എല്ലാവർക്കും ഒരുപാട് ഇഷ്ടമുള്ള ഒരു മീറ്റാണ് മട്ടൻ. എന്നാൽ ഇന്ന് നമുക്ക് ഒരു ഒന്നൊന്നര രുചിയിലൊരു മട്ടൻ കറി ഉണ്ടാക്കിയാലോ. ചോറിനും ചപ്പാത്തിക്കും എല്ലാം ഒപ്പം കഴിക്കാൻ പറ്റിയ നല്ലൊരു കറിയാണ് ഇത്. അപ്പോൾ നമുക്ക് ഇത് എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം. അതിനായി ഒരു കിലോ എല്ലോടുകൂടിയ മട്ടൻ എടുക്കുക. ശേഷം ആവശ്യമായ ചേരുവകൾ, രണ്ട് സവാള സ്ലൈസാക്കിയത്, ഒരു പിടി ചെറിയ ഉള്ളി നീളത്തിൽ അരിഞ്ഞതും, രണ്ട് തക്കാളി ചെറുതായി അരിഞ്ഞതും, മൂന്ന് പച്ചമുളക് ചതച്ചതും, ഒന്നര ടേബിൾ സ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റും, ഒരു ഏലക്ക ചതച്ചതും, കാൽ ടീസ്പൂൺ ഉലുവ, മൂന്ന് ടേബിൾ സ്പൂൺ വെളിച്ചെണ്ണ, കുറച്ചു കറിവേപ്പില, കുറച്ചു മല്ലിയില അരിഞ്ഞതുമാണ് ചേരുവകൾ.
ഇനി ഒരു കുക്കർ അടുപ്പിൽ വെച്ച് ചൂടാക്കുക. ശേഷം കുക്കറിലേക്ക് ഒന്നര ടേബിൾ സ്പൂൺ വെളിച്ചെണ്ണ ചേർക്കുക. ശേഷം ചൂടായി വന്ന എണ്ണയിലേക്ക് ചതച്ചെടുത്ത ഏലക്കായും, ഉലുവയും ചേർത്ത് പൊട്ടിക്കുക. ശേഷം പൊട്ടി വന്ന ഉലുവയിലേക്ക് സവാള അരിഞ്ഞതും, ചെറിയ ഉള്ളി അരിഞ്ഞതും ചേർത്ത് വഴറ്റുക. ശേഷം ഒരു ബ്രൗൺ കളർ ആയി വന്ന ഉള്ളിയിലേക്ക് ഇഞ്ചി വെളുത്തുള്ളി പേസ്റ്റും, പച്ചമുളക് ചതച്ചതും, ചേർത്ത് പച്ചമണം മാറുന്നത് വരെ വഴറ്റുക. ശേഷം മല്ലിയില അരിഞ്ഞതും, ചേർത്ത് നന്നായി വഴറ്റുക.
ശേഷം അര ടീസ്പൂൺ പെരിഞ്ജീരകപ്പൊടി, ഒരു ടീസ്പൂൺ കുരുമുളക് പൊടി, അര ടീസ്പൂൺ ഗരം മസാല, ഒരു ടീസ്പൂൺ മഞ്ഞൾപ്പൊടി, രണ്ടര ടേബിൾ സ്പൂൺ മല്ലിപ്പൊടി, രണ്ട് ടേബിൾ സ്പൂൺ കാശ്മീരി മുളക്പൊടി, കുറച്ചു കറിവേപ്പില എന്നിവ ചേർത്ത് നന്നായി മൂപ്പിക്കുക. ശേഷം മൂത്തു വന്ന മസാലയിലേക്ക് ചെറുതായി അരിഞ്ഞെടുത്ത തക്കാളി ചേർക്കുക. ശേഷം തക്കാളി വെന്തു ഉടഞ്ഞു വരുന്നത് വരെ തക്കാളി വേവിക്കുക.ശേഷം വൃത്തിയാക്കി വെച്ചിട്ടുള്ള മട്ടനും ആവശ്യത്തിന് ഉപ്പും ചേർത്ത് ഇളക്കുക. ശേഷം അടച്ചു വെച്ച് മസാല ഒരു മിനിറ്റോളം ആവി കയറ്റുക.
ഇനി മട്ടനിൽ നിന്നും ഊറി വരുന്ന വെള്ളത്തിൽ നിന്ന് വേണം മസാല വേവിക്കാൻ. ശേഷം മട്ടനിലെ വെള്ളമെല്ലാം വറ്റി വരുമ്പോൾ ആവശ്യത്തിന് വെള്ളം ചേർത്ത് കുക്കർ അടച്ചു വെച്ച് മട്ടൻ വേവിച്ചെടുക്കുക. നാല് ഫിസിൽ വരുന്നത് വരെ മട്ടൻ വേവിച്ചെടുക്കുക. അപ്പോൾ വളരെ ടേസ്റ്റിയായ മട്ടൻ കറി തയ്യാറായിട്ടുണ്ട്. എല്ലാവരും ഇങ്ങനെ ഒന്ന് മട്ടൻ കറി തയ്യാറാക്കി നോക്കണേ. വളരെ ടേസ്റ്റിയായ ഒരു മട്ടൻ കറിയാണ് ഇത്. ഏത് ഫുഡിനൊപ്പവും കഴിക്കാൻ ഏറെ ടേസ്റ്റാണ് ഈ മട്ടൻ കറി.
