എന്നും ഒരേ പലഹാരം കഴിക്കാൻ ഇഷ്ടമില്ലാത്തവരായിരിക്കും നമ്മളിൽ പലരും. അതുകൊണ്ട് തന്നെ ഇന്ന് നമുക്ക് ഒരു അടിപൊളി പലഹാരം പരിചയപ്പെട്ടാലോ. ബ്രേക്ഫാസ്റ്റായും ഡിന്നറായും സ്നാക്കായുമെല്ലാം ഈ പലഹാരം സൂപ്പറാണ്. അപ്പോൾ നമുക്ക് ഇത് എങ്ങനെയാണു തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ഒരു കപ്പ് വറുക്കാത്ത റവ എടുക്കുക. ശേഷം റവയിലേക്ക് അര കപ്പ് തൈര് ചേർക്കുക. ഒരുപാട് പുളിയുള്ള തൈര് എടുക്കാതിരിക്കുക. ശേഷം ഏത് അളവിലാണ് റവ എടുക്കുന്നത് ആ അളവിൽ വെള്ളം ചേർക്കുക.
ഇനി ഇതെല്ലം കൂടി നല്ല പോലെ മിക്‌സാക്കുക. എന്നിട്ട് പത്തു മിനിറ്റോളം ഇത് എല്ലാം കൂടി നല്ല പോലെ കുതിരനായി വെക്കുക. ശേഷം മൂന്നു പുഴുങ്ങിയ മുട്ട എടുക്കുക. ശേഷം മുട്ടയെ ഗ്രേറ്റാക്കി എടുക്കുക. ഇനി മുട്ടയിലേക്ക് ഒരു സവാള പൊടിയായി അരിഞ്ഞതും, ഒരു പച്ചമുളകും, കുറച്ചു മല്ലിയിലയും, മുക്കാൽ ടീസ്പൂൺ കാശ്മീരി മുളക്പൊടി, ഒരു നുള്ളു മഞ്ഞൾപ്പൊടി, കാൽ ടീസ്പൂൺ കുരുമുളക്പൊടി, കാൽ ടീസ്പൂൺ ഗരം മസാലയും, ആവശ്യത്തിന് ഉപ്പും ചേർത്ത് ഇളക്കി യോജിപ്പിക്കുക.
ശേഷം റവ നല്ല പോലെ കുതിർന്നു വന്നിട്ടുണ്ട്. ശേഷം റവ മിക്സിനെ ഒരു മിക്സിയുടെ ജാറിലേക്ക് മാറ്റുക. എന്നിട്ട് നല്ല പോലെ അടിച്ചെടുക്കുക. എന്നിട്ട് അടിച്ചെടുത്ത മിക്സിനെ ഒരു പാത്രത്തിലേക്ക് മാറ്റുക. എന്നിട്ട് അതിലേക്ക് കുറച്ചു വെള്ളവും ചേർത്ത് കലക്കുക. ഒരു ദോശമാവിന്റെ പരുവത്തിൽ ഈ മാവിനെയും കലക്കി എടുക്കുക. ശേഷം ഈ മിക്സിലേക്ക് കുറച്ചു മല്ലിയില അരിഞ്ഞതും, ആവശ്യത്തിന് ഉപ്പും, അര ടീസ്പൂൺ കുരുമുളക്പൊടിയും, ചേർത്ത് ഇളക്കുക.
ശേഷം ഒരു പാൻ അടുപ്പിൽ വെച്ച് ചൂടാക്കുക. ശേഷം ചൂടായി വന്ന പാനിലേക്ക് കുറച്ചു നെയ്യോ എണ്ണയോ തടവുക. ശേഷം രണ്ട് തവി മാവ് വീഴ്ത്തി ഇതൊന്നു ചുറ്റിക്കുക. ശേഷം രണ്ട് സൈഡും വെന്തു വരുമ്പോൾ കുറച്ചു ഓയിൽ ഇതിന്റെ മുകളിൽ സ്പ്രെഡ്ടക്കുക. എന്നിട്ട് തിരിച്ചും മറിച്ചുമിട്ട് മൂപ്പിച്ചെടുക്കുക. ശേഷം എല്ലാം ഇതുപോലെ ചെയ്തെടുക്കുക. ശേഷം ഒരു ദോശ എടുക്കുക. അതിന്റെ നടുവിലായി ഒന്നര ടേബിൾ സ്പൂൺ ഫില്ലിംഗ് വെക്കുക. ശേഷം ദോശയെ ഒരു സ്‌കോയാർ പോലെ നാല് സൈഡും മടക്കി എടുക്കുക.
എന്നിട്ട് എല്ലാ ദോശയും ഇതുപോലെ മടക്കി ഒട്ടിക്കുക. ഓരോ ദോശയുടെ ഉള്ളിലും ഫില്ലിംഗ് വെച്ച് കവർ ചെയ്തു എടുക്കുക. അപ്പോൾ വളരെ ടേസ്റ്റിയായ പലഹാരം തയ്യാറായിട്ടുണ്ട്. എല്ലാവരും ഈ രീതിയിൽ ദോശ തയ്യാറാക്കി നോക്കണേ. ബ്രേക്ഫാസ്റ്റായും ഡിന്നറായും കറികളൊന്നുമില്ലാതെ കഴിക്കാൻ പറ്റിയ കിടിലൻ ടേസ്റ്റിലുള്ള ഒരു പലഹാരമാണ് ഇത്. ട്രൈ ചെയ്യാൻ മറക്കല്ലേ. കുട്ടികൾക്കൊക്കെ ഒരുപാട് ഇഷ്ടമാകുന്ന ഒരു പലഹാരമായിരിക്കും ഇത്.
