ഇരുപത് സെക്കൻഡിൽ വെളുത്തുള്ളി എങ്ങനെ തൊലി കളയാം. ഈ രണ്ട് രീതിയിലും സിമ്പിളായി ചെയ്യാവുന്നതാണ്.

നമ്മുടെ മിക്കവാറുമുള്ള കറികളിലും വെളുത്തുള്ളി ഒരു പ്രദാന ചേരുവയാണ്. ഒരു പ്രത്യേക രുചിയും അതുപോലെ തന്നെ ഒത്തിരി രോഗങ്ങൾക്കും പ്രധിവിധിയാണ് വെളുത്തുള്ളി. വെളുത്തുള്ളിയുടെ തൊലി കളയാൻ ബുദ്ധിമുട്ടായത് കൊണ്ട് തന്നെ വിഭവങ്ങളിലും പലരും ഇത് വേണ്ടാന്നു വെക്കലാണ് പതിവ്. എന്നാൽ ഇന്ന് പരിചയപ്പെടുത്തുന്നത് വെളുത്തുള്ളിയുടെ തൊലി എങ്ങനെ എളുപ്പത്തിൽ കളയാം എന്നുള്ളതാണ്. അപ്പോൾ ഇനി നോക്കാം എങ്ങനെയാണ്‌ വളരെ സിമ്പിളായി വെളുത്തുള്ളി തോല് കളയുക എന്ന്.

ആദ്യം എത്രത്തോളം വെളുത്തുള്ളി വേണം അത്രയും എടുക്കുക. ശേഷം വെളുത്തുള്ളിയുടെ തല ഭാഗത്തായി കാണുന്ന ഹാർഡായ ഭാഗം മുറിച്ചു മാറ്റുക. ഇനി ഓവനിൽ തല ഭാഗം മുറിച്ചു മാറ്റിയ വെളുത്തുള്ളി ഒരു പാത്രത്തിലേക്ക് വെച്ച് കൊടുക്കുക. ഇനി അടച്ചു വെച്ച ശേഷം ഇരുപത് സെക്കൻഡോളം ടൈം സെറ്റാക്കി വെച്ച് കൊടുക്കുക. ഇനി ഇരുപത് സെക്കന്ഡിന് ശേഷം വെളുത്തുള്ളി പുറത്തെടുക്കുക. എന്നിട്ട് അതിന്റെ മൂഡ് ഭാഗം ഒന്ന് പ്രസ് ചെയ്തു തള്ളി കൊടുത്താൽ തൊലി ഇല്ലാതെ വെളുത്തുള്ളി മാത്രം പുറത്തേക്ക് വരുന്നതാണ്.

ഇനി അടുപ്പിൽ എങ്ങനെയാണ് വെളുത്തുള്ളി തൊലി കളയുന്നത് എന്ന് നോക്കാം. ആദ്യം ഒരു കടായി അടുപ്പിലേക്ക് വെച്ച് നല്ല പോലെ ചൂടാക്കുക. ഇനി അടച്ചു വെച്ച് രണ്ട് പാത്രവും നല്ല പോലെ ചൂടാക്കി എടുക്കുക. ഇനി നല്ല പോലെ ചൂടായി വന്ന പാത്രത്തിലേക്ക് നേരത്തെ തല ഭാഗം മുറിച്ചെടുത്ത വെളുത്തുള്ളി വെച്ച് നാല് മുതൽ അഞ്ചു മിനിട്ടുവരെ അടച്ചു വെച്ച് വേവിച്ചെടുക്കുക. ഇനി അഞ്ചു മിനിട്ടിനു ശേഷം വെളുത്തുള്ളി ഒന്ന് പ്രസ് ചെയ്‌താൽ തൊലി ഈസിയായി റിമൂവ് ആയി കിട്ടുന്നതാണ്.

അപ്പോൾ ഇത്രേയുള്ളൂ നല്ല ഈസിയാണ് ഇങ്ങനെ വെളുത്തുള്ളിയുടെ തൊലി കളയാൻ. എല്ലാവരും ഈ ട്രിക്ക് ട്രൈ ചെയ്തു നോക്കണേ. എത്രത്തോളം വെളുത്തുള്ളി വേണം അത്രത്തോളം വെളുത്തുള്ളി ഓവനുണ്ടെങ്കിൽ ഓവനിലും അല്ലെങ്കിൽ അടുപ്പിലും വെച്ച് വെളുത്തുള്ളി ഈസിയായി തൊലി കളയാവുന്നതാണ്. നമുക്ക് വളരെ ഉപയോഗപ്രദമായ ഈ ട്രിക്ക് നമ്മളിലേക്കെത്തിച്ച വീണാസ് കറി വേൾഡ് എന്ന യൂട്യൂബ് ചാനൽ ലൈക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ.

Leave a Reply

You cannot copy content of this page