ഇന്ന് നമുക്ക് വളരെ ടേസ്റ്റിയായ ഒരു പുഡ്ഡിംഗ് തയ്യാറാക്കിയാലോ. മുകളിലായി മുത്തുപോലെയാണ് ഈ പുഡ്ഡിംഗ് സെറ്റാക്കിയിട്ടുള്ളത്. കാണാൻ തന്നെ മൊഞ്ചുള്ള ഈ പുഡ്ഡിംഗ് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി അര ലിറ്റർ പാൽ ഒരു സോസ് പാനിലേക്ക് ഒഴിക്കുക. ശേഷം പാലിനെ മീഡിയം ഫ്ളൈമിൽ വെച്ച് നല്ല പോലെ ഇളക്കുക. ശേഷം പാലിലേക്ക് കാൽ കപ്പ് പഞ്ചസാരയും ചേർത്ത് പകുതിയാകുന്നത് വരെ കുറുക്കിയെടുക്കുക.
ശേഷം കുറുകി വന്ന പാലിനെ ഫ്ളയിം ഓഫ് ചെയ്തു മാറ്റി വെക്കുക. ഇനി ഒരു പാനിലേക്ക് നാലര ടേബിൾ സ്പൂൺ പഞ്ചസാര വിതറിയിട്ട് കൊടുക്കുക. എന്നിട്ട് ലോ ഫ്ളൈമിൽ വെച്ച് പഞ്ചസാര മെൽറ്റാക്കി എടുക്കുക. ശേഷം കാരമലൈസായി വന്ന ഷുഗറിലേക്ക് രണ്ട് ടേബിൾ സ്പൂൺ വെള്ളം ചേർത്ത് ഇളക്കുക. ശേഷം ഒരു പാത്രത്തിലേക്ക് ചൂടോടുകൂടി ഈ പഞ്ചസാര മിക്സ് ചേർത്ത് കൊടുക്കുക.
ശേഷം ഒരു പാത്രത്തിലേക്ക് രണ്ടര കപ്പ് വെള്ളം ചേർക്കുക. ശേഷം തിളച്ചുവന്ന വെള്ളത്തിലേക്ക് കാൽ കപ്പ് ചവ്വരി ചേർത്ത് നല്ല പോലെ വേവിക്കുക. ശേഷം വെന്തുവന്ന ചവ്വരിയെ ഒരു പാത്രത്തിലൂടെ അരിച്ചെടുക്കുക. ശേഷം അരിച്ചെടുത്ത ചവ്വരിയിലേക്ക് രണ്ട് കപ്പ് തണുത്ത വെള്ളം ചേർത്ത് ഒന്നും കൂടി അരിച്ചെടുക്കുക. ശേഷം 2 കോഴിമുട്ട ഒരു പാത്രത്തിലേക്ക് പൊട്ടിച്ചു വീഴ്ത്തുക. ശേഷം മുട്ടയിലേക്ക് 2 ടേബിൾ സ്പൂൺ പഞ്ചസാരയും, മുക്കാൽ ടീസ്പൂൺ വാനില എസ്സൻസും ചേർത്ത് ഇളക്കുക.
ശേഷം നല്ല പോലെ അടിച്ചെടുത്ത മുട്ടയിലേക്ക് നേരത്തെ കുറുക്കിയെടുത്ത പാൽ ചേർത്ത് ഇളക്കുക. എന്നിട്ട് അതിലേക്ക് ഒരു നുള്ള് ഉപ്പും, വേവിച്ചെടുത്ത ചവ്വരിയും ചേർത്ത് കൊടുക്കുക. എന്നിട്ട് ഈ മിക്സിനെ സെറ്റായി വന്ന പഞ്ചസാര ലായനിയിലേക്ക് ചേർത്ത ശേഷം ഒരു അലുമിനിയം ഫോയിൽ പേപ്പർ കൊണ്ട് കവർ ചെയ്ത ശേഷം ഒരു സ്റ്റീമറിൽ 35 മിനിറ്റോളം ആവിയിൽ വെച്ച് വേവിച്ചെടുക്കുക. ഇനി അലുമിനിയം പേപ്പറിന്റെ മുകളിൽ ഒരു സ്റ്റിക്ക് കൊണ്ട് നിറയെ ഹോൾസ് ഇട്ട് കൊടുക്കുക. എന്നിട്ട് ആവിയിൽ വേവിച്ചെടുക്കുക. അപ്പോൾ വളരെ ടേസ്റ്റിയായ പുഡ്ഡിംഗ് തയ്യാറായിട്ടുണ്ട്.
