നമുക്ക് എല്ലാവർക്കും ഒരുപാട് ഇഷ്ടമുള്ള സ്നാക്കാണ് മീറ്റ് റോൾ, എന്നാൽ ഇന്ന് നമുക്ക് വളരെ ടേസ്റ്റിയായ ബീഫ് റോൾ എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം. ബേക്കറികളിൽ കിട്ടുന്ന അതെ രുചിയിൽ ബീഫ് റോൾ തയ്യാറാക്കുന്നത് എങ്ങനെ എന്ന് കണ്ടാലോ. ആദ്യം അര കപ്പ് പാലിൽ അര ടീസ്പൂൺ ഇൻസ്റ്റന്റ്റ് ഈസ്റ്റ് ചേർത്ത് ഇളക്കുക. ശേഷം പത്തു മിനിറ്റോളം പാലിനെ റെസ്റ്റ് ചെയ്യാനായി വെക്കുക. ഇനി രണ്ട് കപ്പ് മൈദയിൽ ഈസ്റ്റ് ചേർത്ത് മിക്‌സാക്കിയ പാൽ ചേർത്ത് മാവിനെ നന്നായി കുഴച്ചെടുക്കുക
ആവശ്യത്തിന് ഉപ്പും ചേർത്ത് വേണം മാവിനെ കുഴച്ചെടുക്കാൻ. ശേഷം നന്നായി കുഴച്ചെടുത്ത മാവിന്റെ മുകളിലായി കുറച്ചു എണ്ണ തടകിയ ശേഷം ഇരുപത് മിനിറ്റോളം മാവിനെ റെസ്റ്റ് ചെയ്യാനായി വെക്കുക. ഇനി ഇരുന്നൂറ്റി അൻപത് ഗ്രാം ബീഫ് ഉപ്പും മഞ്ഞൾപ്പൊടിയും ചേർത്ത് വേവിച്ച ഒന്ന് പിച്ചെടുക്കുക. ഇനി ഒരു പാൻ അടുപ്പിൽ വെച്ച് ചൂടാക്കിയ ശേഷം ഒരു ടേബിൾ സ്പൂൺ ഓയിൽ ചേർത്ത് കൊടുക്കുക. എന്നിട്ട് ചൂടായി വന്ന ഓയിലിൽ അര ടീസ്പൂൺ ഇഞ്ചി ചതച്ചത്, അര ടീസ്പൂൺ വെളുത്തുള്ളി ചതച്ചതും ചേർത്ത് വഴറ്റുക. ശേഷം മീഡിയം വലിപ്പത്തിലുള്ള ഒരു സവാള കൊത്തിയരിഞ്ഞത് ചേർത്ത് ഇളക്കുക. ഇനി ബ്രൗൺ കളർ ആയി വന്ന ഉള്ളിയിലേക്ക് കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി, അര ടീസ്പൂൺ മുളക്പൊടി, കാൽ ടീസ്പൂൺ ഗരം മസാല, കാൽ ടീസ്പൂൺ കുരുമുളക്പൊടി, ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി മൂപ്പിക്കുക.
ശേഷം നേരത്തെ വേവിച്ചു വെച്ചിരുന്ന ബീഫ് ചേർത്ത് മസാല ഇളക്കുക. ഇനി ലോ ഫ്ളൈമിൽ ബീഫ് ഒരു മിനിറ്റോളം മിക്‌സാക്കുക. ശേഷം കുറച്ചു മല്ലിയിലയും കറിവേപ്പിലയും ചേർത്ത് ഇളക്കി ഫ്ളൈയിം ഓഫ് ചെയ്യുക. ഇനി നേരത്തെ കുഴച്ചു വെച്ച മാവിനെ ചെറിയ ബോളുകളായി ഉരുട്ടി എടുക്കുക. എന്നിട്ട് കുറച്ചു ഓയിൽ തടകിയ ശേഷം കൌണ്ടർ ടോപ്പിലിട്ട് പരത്തുക. എന്നിട്ട് ഒരു ടേബിൾ സ്പൂൺ വീതം ഫില്ലിംഗ് ഉള്ളിലായി വെച്ച് ഉരുട്ടി എടുക്കുക. എല്ലാം റോളാക്കിയ ശേഷം രണ്ട് മുട്ടയിൽ ടിപ്പ് ചെയ്‌തു ബ്രെഡ് പൊടിയിൽ പൊതിഞ്ഞു എണ്ണയിലേക്ക് ഇട്ട് കൊടുക്കുക.
റോൾ മുങ്ങി കിടക്കാൻ പാകത്തിന് എണ്ണ ഒഴിച്ച് വേണം ബീഫ് റോൾ ഫ്രൈ ആക്കി എടുക്കാൻ. എന്നിട്ട് എണ്ണയിൽ നിന്നും കോരി എടുക്കുക. അപ്പോൾ വളരെ ടേസ്റ്റിയായ ബീഫ് റോൾ തയ്യാറായിട്ടുണ്ട്. എല്ലാവരും ഇങ്ങനെ ഒന്ന് ബീഫ് റോൾ തയ്യാറാക്കി നോക്കണേ. വളരെ ടേസ്റ്റിയായ ഒരു സ്നാക്കാണ് ഇത്. കുട്ടികൾക്കും മുതിർന്നവർക്കും എല്ലാം ഈ സ്നാക്ക് ഏറെ ഇഷ്ടമാകുന്നതായിരിക്കും. ഉപ്പും മുളകും എന്ന യൂട്യൂബ് ചാനലിൽ നിന്നും തിരഞ്ഞെടുത്തതാണ് ഈ റെസിപ്പി. എല്ലാവർക്കും ഈ സ്നാക്ക് ഇഷ്ടമായി എങ്കിൽ ഈ ചാനൽ ലൈക്ക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ.
