ലൈം ജ്യൂസ് ഇങ്ങനെയാണ് തയ്യാറാക്കുന്നത് എങ്കിൽ ദാഹവും ക്ഷീണവും പമ്പ കടക്കും.

ഇന്ന് നമുക്ക് വളരെ ടേസ്റ്റിയായ ഒരു ലൈം ജ്യൂസ് തയ്യാറാക്കിയാലോ. ശരീര ക്ഷീണത്തിനും ദാഹമകറ്റാനും ഏറെ ഉത്തമമാണ് ഈ ജ്യൂസ്. അപ്പോൾ നമുക്ക് ഇത് എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം. അതിനായി രണ്ട് നാരങ്ങാ ചെറിയ പീസുകളായി മുറിച്ചെടുക്കുക. ശേഷം നാരങ്ങയെ മിക്സിയുടെ ജാറിലേക്ക് മാറ്റുക. ഇനി രണ്ട് ഗ്ലാസ് വെള്ളം കൂടി നാരങ്ങാക്കൊപ്പം ചേർത്ത് കൊടുക്കുക. ഒരു നുള്ള് ഉപ്പും ചേർത്ത് എല്ലാം കൂടി മിക്സിയിൽ അടിച്ചെടുക്കുക.

ഒരു മിനിറ്റോളം സമയമെടുത്ത് നാരങ്ങയെ അടിച്ചെടുക്കുക. ശേഷം ഈ നാരങ്ങാ മിക്സിനെ അരിച്ചു ജെഗിലേക്ക് മാറ്റുക. ശേഷം മിക്സിയുടെ ജാറിലേക്ക് അരിച്ചെടുത്ത ജ്യൂസിനെ ചേർക്കുക. ശേഷം കട്ടിയുള്ള റോസ് സിറപ്പ് രണ്ട് ടേബിൾ സ്പൂൺ ചേർക്കുക. കടയിലൊക്കെ വാങ്ങാൻ കിട്ടുന്ന ഒരു സാധനമാണ് ഇത്. ശേഷം ഒരു സ്‌കൂപ്പ് വാനില ഐസ് ക്രീമും ചേർത്തുകൊടുക്കുക. ഐസ്ക്രീം കൂടുതൽ ചേർക്കുന്നത് നല്ലതല്ല. ഇനി മധുരത്തിനാവശ്യമായ ഐസ് ക്യൂബ്‌സും ചേർക്കുക. ഇവിടെ അഞ്ചു പീസ് ഐസ് ക്യൂബ്‌സാണ് എടുത്തിട്ടുള്ളത്. ശേഷം ഒരു മിനിറ്റോളം ജ്യൂസിനെ നന്നായി അടിച്ചെടുക്കുക.

ശേഷം അടിച്ചെടുത്ത ജ്യൂസ് നല്ല പതഞ്ഞു കിട്ടിയിട്ടുണ്ട്. ശേഷം ജ്യൂസിനെ ഒരു സെർവിങ് ഗ്ലാസ്സിലേക്ക് മാറ്റുക. റിഫ്രഷിങ് ഡ്രിങ്ക് ആയതുകൊണ്ടാണ് ഒരു സ്‌കൂപ്പ് ഐസ്ക്രീം മാത്രം ചേർക്കുന്നത്. കൂടുതൽ ഐസ്ക്രീം ചേർത്താൽ അത് ഷേക്ക് ടേസ്റ്റായി പോകും ഈ ഡ്രിങ്കിന്. അപ്പോൾ വളരെ ടേസ്റ്റിയായ നല്ല ഒരു റിഫ്രഷിങ് ഡ്രിങ്കാണ് ഇത്. ശരീരത്തിലെ ക്ഷീണമകറ്റാൻ ഏറ്റവും ഉത്തമമാണ് ഈ ജ്യൂസ്. കുറഞ്ഞ ചേരുവകൾ കൊണ്ട് തയ്യാറാക്കാൻ പറ്റിയ നല്ലൊരു ഡ്രിങ്കാണ് ഇത്. സ്കൂൾ കഴിഞ്ഞു വരുന്ന കുട്ടികൾക്കൊക്കെ കൊടുക്കാൻ പറ്റിയ ഒരു ഡ്രിങ്ക് കൂടിയാണ് ഇത്. അപ്പോൾ എല്ലാവരും ഉറപ്പായും ട്രൈ ചെയ്തു നോക്കണേ.

Leave a Reply

You cannot copy content of this page