ഒരു കപ്പ് മൈദാ ഉണ്ടെങ്കിൽ മിനിറ്റുകൾ കൊണ്ടൊരു ടേസ്റ്റി ജിലേബി.

നമ്മുടെ വീടുകളിൽ എപ്പോഴും കാണുന്ന ഒരു സാധനമാണ് മൈദ. മൈദ വെച്ചിട്ട് ഒരുപാട് വിഭവങ്ങൾ നമുക്കറിയാം. എന്നാൽ ഇന്ന് പരിചയപ്പെടുത്തുന്നത് ഒരു കപ്പ് മൈദ വെച്ച് ചെയ്‌തെടുക്കാൻ പറ്റുന്ന ഒരു അടിപൊളി ജിലേബിയുടെ റെസിപ്പിയാണ്. വളരെ കുറച്ചു ചേരുവകൾ കൊണ്ടും വീട്ടിലുള്ള സാധനങ്ങൾ കൊണ്ടും ചെയ്തെടുക്കാൻ പറ്റുന്ന ഈ ജിലേബി എങ്ങനെയാണ് ഇത്രക്ക് ടെസ്റ്റിൽ ഉണ്ടാക്കുന്നത് എന്ന് നോക്കാം. ആദ്യം ഒരു കപ്പ് മൈദ ഒരു ബൗളിലേക്ക് ചേർത്ത് കൊടുക്കുക.

ഇനി മൂന്നു ടേബിൾ സ്പൂൺ തൈരും കൂടി മൈദയിലേക്ക് ചേർത്ത് കൊടുക്കുക. ഇനി നാല് റ്റീസ്പൂണോളം അളവിൽ കോൺഫ്ലോർ പൗഡർ ചേർത്ത് കൊടുക്കുക. ഇനി കാൽ ടീസ്പൂൺ അളവിൽ ബേക്കിങ് സോഡാ,ഒരു പിഞ്ച് ഉപ്പ്, ഇനി ഒരു ഓറഞ്ചു കളറിന് വേണ്ടി ഒരു മൂന്നു ഡ്രോപ്പ് കളർ ചേർത്ത് കൊടുക്കുക. ഇനി മൈദ എടുത്ത കപ്പിൽ തന്നെ ഒരു കപ്പ് വെള്ളം എടുക്കുക. ഇനി കുറെച്ചെയായി മൈദയിൽ വെള്ളം ചേർത്ത് ഒരു ദോശ മാവിന്റെ പരുവത്തിൽ കലക്കി എടുക്കുക. ഇനി കുറച്ചു സമയം ഈ ബാറ്റർ നല്ല പരുവം കിട്ടാനായി മാറ്റി വെക്കുക.

ഇനി ഷുഗർ സിറപ്പ് തയ്യാറാക്കാൻ വേണ്ടി ഒരു കപ്പ് പഞ്ചസാരയും ഒരു മുക്കാൽ കപ്പ് വെള്ളവും ഒരു മൂന്നു ഏലക്കായും കൂടി അടുപ്പിലേക്ക് വെച്ച് കൊടുക്കുക. ശേഷം ഒന്ന് കട്ടിയായി വന്ന ഷുഗർ സിറപ്പ് അടുപ്പിൽ നിന്നും ഇറക്കി വെക്കാം. ഇനി ഒരു പൈപ്പിംഗ് ബാഗിൽ ജിലേബിക്ക് വേണ്ടീട്ടുള്ള ബാറ്റർ ഒഴിച്ച് വെച്ച ശേഷം പാനിൽ എണ്ണ വെച്ച് നല്ല പോലെ ചൂടായി വന്നാൽ ജിലേബിയുടെ ആകൃതിയിൽ കറക്കി എണ്ണയിലേക്ക് ഇട്ടു കൊടുക്കുക.

ഇനി എണ്ണയിൽ മറിച്ചും തിരിച്ചും ഇട്ടു ഫ്രൈ ആക്കിയ ശേഷം നേരത്തെ തയ്യാറാക്കി എടുത്ത ഷുഗർ സിറപ്പിൽ ജിലേബി നല്ല പോലെ കോട്ടാക്കി എടുക്കുക. എല്ലാ ജിലേബിയും ഇതുപോലെ ചെയ്തെടുക്കുക. അപ്പോൾ വളരെ ടേസ്റ്റിയായ ജിലേബി ഇവിടെ റെഡിയായി വന്നിട്ടുണ്ട്. എല്ലാവരും ഈ സ്വീറ്റ് ട്രൈ ചെയ്തു നോക്കണേ. യമ്മി മലബാർ എന്ന യൂട്യൂബ് ചാനലിൽ നിന്നും തിരഞ്ഞെടുത്ത ഈ റെസിപ്പി ഇഷ്ടമായി എങ്കിൽ ഈ ചാനൽ ലൈക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ.

Leave a Reply

You cannot copy content of this page