം ചൂടായി വന്ന പാനിൽ ഒരു ടേബിൾ സ്പൂൺ വെളിച്ചെണ്ണ ചേർത്ത് കൊടുക്കുക. ശേഷം ഒരു ടീസ്പൂൺ കടുക് ചേർത്ത് പൊട്ടിക്കുക. ഇനി പൊട്ടി വന്ന കടുകിലേക്ക് ഒരു ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി ചതച്ചത് ചേർത്ത് വഴറ്റുക.

ശേഷം മൂത്തു വന്ന ഇഞ്ചി വെളുത്തുള്ളിയിലേക്ക് കൊത്തിയരിഞ്ഞ സവാള ചേർത്ത് വഴറ്റുക. ഇനി കുറച്ചു കറിവേപ്പിലയും, ചേർത്ത് നന്നായി ഇളക്കി മൂപ്പിക്കുക. എന്നിട്ട് കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി, മുക്കാൽ ടീസ്പൂൺ മല്ലിപ്പൊടി, മുക്കാൽ ടീസ്പൂൺ മുളക്പൊടി, കാൽ ടീസ്പൂൺ ഗരം മസാല, ചേർത്ത് നന്നായി ഇളക്കി മൂപ്പിക്കുക. ശേഷം ആവശ്യത്തിനുള്ള ഉപ്പും, അര കപ്പ് തേങ്ങാ ചിരകിയതും, ചേർത്ത് ഇളക്കി നന്നായി മിക്‌സാക്കുക.

ശേഷം തേങ്ങയും മസാലയും നന്നായി ഇളക്കി യോജിപ്പിച്ച ശേഷം വേവിച്ചു വെച്ചിട്ടുള്ള ചിക്കൻ ചേർത്ത് ഇളക്കി യോജിപ്പിക്കുക. ശേഷം ലോ ഫ്ളൈമിൽ അടച്ചു വെച്ച് രണ്ട് മിനിറ്റോളം ചിക്കൻ വേവിക്കുക. മസാല ചിക്കനുമായി പിടിക്കാനാണ് ഇങ്ങനെ ചെയ്യുന്നത്. അപ്പോൾ വളരെ ടേസ്റ്റിയായ ചിക്കൻ തോരൻ പാകമായി കിട്ടിയിട്ടുണ്ട്. എല്ലാവരും ചിക്കൻ വാങ്ങുമ്പോൾ ഈ തോരൻ തീർച്ചയായും തയ്യാറാക്കി നോക്കണേ. ഉപ്പും മുളകും എന്ന യൂട്യൂബ് ചാനലിൽ നിന്നും തിരഞ്ഞെടുത്തതാണ് ഈ റെസിപ്പി. എല്ലാവർക്കും ഈ റെസിപ്പി ഇഷ്ടമായി എങ്കിൽ ഈ ചാനൽ ലൈക്ക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ,

Leave a Reply

You cannot copy content of this page