പല തരത്തിലുള്ള സ്നാക്കുകൾ നിങ്ങൾ കഴിച്ചിട്ടുണ്ടാകും അല്ലെ. എന്നാൽ ഇന്ന് നമുക്ക് കപ്പ ഉപയോഗിച്ചു ഒരു വട ഉണ്ടാക്കിയാലോ. അതെ വളരെ ടേസ്റ്റിയായ കപ്പ വട എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം. ആദ്യം രണ്ടോ മൂന്നോ കപ്പ് കപ്പ പുഴുങ്ങി ഉടച്ചെടുക്കുക. ശേഷം മീഡിയം വലിപ്പത്തിലുള്ള സവാള ചെറുതായി അരിഞ്ഞെടുക്കുക. ഇനി രണ്ട് പച്ചമുളക് വട്ടത്തിൽ കട്ട് ചെയ്തു അരിഞ്ഞെടുക്കുക. ഇനി ചെറുതായി അരിഞ്ഞെടുത്ത മല്ലിയില,കറിവേപ്പില ചേർത്ത് കൊടുക്കുക.
ശേഷം ഒരു ചെറിയ കഷ്ണം ഇഞ്ചി കൊത്തിയരിഞ്ഞടുക്കുക. അതിന് ശേഷം ഒരു ടീസ്പൂൺ മുളക്പൊടി,അര ടീസ്പൂൺ മഞ്ഞൾപ്പൊടി, നാല് ടേബിൾ സ്പൂൺ അരിപ്പൊടി, ഇനി ആവശ്യത്തിന് ഉപ്പും ചേർത്ത് നല്ല പോലെ കൈ കൊണ്ട് കുഴച്ചെടുക്കുക. ഇനി നല്ല പോലെ കുഴച്ചെടുത്ത മാവിനെ മാറ്റി വെക്കുക.
അതിനു ശേഷം കൈ നല്ല പോലെ കഴുകി ഒരു ബോള് പോലെ ഉരുട്ടി എടുക്കുക. ശേഷം കയ്യിൽ വെച്ച് ഒന്ന് പരത്തിയ ശേഷം ഒരു വിരൽ വെള്ളത്തിൽ മുക്കിയ ശേഷം ഈ വടയുടെ നടുക്ക് ഭാഗത്തായി വിരൽ അമർത്തി ഹോൾ ഇട്ടു കൊടുക്കുക. ഇനി എല്ലാ മാവിനേയും ഇതുപോലെ വടയുടെ ഷെയ്പ്പിൽ ആക്കി എടുക്കുക.
ഇനി നല്ല ചൂടായി വന്ന എണ്ണയിലേക്ക് ഓരോ വടയെയും ഇട്ടു കൊടുക്കുക. ഫ്ളൈയിം മീഡിയത്തിൽ ആയിരിക്കണം. വളരെ ടേസ്റ്റിയാണ് ഈ വട കഴിക്കാൻ. എല്ലാവരും ട്രൈ ചെയ്തു നോക്കണേ. കപ്പയുണ്ടെങ്കിൽ വളരെ എളുപ്പത്തിൽ ചെയ്തെടുക്കാൻ പറ്റുന്ന ഒരു സ്നാക്കാണ് ഇത്. നേഹ ഫുഡ് സ്റ്റോറീസ് എന്ന യൂട്യൂബ് ചാനലിൽ നിന്നും തിരഞ്ഞെടുത്ത ഈ റെസിപ്പി എല്ലാവർക്കും ഇഷ്ടമായി എങ്കിൽ ഈ ചാനൽ ലൈക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ.
