മുരിങ്ങക്കായ കഴിക്കാത്തവർ പോലും അറിയാതെ കഴിച്ചു പോകും.

പച്ചക്കറികളിൽ ഏറെ പോഷക ഗുണം ഉള്ള ഒരു പച്ചക്കറിയാണ് മുരിങ്ങക്കായ. മുരിങ്ങയിലയും വൈറ്റമിന്സിന്റെ കലവറ തന്നെയാണ്. മുരിങ്ങക്കായ വെച്ചിട്ട് പല തരത്തിലുള്ള റെയിപ്പീസും നമ്മൾ ഉണ്ടാക്കാറുണ്ട് അല്ലേ. എന്നാൽ ഇന്ന് പരിചയപ്പെടുത്തുന്നത് മുരിങ്ങക്കായ വെച്ച് ചെയ്തെടുക്കാൻ പറ്റിയ ഒരു അടിപൊളി കറിയാണ്. ചോറിന്റെ കൂടെയും ചപ്പാത്തീടെ കൂടെയും കഴിക്കാൻ പറ്റിയ ഈ മുരിങ്ങക്കായ മസാല കറി എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം. ഇനി അടി കട്ടിയുള്ള ഒരു ചീനച്ചട്ടി അടുപ്പിലേക്ക് വെച്ച് കൊടുക്കുക. ഇനി ഇതിലേക്ക് ഒരു നു മൂന്നു ടേബിൾ സ്പൂണോളം വെളിച്ചെണ്ണ ചേർത്ത് കൊടുക്കുക. ഇനി ചൂടായി വന്ന എണ്ണയിലേക്ക് ഒരു റ്റീസ്പൂണോളം കടുക്, ചേർക്കുക. ഇനി കടുക് ഒന്ന് പൊട്ടി വന്നാൽ അതിലേക്ക് കാൽ റ്റീസ്പൂണോളം പെരിഞ്ജീരകം ചേർത്ത് കൊടുക്കുക.

ഇനി കുറച്ചു കറിവേപ്പില കൂടി ചേർത്ത് കൊടുത്ത ശേഷം ഒരു ഇരുപതോളം ചെറിയ ഉള്ളി,മൂന്നോ നാലോ ആയി കീറി എണ്ണയിലേക്ക് ചേർത്ത് കൊടുക്കുക. ശേഷം ഒരു ആറ് അല്ലിയോളം വെളുത്തുള്ളി നീളത്തിൽ മുറിച്ചെടുത്തത്‌. ഇനി ഒരു റ്റീസ്പൂണോളം ഇഞ്ചി ചെറുതായി അരിഞ്ഞതും, മൂന്നു പച്ചമുളക് നീളത്തിൽ കീറിയത്, ഇനി അര ടീസ്പൂൺ ഉപ്പും കൂടി ഈ മിക്സിലേക്ക് ചേർത്ത് നല്ല പോലെ ഇളക്കി യോജിപ്പിക്കുക. ഇനി രണ്ടു വലിയ മുരിങ്ങക്കായ നല്ല പോലെ കഴുകി തൊലി കളഞ്ഞു വൃത്തിയാക്കി വെക്കുക. ഇനി നല്ല പോലെ വയണ്ട് വന്ന ഉള്ളിയിലേക്ക് കാൽ റ്റീസ്പൂണോളം മഞ്ഞൾപൊടി, ഒരു റ്റീസ്പൂണോളം സാദാ മുളക്പൊടി, ഒരു കാൽ റ്റീസ്പൂണോളം കാശ്മീരി മുളക്പൊടി, ഒരു ടേബിൾ സ്പൂൺ മല്ലിപ്പൊടി, ഇത്രയും ചേർത്ത് മസാലയുടെ പച്ചമണം മാറി വരുന്നത് വരെ ഒന്ന് വഴറ്റി എടുക്കുക.

ഇനി ഒരു തക്കാളി നീളത്തിൽ മുറിച്ചതും കൂടി ചേർത്ത് നല്ല പോലെ ഇളക്കി യോജിപ്പിക്കുക. ഇനി കുറച്ചു പുളി കൂടി നല്ല പോലെ പിഴിഞ്ഞ് ഇതിലേക്ക് ചേർത്ത് കൊടുക്കുക. ഇനി വളരെ കുറച്ചു വെള്ളത്തിൽ പുളിവെള്ളം കലക്കി ചേർത്ത് കൊടുത്തു അടച്ചു വെച്ച് വേവിച്ചെടുക്കുക. ഇനി വെന്തു വന്ന മിക്സിലേക്ക് ഒരു മീഡിയം പൊട്ടറ്റോ ചെറുതായി അരിഞ്ഞതും, ഇനി മുരിങ്ങക്കായ ചേർത്ത് നല്ല പോലെ മിക്‌സാക്കുക. ഇനി മൂന്നു ഗ്ലാസോളം വെള്ളം ചേർത്ത് അടച്ചു വെച്ച് പതിനഞ്ചു മിനിറ്റ് മീഡിയം ഫ്ളൈമിലിട്ട് വേവിച്ചെടുക്കുക. ഇനി കറി ഒന്ന് തിക്കാകാനായി തുറന്നു വെച്ച് വറ്റിച്ചെടുക്കുക.

അപ്പോൾ നമ്മുടെ മുരിങ്ങക്കായ കറി ഇവിടെ റെഡിയായി വന്നിട്ടുണ്ട്. എല്ലാവരും ഈ റെസിപ്പി ട്രൈ ചെയ്തു നോക്കണേ. മീനും ഇറച്ചിയും ഇല്ലാത്ത ദിവസങ്ങളിൽ ഉണ്ടാക്കാൻ പറ്റിയ ഒരു അടിപൊളി കറി തന്നെയാണ് ഇത്. വീണാസ് കറി വേൾഡ് എന്ന യൂട്യൂബ് ചാനലിൽ നിന്നും തിരഞ്ഞെടുത്ത ഈ റെസിപ്പി എല്ലാവർക്കും ഇഷ്ടമായി എന്ന് കരുതുന്നു. ഇഷ്ടമായാൽ ഈ ചാനൽ ലൈക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ.

Leave a Reply