ചിക്കൻ കറി എന്ന് കേൾക്കുമ്പോൾ തന്നെ നാവിൽ വെള്ളമൂറാത്തവർ ചുരുക്കമായിരിക്കുമല്ലേ. വളരെ ടേസ്റ്റിയായ ഈ ചിക്കൻ കറി തയ്യാറാക്കുവാൻ കുറഞ്ഞ ചേരുവകൾ തന്നെ ധാരാളം. അപ്പോൾ വളരെ ഈസിയായി എന്നാൽ ഗംഭീര ടേസ്റ്റിലുള്ള ഈ ചിക്കൻ കറി എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം. ആദ്യം ഒരു പാൻ ചൂടാക്കുക. ശേഷം ചൂടായി വന്ന പാനിൽ അഞ്ചു ടേബിൾ സ്പൂൺ വെളിച്ചെണ്ണ ചേർത്ത് കൊടുക്കുക. ഇനി മൂന്നു സവാള സ്ലൈസാക്കിയത് ചേർത്ത് വഴറ്റുക. ശേഷം സവാളയിലേക്ക് ആവശ്യത്തിനുള്ള ഉപ്പും ചേർത്ത് സവാള നന്നായി വഴറ്റിയെടുക്കുക.
ഇനി വാടി വന്ന സവാളയിലേക്ക് മൂന്നു പച്ചമുളകും, മൂന്നു ടേബിൾ സ്പൂൺ വെളുത്തുള്ളി ഇഞ്ചി ചതച്ചത്, ഒരു തണ്ട് കറിവേപ്പില, ചേർത്ത് നന്നായി വഴറ്റുക. ശേഷം മൂന്നു തക്കാളി അരിഞ്ഞത് ചേർത്ത് ഇളക്കുക. ശേഷം ലോ ഫ്ളൈമിൽ അടച്ചു വെച്ച് തക്കാളി ഉടഞ്ഞു കിട്ടുന്നത് വരെ വേവിക്കുക. ശേഷം വെന്തുടഞ്ഞു വന്ന തക്കാളിയിലേക്ക് ആവശ്യത്തിനുള്ള ഉപ്പും, അര ടീസ്പൂൺ മഞ്ഞൾപ്പൊടി, രണ്ട് ടേബിൾ സ്പൂൺ മുളക്പൊടി, രണ്ട് പച്ചമുളക് അരിഞ്ഞതും, ഒന്നര ടേബിൾ സ്പൂൺ ചിക്കൻ മസാല ചേർത്ത് നന്നായി മൂപ്പിക്കുക. ഇനി എണ്ണ തെളിഞ്ഞു വരുന്നതുവരെ ലോ ഫ്ളൈമിൽ മൂപ്പിക്കുക.
ശേഷം ഒരു കിലോ ചിക്കൻ വൃത്തിയാക്കിയ ശേഷം മസാലയിലേക്ക് ചേർത്ത് ഇളക്കി മിക്‌സാക്കുക. ശേഷം മുക്കാൽ കപ്പ് വെള്ളം ചേർത്ത് കറി അടച്ചു വെച്ച് വേവിക്കുക. പത്തു മിനിറ്റോളം ഹൈ ഫ്ളൈമിൽ വേവിക്കുക. ശേഷം ഒന്ന് ഇളക്കി മിക്‌സാക്കിയ ശേഷം ലോ ഫ്ളൈമിൽ അടച്ചു വെച്ച് കറി വേവിക്കുക. ഇരുപത് മിനിറ്റായപ്പോൾ ചിക്കൻ വെന്തു വറ്റി പാകമായി കിട്ടിയിട്ടുണ്ട്. ശേഷം ഒരു തണ്ട് കറിവേപ്പിലയും ചേർത്ത് അടച്ചു വെക്കുക.
അപ്പോൾ വളരെ ടേസ്റ്റിയായ ചിക്കൻ കറി തയ്യാറായിട്ടുണ്ട്. വളരെ ഈസിയായി ഉണ്ടാക്കാൻ പറ്റുന്ന ഈ കറി ഏത് ആഹാരത്തിനൊപ്പവും വളരെ ടേസ്റ്റാണ് കഴിക്കാൻ. വളരെ കുറഞ്ഞ ചേരുവകൾ കൊണ്ട് തയ്യാറാക്കാൻ പറ്റുന്ന ഈ കറി എല്ലാവരും ഇങ്ങനെ തയ്യാറാക്കി നോക്കണേ. നേഹ ഫുഡ് സ്റ്റോറീസ് എന്ന യൂട്യൂബ് ചാനലിൽ നിന്നും തിരഞ്ഞെടുത്ത ഈ റെസിപ്പി എല്ലാവർക്കും ഇഷ്ടമായി എന്ന് കരുതുന്നു. ഇഷ്ടമായി എങ്കിൽ ഈ ചാനൽ ലൈക്ക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ.
