പപ്പായ ഉണ്ടെങ്കിൽ ഈ രീതിയിൽ ഉണ്ടാക്കി നോക്കൂ.

മിക്കവാറുമുള്ള വീടുകളിൽ എപ്പോഴും കാണുന്ന ഒരു ഫ്രൂട്ടാണ് പപ്പായ. കാരണം മിക്കവാറുമുള്ളവരുടെയും വീട്ടുവളപ്പിൽ കാണുന്ന ഒരു മരം കൂടിയാണ് പപ്പായ. എന്നാൽ ഇന്ന് നമുക്ക് വളരെ ടേസ്റ്റിയായ പച്ച പപ്പായ വെച്ച് തയ്യാറാക്കാവുന്ന പപ്പായ മെഴുക്ക് മെരട്ടി എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം. ആദ്യം പപ്പായയെ കനം കുറച്ചു നീളത്തിൽ അരിഞ്ഞെടുക്കുക. ഇനി ഒരു പാൻ അടുപ്പിലേക്ക് വെച്ച് കൊടുക്കുക.

ശേഷം രണ്ട് ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഈ പാനിലേക്ക് ചേർത്ത് കൊടുക്കുക. എണ്ണ ചൂടായി വന്നാൽ അര ടീസ്പൂൺ കടുക് ചേർത്ത് പൊട്ടിക്കുക. ഇനി കുറച്ചു കറിവേപ്പിലയും രണ്ടോ മൂന്നോ അല്ലി വെളുത്തുള്ളി,ചേർത്ത് മൂപ്പിച്ച ശേഷം കുറച്ചു കായപ്പൊടിയും രണ്ടോ മൂന്നോ പച്ചമുളകും അറിഞ്ഞു വെച്ചിട്ടുള്ള പപ്പായയും,ഒരു സവാള നീളത്തിൽ അറിഞ്ഞു ചേർത്ത് കൊടുക്കുക. ഇനി എല്ലാം കൂടി മിക്‌സാക്കി അടച്ചു വെച്ച് വേവിച്ചെടുക്കുക.

ഇനി പകുതി വെന്തു വന്ന പപ്പായ ഉപ്പ് ചേർത്ത് നന്നായിട്ട് ഇളക്കുക. ശേഷം അര ടീസ്പൂൺ മഞ്ഞൾപ്പൊടി,ഒന്നര ടേബിൾ സ്പൂൺ മുളക്പൊടിയും,അര ടേബിൾ സ്പൂൺ വലിയ ജീരകം പൊടിച്ചത്,മുക്കാൽ ടീസ്പൂൺ ചിക്കൻ മസാല,ചേർത്ത് നന്നായിട്ട് മിക്‌സാക്കുക. ശേഷം രണ്ട് മിനിറ്റോളം അടച്ചു വെച്ച് വേവിച്ചെടുക്കുക. ഇനി ഒരു ടേബിൾ സ്പൂൺ വെളിച്ചെണ്ണ കൂടി ചേർത്ത് അടപ്പ് തുറന്നു വെച്ച് ഡ്രൈ ആക്കി എടുക്കുക.

അപ്പോൾ നല്ല ചൂട് ചോറിനൊപ്പം കഴിക്കാൻ പറ്റിയ നല്ലൊരു റെസിപ്പിയാണ് ഇത്. എല്ലാവരും ട്രൈ ചെയ്തു നോക്കണേ. ഫദ്ധ്വാസ് കിച്ചൺ എന്ന യൂട്യൂബ് ചാനലിൽ നിന്നും തിരഞ്ഞെടുത്ത ഈ റെസിപ്പി എല്ലാവർക്കും ഇഷ്ടമായി എങ്കിൽ ഈ ചാനൽ ലൈക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ.

 

Leave a Reply

You cannot copy content of this page