ഇഡ്ഡലി ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കൂ. ഇനി സോഫ്റ്റായില്ല എന്ന പരാതിയെ വരില്ല

എല്ലാവർക്കും ഏറെ ഇഷ്ടമുള്ള ഒരു പലഹാരമാണ് ഇഡ്ഡലി. എന്നാൽ പലരുടെയും പരാതിയാണ് ഇഡ്ഡലി സോഫ്റ്റാകുന്നില്ല എന്ന്. അപ്പോൾ ഇന്ന് നമുക്ക് വളരെ സോഫ്റ്റായ ടേസ്റ്റിയായ ഇഡ്ഡലി എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം. അതിനായി ഒന്നര കപ്പ് ഇഡ്ഡലി റൈസും, അര കപ്പ് ഉഴുന്നും, മുക്കാൽ ടീസ്പൂൺ ഉലുവയുമാണ് ചേരുവകൾ. എന്നിട്ട് ഇത് മൂന്നും കൂടി വെള്ളത്തിൽ കുതിരാനായി ഇട്ടു വെക്കുക.

നാല് മണിക്കൂറോളം വെള്ളത്തിൽ കുതിർത്തിയ ശേഷം ആദ്യം ഉഴുന്ന് അരച്ചെടുക്കുക. രണ്ട് ഐസ്‌ക്യൂബ്‌സും കൂടി ചേർത്ത് ഉഴുന്നിനെ നന്നായി അരച്ചെടുക്കുക. ഇനി ഇത് ഒരു ബൗളിലേക്ക് മാറ്റിയ ശേഷം അരിയെ അതെ ജാറിൽ അരച്ചെടുക്കുക. കുതിർത്തിയ ഉലുവ, രണ്ട് ഐസ് കൂബ്‌സും അര കപ്പ് വെള്ളവും ചേർത്ത് വേണം അരി അരച്ചെടുക്കാൻ. ഇനി അരച്ചെടുത്ത ഉഴുന്നിന്റെ കൂടി ഇതും കൂടി ചേർത്ത് ആവശ്യത്തിന് ഉപ്പും ചേർത്ത് മിക്‌സാക്കി ഫെർമിന്റേഷൻ ചെയ്യാനായി വെക്കുക.

തലേ ദിവസം വേണം മാവിനെ അരച്ച് വെക്കാൻ. എന്നിട്ട് നല്ല പരുവമായി വന്ന മാവിനെ ഇഡ്ഡലി തട്ടിൽ വെള്ളം തിളപ്പിച്ച ശേഷം ഇഡ്ഡലി തട്ടിൽ എണ്ണ തടകി മാവിനെ ഒഴിച്ച് കൊടുക്കുക. ഇനി അടച്ചു വെച്ച് പത്തു മിനിറ്റോളം ആവിയിൽ വേവിച്ചെടുക്കുക. അപ്പോൾ വളരെ സോഫ്റ്റായ ടേസ്റ്റിയായ ഇഡ്ഡലി ഇവിടെ റെഡിയായി വന്നിട്ടുണ്ട്. എല്ലാവരും ട്രൈ ചെയ്തു നോക്കണേ. പാചകം എന്ന യൂട്യൂബ് ചാനലിൽ നിന്നും തിരഞ്ഞെടുത്ത ഈ റെസിപ്പി എല്ലാവർക്കും ഇഷ്ടമായി എങ്കിൽ ഈ ചാനൽ ലൈക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ.

 

Leave a Reply

You cannot copy content of this page