ഇന്ന് നമുക്ക് ഒരു ഹെൽത്തി ബ്രെക്ഫാസ്റ്റ് ഉണ്ടാക്കിയാലോ. അതെ വളരെ ടേസ്റ്റിയായ അതുപോലെ തന്നെ വളരെ പെട്ടന്ന് ഉണ്ടാക്കാനും പറ്റുന്ന നല്ലൊരു ബ്രെക്ഫാസ്റ്റാണ് ഇത്. അപ്പോൾ നമുക്ക് നോക്കാം എങ്ങനെയാണ് ഇത് ഉണ്ടാക്കുന്നത് എന്ന്. അതിനായി ഒന്നര കപ്പ് പച്ചരി ആറ് മണിക്കൂറോളം വെള്ളത്തിൽ കുതിർത്തി എടുക്കുക. ഇനി ഒരു മിക്സിയുടെ ജാറിലേക്ക് ഈ അരിയെ ചേർക്കുക. ഇനി അതിന്റെ കൂടെ രണ്ട് പച്ചമുളകും, ഒരു ചെറിയ കഷ്ണം ഇഞ്ചിയും, അര കപ്പ് വള്ളവും ചേർത്ത് നല്ല പേസ്റ്റായി അരച്ചെടുക്കുക.
ഇനി രണ്ട് ഉരുളകിഴങ്ങ് ഉപ്പ് ചേർത്ത് പുഴുങ്ങിയ ശേഷം ഒരു മിക്സിയുടെ ജാറിലേക്ക് ചേർത്ത് അരച്ചത് ഈ മിക്സിലേക്ക് ചേർത്ത് ഇളക്കുക. ഇനി രണ്ട് ചെറിയ ക്യാരറ്റ് ഗ്രേറ്റ് ചെയ്തതും, ഒരു മീഡിയം തക്കാളി ചെറിയ പീസുകളായി മുറിച്ചത്, ഇനി ആവശ്യത്തിന് ഉപ്പും, കാൽ ടീസ്പൂൺ സോഡാപ്പൊടിയും, അര ടീസ്പൂൺ വറ്റൽമുളക് പൊടിച്ചതും, ചേർത്ത് ദോശ മാവിന്റെ പരുവത്തിൽ വെള്ളവും ചേർത്ത് ഇളക്കിയ ശേഷം ഇരുപത് മിനിറ്റോളം അടച്ചു വെക്കുക.
ഇനി ഒരു തവി വീതം മാവ് ഒഴിച്ച് അടച്ചു വെച്ച് ദോശ ചുട്ടെടുക്കുക. അപ്പോൾ വളരെ ടേസ്റ്റിയായ ദോശയാണ് ഇത്. എല്ലാവരും ട്രൈ ചെയ്തു നോക്കണേ. പച്ചക്കറികളൊന്നും കഴിക്കാത്ത കുട്ടികൾക്ക് ഇതൊരു നല്ല ടേസ്റ്റിയായ ബ്രെക്ഫാസ്റ്റാണ്. ഉപ്പും മുളകും എന്ന യൂട്യൂബ് ചാനലിൽ നിന്നും തിരഞ്ഞെടുത്ത ഈ റെസിപ്പി എല്ലാവർക്കും ഇഷ്ടമായി എങ്കിൽ ഈ ചാനൽ ലൈക്ക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ.
