നമ്മുടെ കുട്ടികൾക്ക് ഏറ്റവും ഇഷ്ടമായ ന്യുട്ടെല്ല ഇനി അതെ രുചിയിൽ കുറഞ്ഞ ചിലവിൽ വീട്ടിൽ തന്നെ ഉണ്ടാക്കാം.
കുട്ടികൾ ഉള്ള ഒട്ടുമിക്ക വീടുകളിലും ന്യുട്ടെല്ല വാങ്ങിക്കുന്നത് ഒരു പതിവാണ്. ന്യുട്ടെല്ല വാങ്ങിക്കഴിഞാൽ ബ്രെഡ്,ചപ്പാത്തി,പത്തിരി തുടങ്ങി എല്ലാത്തിന്റെയും കൂടെ ഈസിയായി കുട്ടികളെ കൊണ്ട് നമുക്ക് കഴിപ്പിക്കാം.ഇത് കൊണ്ട് തന്നെ അമ്മമാർ എന്ത് വില കൊടുത്തും മാർക്കറ്റിൽ പോയ് ഇത് വാങ്ങിക്കാൻ തയ്യാറുമാണ്.കുട്ടികൾക്ക് വളരെ ഇഷ്ടമായ ചോക്കലേറ്റ്ന്റെ ആ ഒരു ഫ്ലാവറിൽ കുട്ടികൾ എത്ര വേണമെങ്കിലും കഴിച്ചോളും.
പക്ഷേ ഇതിന്റെ വില കേട്ടാൽ ആരും ഒന്നു ഞെട്ടും.ചെറിയ ഒരു ബോട്ടിലിന് തന്നെ മാർക്കറ്റിൽ 350 രൂപയോളം വില വരുന്നുണ്ട്.ഒരു ആഴ്‌ചയോളം മാത്രമേ ഇത് തികയുകയും ചെയ്യുന്നുള്ളൂ.അത് കൊണ്ട് തന്നെ പല വീടുകളിലും ഇതിന് വേണ്ടി നല്ല ഒരു തുക തന്നെ ചിലവാക്കുന്നുണ്ട്.ഇതിന് ഒരു കിടിലൻ പരിഹാരവും ഇവിടെ തന്നെ ഉണ്ട്.ഇൗ ന്യുട്ടെല്ല നമുക്ക് തന്നെ വീട്ടിൽ വെച്ച് വളരെ എളുപ്പത്തിലും ചിലവ് കുറഞ്ഞ രീതിയിലും അതെ ടെസ്റ്റിൽ തന്നെയും ഉണ്ടാക്കാവുന്നതാണ്.
ഇത് ഉണ്ടാക്കാൻ ആവശ്യമായി വരുന്ന ഇംഗ്രീടിയൻസ് ഒക്കെ തന്നെ നമ്മുടെ നാട്ടിലെ ചെറിയ കടകളിലും സൂപ്പർ മാർക്കറ്റുകളിലും ഒക്കെ തന്നെ ലഭിക്കുന്നതാണ്.ഒന്നാമതായി വേണ്ടത് റോസ്റ്റ് ചെയ്തു തൊലി കളഞ്ഞ വെളുത്ത കടലയാണ്.ഹസ്സൽ നട്ട് എന്നും പറയാറുണ്ട്.ഇത് ഒരു അര കപ്പ് മാത്രം മതിയാകും.ഇത് കിട്ടിയില്ലെങ്കിൽ സാധാരണ കറി വെക്കുന്ന കടലായോ കപ്പലണ്ടി യോ ഉപയോഗിക്കാം.പിന്നെ വേണ്ടത് കാൽ കപ്പ് കോകോ പൗഡർ ആണ്.
കൂടാതെ പൊടിച്ചെടുത്ത പഞ്ചസാര യും ഉരുക്കിയ ബട്ടറും അര കപ്പ് വീതം വേണം.ബട്ടർ കിട്ടിയില്ല എങ്കിൽ സൺഫ്ലവർ ഒായിലും ഉപയോഗിക്കാം. പിന്നെ 1 ടീസ്പൂൺ വാനില്ല എസ്സൻസും ആവശ്യമാണ്.ആദ്യമായി വെളുത്ത കടല നന്നായി തട്ടും തരികളും ഇല്ലാതെ ഫൈൻ ആയ് പൊടിച്ചെക്കുക.അതിലേക്ക് ബാക്കിയുള്ള ഇംഗ്രീഡിയെൻസ്(പഞ്ചസാര, കോകോ പൗഡർ, ബട്ടർ,വാനില എസ്സൻസ്) ചേർത്ത് നന്നായി മിക്സിയിൽ മിക്സ് ചെയ്താൽ നമ്മുടെ ടേസ്റ്റി ന്യുട്ടെല്ല റെഡി.ഇനി അഥവാ ആവശ്യത്തിന് ലൂസ് കിട്ടിയില്ലെങ്കിൽ ബട്ടറോ സൺ ഫ്ലവർ ഒായിലോ ചേർത്ത് നന്നായി മിക്സ് ചെയ്യുക.ശേഷം വാട്ടർ കണ്ടെന്റ് ഇല്ലാത്ത എയർ ടയിറ്റ് ആയ ഒരു ബോട്ടിലിൽ സൂക്ഷിച്ച് വെച്ച് ഉപയോഗിചോളു.
