ഏത് ആഹാരം പാകം ചെയ്താലും അതിന്റെ കൂടെ നല്ല കറികൾ തിരക്കുള്ള സമയങ്ങളിൽ ഉണ്ടാക്കാൻ കഴിയണമെന്നില്ല. ചിലപ്പോൾ ചോറിനും കറിക്കും വേറെ വേറെ കറികൾ ഉണ്ടാക്കേണ്ടതായിട്ട് വരുന്നു. എന്നാൽ ഇന്ന് പരിചയപ്പെടുത്തുന്നത് ചോറിനും കറിക്കും ഒരു കറി മാത്രം മതിയാകും. അതും വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ കഴിയുന്ന ഈ കറി എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. ആദ്യം ഒരു പാനിലേക്ക് ഒരു മൂന്നു ടേബിൾ സ്പൂൺ അളവിൽ എണ്ണ ചേർത്ത് കൊടുക്കുക.
ശേഷം കുറച്ചു കടുക് ചേർത്ത് പൊട്ടിക്കുക. ഇനി ഒരു മൂന്നു വറ്റൽമുളക്, കറിവേപ്പില, മൂന്നു വെളുത്തുള്ളി അരിഞ്ഞത്,ഇനി മീഡിയം സൈസിലുള്ള ഒരു സവാള സ്ലൈസായിട്ട് അരിഞ്ഞെടുത്തത്. ഇത്രയും കൂടി ചേർത്ത ശേഷം സവാള ഒന്ന് വയണ്ട് വരുന്നത് വരെ വെയ്റ്റ് ചെയ്യുക. ഇനി ഒരു മൂന്നു തക്കാളി, രണ്ടു വലിയ പച്ചമുളക്,ഇനി അടച്ചു വെച്ച് നാല് മിനിറ്റോളം ഈ മിക്സ് വേവിച്ചെടുക്കുക. ഇനി നല്ല പോലെ വെന്തു വന്ന മിക്സിലേക്ക് മസാലകൾ ചേർക്കാം. ആദ്യം രണ്ടു ടേബിൾ സ്പൂൺ അളവിൽ കാശ്മീരി ചില്ലി പൗഡർ ചേർത്ത് കൊടുക്കുക.
ഇനി ഒരു ടീസ്പൂൺ അളവിൽ മല്ലിപൊടിയും ചേർത്ത് നല്ല പോലെ ഇളക്കി യോജിപ്പിക്കുക. ശേഷം ഒന്ന് മൂത്തു വന്ന മസാലയിലേക്ക് കാൽ കപ്പ് അളവിൽ വെള്ളം ചേർത്ത് കൊടുക്കുക. ഗ്രേവി കൂടുതൽ വേണം എന്നുണ്ടെങ്കിൽ കുറച്ചു കൂടി വെള്ളം ചേർത്ത് കൊടുക്കുക. ഇനി ആവശ്യത്തിന് ഉപ്പും കൂടി ചേർത്ത് നല്ല പോലെ മിക്‌സാക്കി എടുക്കാം.
അപ്പോൾ വളരെ ടേസ്റ്റി ആയിട്ടുള്ള ചപ്പാത്തിക്കും ചോറിനുമൊക്കെ കഴിക്കാൻ പറ്റിയ വളരെ വേഗത്തിൽ തയ്യാറാക്കിയും എടുക്കാൻ കഴിയുന്ന ഈ കറി എല്ലാവരും ട്രൈ ചെയ്തു നോക്കണേ. ഇഷ്ടമായാൽ യമ്മി മലബാർ എന്ന യൂട്യൂബ് ചാനൽ ലൈക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ. എല്ലാവരും ട്രൈ ചെയ്തു നോക്കണേ. വീട്ടിലുള്ള ചേരുവകൾ കൊണ്ടുതന്നെ ഈ കറി തയ്യാറാക്കാവുന്നതാണ്.
