നമ്മൾ മലയാളികൾ പൊതുവായി തയ്യാറാക്കുന്ന ഒരു അച്ചാറാണ് നാരങ്ങാ അച്ചാർ. എന്നാൽ നാരങ്ങയുടെ കൂടെ കുറച്ചു ഈന്തപ്പഴവും കൂടി ചേർത്ത് അച്ചാർ തയ്യാറാക്കിയാലോ രുചി പറയേം വേണ്ട.
അപ്പോൾ ഈന്തപ്പഴവും നാരങ്ങയും കൊണ്ടുള്ള ഒരു വെറൈറ്റി അച്ചാർ ഉണ്ടാക്കുന്നത് കാണാം. ഒരു കിലോ നാരങ്ങ അച്ചാർ ഇടുന്ന വിധം ആണിവിടെ കാണാവുന്നത്. അര കിലോ ഈന്തപ്പഴം ആണ് ഈ അച്ചാർ കൂട്ടിൽ ചേർക്കേണ്ടത്. ഇഞ്ചി,വെളുത്തുള്ളി, കാന്താരി മുളക്, എള്ളെണ്ണ, ഉലുവ, കടുക്, ഇതൊക്കെയും ഈ വെറൈറ്റി അച്ചാറിൽ ചേർക്കേണ്ട ചേരുവകളാണ്.
അച്ചാറിടാൻ നാരങ്ങ ഒന്നു വേവിച്ചെടുത്തു മുറിച്ചു ഉപ്പു പുരട്ടി മൂന്നു ദിവസം വെക്കണം. ഈന്തപ്പഴം ചെറുതായി അരിഞ്ഞതാണ് അച്ചാറിനു വേണ്ടത്. വെളുത്തുള്ളി ഇഞ്ചി അരച്ച പേസ്റ്റ്, വെളുത്തുള്ളി അരിഞ്ഞതും ഇടണം അച്ചാറിൽ ഒരു പാത്രത്തിൽ എള്ളെണ്ണ /നല്ലെണ്ണ ഒഴിച്ച് ചൂടായാൽ അതിലേക്ക് ഒരു സ്പൂൺ ഉലുവ, ഒന്നര സ്പൂൺ കടുക് ഇടുക, അരിഞ്ഞു വെച്ച വെളുത്തുള്ളിയാണ് അടുത്തതായി ചേർക്കേണ്ടത് മുളകും കൂടി ഇടാം അടുത്തത്, കറിവേപ്പില കൂടി ഇട്ടു ഇതെല്ലാം കൂടി നന്നായി മൂപ്പിക്കുക.
ഇതിലേക്ക് ഇനി മുളക് പൊടി, മഞ്ഞൾ പൊടി, ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ്, കൂടി ചേർത്ത് മൂപ്പിക്കുക, ഇതിലേക്ക് ഉലുവ പൊടി, കായ പൊടി, മൂപ്പിച്ചു വെച്ചിരിക്കുന്ന ഈ കൂട്ടിലേക്ക് അരിഞ്ഞു വെച്ചിരിക്കുന്ന ഈന്തപ്പഴം ഇട്ടു നന്നായി ഇളക്കുക.ഇതിനത്തേക്കു തിളപ്പിച്ച വെള്ളം ഒരു ഗ്ലാസ് ഒഴിക്കുക. ഉപ്പ് തിരുമ്മി വെച്ചിരിക്കുന്ന നാരങ്ങ ആയതു കൊണ്ടു നോക്കി മാത്രം ഉപ്പു ചേർക്കുക, അടുത്തായി വിനാഗിരി ഒഴിച്ച് ചേർക്കുക. നന്നായി തിളച്ചു വരുമ്പോൾ ഉപ്പിട്ട് വെച്ചിരിക്കുന്ന നാരങ്ങ ഇട്ടു കൊടുക്കണം.
അവസാനമായി പഞ്ചസാര കൂടി ചേർത്തു നന്നായി ഇളക്കി ഗ്യാസ് ഓഫ് ചെയ്തു കഴിഞ്ഞാൽ നാരങ്ങ ഈന്തപ്പഴം അച്ചാർ തയ്യാർ. രുചികരമായ നാരങ്ങ ഈന്തപ്പഴം അച്ചാർ തയ്യാറാക്കുന്നതിനുള്ള പൊടി കൈകളും,തീ എത്ര ചൂടിൽ വെക്കണമെന്നും, രുചി കൂട്ടുകൾ എത്ര അളവിൽ എങ്ങനെ ചേർക്കേണമെന്നും അറിയാൻ വീഡിയോ കാണു ഈ അടിപൊളി നാരങ്ങ ഈന്തപഴം അച്ചാർ നിങ്ങളുടെ വീട്ടിലും ഉണ്ടാക്കു. ഈ റെസിപ്പി ഇഷ്ടമായി എങ്കിൽ മമ്മീസ് കിച്ചൺ എന്ന യൂട്യൂബ് ചാനൽ ലൈക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ.
