നമ്മുടെയെല്ലാം വീടുകളിൽ മിക്കവാറും കാണുന്ന രണ്ട് സാധനങ്ങളാണ് നുറുക്ക് ഗോതമ്പും പാലും. എന്നാൽ നമുക്ക് ഇവ രണ്ടും കൊണ്ട് കുട്ടികൾക്ക് ഒരുപാട് ഇഷ്ടമുള്ള ഐസ്ക്രീം ഉണ്ടാക്കിയാലോ. അതിനായി അര കപ്പ് നുറുക്ക് ഗോതമ്പ് നാല് മണിക്കൂറോളം വെള്ളത്തിൽ കുതിർത്തി എടുക്കുക. ശേഷം ഗോതമ്പിനെ വെള്ളത്തിൽ നിന്നും ഊറ്റി എടുക്കുക. ഇനി ഗോതമ്പിനെ ഒരു മിക്സിയുടെ ജാറിലേക്ക് മാറ്റുക. ശേഷം അതിലേക്ക് അര കപ്പ് വെള്ളം കൂടി ചേർത്ത് ഗോതമ്പിനെ നന്നായി അരച്ചിട്ട് എടുക്കുക. ഇനി നല്ല സ്മൂത്തായി അരച്ചെടുത്ത ഗോതമ്പിനെ ഒരു ബൗളിലേക്ക് മാറ്റുക.
ഇനി അതിലേക്ക് മുക്കാൽ കപ്പ് വെള്ളവും ചേർത്ത് കൈ കൊണ്ട് നന്നായി മിക്‌സാക്കുക. ഇനി അരച്ചെടുത്ത മിക്സിനെ ഒരു അരിപ്പയിലൂടെ അരിച്ചെടുക്കുക. ഇനി അരിച്ചെടുത്ത പാലിനെ ഒരു സോസ് പാനിലേക്ക് മാറ്റുക. ഇനി ഇതിലേക്ക് ഒരു ലിറ്റർ പശുവിൻ പാലും ചേർത്ത് അടുപ്പിലേക്ക് വെക്കുക. ശേഷം പാലിനെ മീഡിയം ഫ്ളൈമിലിട്ടു നന്നായി ചൂടാക്കുക. ശേഷം കൈ വിടാതെ ഇളക്കി കൊടുക്കുക. ഇനി ചൂടായി വന്ന പാലിലേക്ക് അര കപ്പ് പഞ്ചസാരയും അര കപ്പ് കണ്ടെൻസ്ഡ് മിൽക്കും ചേർത്ത് നന്നായി ഇളക്കുക.
ശേഷം ഇളക്കി ഇളക്കി ഒന്ന് കുറുക്കി എടുക്കുക. ഒരുപാട് കുറുകേണ്ട ആവശ്യമില്ല. കാരണം ഇത് തണുത്തു വരുമ്പോൾ നല്ല പോലെ തിക്കാകും. ഇനി ഒരു മിക്സിയുടെ ജാറിലേക്ക് നാല് ടേബിൾ സ്പൂൺ ബട്ടർ ചേർക്കുക. ശേഷം ബട്ടറിലേക്ക് ഒരു ടേബിൾ സ്പൂൺ ഷുഗർ കൂടി ചേർത്ത് കൊടുക്കുക. ശേഷം നന്നായി അടിച്ചെടുക്കുക. എന്നിട്ട് കുറച്ചു നേരം ഫ്രിഡ്ജിലേക്ക് വെക്കുക. എന്നിട്ട് വീണ്ടും അടിച്ചെടുക്കുക. ശേഷം കുറുകി വന്ന പാൽ മിക്സ് മിക്സിയുടെ ജാറിലേക്ക് ഒഴിക്കുക. ശേഷം അതിലേക്ക് അടിച്ചെടുത്ത പകുതി ബട്ടർ മിക്സ് പാലിനൊപ്പം ചേർത്ത് ഒന്നും കൂടി അടിക്കുക.
ഇനി ഏത് പാത്രത്തിലാണ് ഐസ്ക്രീം സെറ്റാക്കുന്നത് ആ പാത്രത്തിലേക്ക് അടിച്ചെടുത്ത മിക്സിനെ ഒഴിച്ച് കൊടുക്കുക. എന്നിട്ട് ബാക്കിയുള്ള പാൽ മിക്സിലേക്ക് ബാക്കിയുള്ള ബട്ടറും ഷുഗറും അടിച്ചെടുത്ത മിക്‌സും, ഒരു ടേബിൾ സ്പൂൺ വാനില എസ്സൻസും ചേർത്ത് ഒന്നും കൂടി അടിച്ചെടുക്കുക. ശേഷം ഐസ്ക്രീം ട്രേയിലേക്ക് ഒഴിക്കുക. എന്നിട്ട് മുകളിലായി ഒരു പ്ലാസ്റ്റിക് ഷീറ്റ് കൊണ്ട് കവർ ചെയ്യുക. ശേഷം അടച്ചു വെച്ച് ഫ്രീസറിലേക്ക് മാറ്റുക. എന്നിട്ട് കട്ടിയായി വന്നാൽ ഒന്നും കൂടി അടിച്ചു ഫ്രീസറിലേക്ക് വെച്ച് സെറ്റാക്കി എടുക്കുക. അപ്പോൾ വളരെ ടേസ്റ്റിയായ നുറുക്ക് ഗോതമ്പ് കൊണ്ടുള്ള കിടിലൻ വാനില ഐസ്ക്രീം തയ്യാറായിട്ടുണ്ട്. എല്ലാവരും ഈ രീതിയിൽ ഐസ്ക്രീം തയ്യാറാക്കി നോക്കണേ.
