ചിക്കൻ റെസിപ്പികളിൽ ഏറ്റവും ടേസ്റ്റിയായ ചിക്കൻ കറി കപ്പലിലെ ചിക്കൻ കറി തന്നെ

നിങ്ങൾ കപ്പലിലെ ചിക്കൻ കറി കഴിച്ചിട്ടുണ്ടോ. വളരെ ടേസ്റ്റിയായിട്ടുള്ള ഒരു മൊഞ്ചത്തി ചിക്കനാണ് ഇത്. അപ്പോൾ ഇന്ന് നമുക്ക് നല്ല ടേസ്റ്റിയായിട്ടുള്ള മസാല കൊണ്ട് തയ്യാറാക്കിയിട്ടുള്ള ഈ ചിക്കൻ കറി എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി 500ഗ്രാം ചെറിയുള്ളി വൃത്തിയാക്കി എടുത്ത ശേഷം ഒരു ഇടി കല്ലിലിട്ടു ഒന്ന് ചതച്ചെടുക്കുക. ശേഷം ചതച്ചെടുത്ത ചെറിയ ഉള്ളിയെ ഒരു പാത്രത്തിലേക്ക് മാറ്റുക. ഇനി രണ്ട് കിലോ ചിക്കൻ കഴുകി വൃത്തിയാക്കി എടുത്തിട്ടുണ്ട്.

എന്നിട്ട് ചിക്കനിലേക്ക് ഒരു ടീസ്പൂൺ മഞ്ഞൾപ്പൊടിയും, ആവശ്യത്തിന് ഉപ്പും, 12 പീസ്  വെളുത്തുള്ളി ചതച്ചതും, ഒരു വലിയ കഷ്ണം ഇഞ്ചി നീളത്തിൽ ചെറുതായി അരിഞ്ഞതും, ഒരു പച്ചമുളക് വട്ടത്തിൽ അരിഞ്ഞത്, ഒന്നര ടേബിൾ സ്പൂൺ മല്ലിപൊടിയും, ഒരു ടീസ്പൂൺ ഗരം മസാലപ്പൊടിയും, ആദ്യം ചതച്ച് വെച്ചിട്ടുള്ള ചെറിയ ഉള്ളിയും, ഒന്നര ടേബിൾ സ്പൂൺ നാരങ്ങാനീരും, നാലു ടേബിൾസ്പൂൺ വറ്റൽമുളക് ക്രഷ് ചെയ്തതതും, രണ്ടു തണ്ട് കറിവേപ്പിലയും ചേർത്ത് നല്ലപോലെ ഇളക്കി യോജിപ്പിക്കുക.

ശേഷം നല്ലപോലെ ഇളക്കി യോജിപ്പിച്ചെടുത്ത ചിക്കൻ 15 മിനിട്ടോളം അടച്ച് റസ്റ്റ് ചെയ്യാനായി വയ്ക്കുക. ശേഷം ഒരു ചട്ടി അടുപ്പിൽ വച്ച് ചൂടാക്കുക. എന്നിട്ട് ചൂടായി വന്ന ചട്ടിയിലേക്ക് രണ്ട് ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക. ശേഷം എണ്ണയിലേക്ക് കുറച്ച് കറിവേപ്പില ചേർത്ത് കൊടുക്കുക. എന്നിട്ട് അതിലേക്ക് മസാല ചേർത്ത് വച്ചിട്ടുള്ള ചിക്കൻ ചേർത്ത് കൊടുക്കുക. മുഴുവൻ ചിക്കനും ഈ ചട്ടിയിലേക്ക് ചേർത്ത് ഇളക്കിയശേഷം ഒരു കാൽ കപ്പ് വെള്ളവും ചേർത്ത് ഇളക്കി അടച്ചുവെച്ച് ചിക്കൻ വേവിക്കുക.

മീഡിയം ഫ്ളൈമിൽ വെച്ച് ചിക്കൻ നല്ലപോലെ വേവിക്കുക. എന്നിട്ട് ഒന്നു വെന്തു വന്ന ചിക്കന്റെ മുകളിലേക്ക് ഒരു ടീസ്പൂൺ കുരുമുളകു പൊടിയും, ഒരു ടീസ്പൂൺ പെരുംജീരകം പൊടിച്ചതും ചേർത്ത് നല്ലപോലെ ഇളക്കി യോജിപ്പിക്കുക. എന്നിട്ട് ചിക്കനിൽ നിന്ന് ഇറങ്ങി വന്ന വെള്ളം മുഴുവനായും ചിക്കനിൽ തന്നെ ചേർത്ത് ഡ്രൈ ആക്കി എടുക്കുക. എന്നിട്ട് ഒന്ന് ഡ്രൈയായി വന്ന ചിക്കനിലേക്ക് അരമുറി തേങ്ങയുടെ ഒന്നാം പാൽ ചേർത്ത് ഇളക്കുക. എന്നിട്ട് ചേർത്തിട്ടുള്ള മുഴുവൻ തേങ്ങാപാലും നല്ലപോലെ വറ്റിച്ചെടുക്കുക.

എന്നിട്ട് നല്ലപോലെ വറ്റി വന്ന തേങ്ങാപ്പാലിലേക്ക് കുറച്ചു കറിവേപ്പിലയും ചേർത്ത് സെർവ് ചെയ്യാം. അപ്പോൾ വളരെ ടേസ്റ്റി ആയിട്ടുള്ള കപ്പലിലെ ചിക്കൻകറി തയ്യാറായിട്ടുണ്ട്. വളരെ എളുപ്പത്തിൽ കുറഞ്ഞ മസാലയിൽ ചെയ്തെടുക്കാൻ കഴിയുന്ന ഒരു റെസിപ്പിയാണിത്. എല്ലാവരും ട്രൈ ചെയ്തു നോക്കണേ. കൂടുതൽ അറിവിലേക്കായി പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള വീഡിയോ കണ്ടു നോക്കാവുന്നതാണ്.

Leave a Reply

You cannot copy content of this page