ഇപ്പോൾ കോഫി പുഡിങ്ങാണ് താരം

നമുക്കെല്ലാം ഒരുപാട് ഇഷ്ടമുള്ളവയാണ് പുഡിങ്ങുകൾ. എന്നാൽ ഇന്ന് നമുക്ക് കോഫി കൊണ്ട് ഒരു അടിപൊളി പുഡ്ഡിംഗ് ഉണ്ടാക്കുന്നത് എങ്ങനെ എന്ന് നോക്കാം. അതിനായി രണ്ട് കപ്പ് പാൽ ഒരു സോസ് പാനിലേക്ക് ഒഴിക്കുക. ശേഷം പാലിനെ അടുപ്പിലേക്ക് മാറ്റി നല്ല പോലെ തിളപ്പിക്കുക. ഇനി ചൂടായി വന്നാൽ അര കപ്പിനടുത്തു പഞ്ചസാര പാലിലേക്ക് ചേർത്തിളക്കുക. ശേഷം ഒരു ബൗളിലേക്ക് രണ്ട് ടേബിൾ സ്പൂൺ അളവിൽ ഇൻസ്ടാന്റ്റ് കോഫി പൌഡർ എടുക്കുക. ശേഷം ഇതിലേക്ക് ചെറിയ ചൂടുവെള്ളം ചേർത്ത് നന്നായി കലക്കി എടുക്കുക.

ഇനി മറ്റൊരു പാത്രത്തിലേക്ക് നാല് ടേബിൾ സ്പൂൺ കോൺഫ്ലോർ എടുക്കുക. ശേഷം അതിലേക്ക് നാല് ടേബിൾ സ്പൂൺ വെള്ളവും ചേർത്ത് കോൺഫ്ലോർ കട്ടയില്ലാതെ കലക്കി എടുക്കുക. ഇനി പാൽ നല്ല പോലെ തിളച്ചു വന്നാൽ ഫ്ളൈയിം ലോയിലേക്ക് മാറ്റിയ ശേഷം കോഫി മിക്സ് പാലിലേക്ക് ചേർത്ത് ഇളക്കുക. ശേഷം നേരത്തെ കലക്കി വെച്ച കോൺഫ്ലോർ മിക്‌സും കൂടി പാലിലേക്ക് ചേർത്തിളക്കുക. ശേഷം കൈ വിടാതെ ഇളക്കുവാൻ ശ്രദ്ധിക്കുക. അല്ലെങ്കിൽ കട്ട പിടിക്കാൻ സാധ്യത കൂടുതലാണ്.

ഇനി ചെറുതായി കുറുകി വന്നാൽ ഫ്ളയിം ഓഫ് ചെയ്യാം. ശേഷം ഒരു പുഡ്ഡിംഗ് ട്രേ എടുക്കുക. അതിലേക്ക് കുറച്ചു നെയ്യ് തടവുക. ശേഷം പുഡ്ഡിംഗ് മിക്സ് ട്രേയിലേക്ക് ഒഴിച്ച് ഒന്ന് ടാപ്പ്‌ ചെയ്യുക. ശേഷം പുറത്തു വെച്ച് നല്ല പോലെ ചൂടാറി എടുക്കുക. ശേഷം ചൂടാറി വന്നാൽ ഫ്രിഡ്ജിലേക്ക് വെക്കുക. എന്നിട്ട് രണ്ട് മണിക്കൂറോളം പുഡിങ്ങിനെ ഫ്രിഡ്ജിൽ വെച്ച് സെറ്റാക്കി എടുക്കുക. അപ്പോൾ വളരെ ടേസ്റ്റിയായ കോഫി പുഡ്ഡിംഗ് തയ്യാറായിട്ടുണ്ട്. എല്ലാവരും ഈ രീതിയിൽ പുഡ്ഡിംഗ് തയ്യാറാക്കി നോക്കണേ. കുട്ടികൾക്കൊക്കെ ഇടയ്ക്കിടെ തയ്യാറാക്കി കൊടുക്കാൻ പറ്റിയ നല്ലൊരു റെസിപ്പിയാണ്. എല്ലാവരും ഉറപ്പായും ട്രൈ ചെയ്തു നോക്കണേ.

Leave a Reply

You cannot copy content of this page