ഇന്നത്തെ ഇഫ്താറിന് സ്പെഷ്യലായി ഒരു പിസ്സ കൂടി ആയാലോ. എന്നും നമ്മൾ പിസ്സ കടയിൽ നിന്നും വാങ്ങിക്കുകയല്ലേ പതിവ്. എന്നാൽ ഇന്ന് നമുക്ക് വളരെ ടേസ്റ്റിയായ പിസ്സ വീട്ടിൽ ഉണ്ടാക്കിയാലോ. അപ്പോൾ നമുക്ക് ഈ കിടിലൻ പിസ്സ എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി 250 ml മെഷറിങ് കപ്പിൽ ഒന്നര കപ്പ് മൈദ എടുക്കുക. ശേഷം ആ കപ്പിൽ തന്നെ മുക്കാൽ കപ്പ് ഇളം ചൂടുള്ള വെള്ളം എടുക്കുക. ശേഷം ആ വെള്ളത്തിലേക്ക് ഒരു ടീസ്പൂൺ ഈസ്റ്റും, ഒരു ടേബിൾ സ്പൂൺ പഞ്ചസാരയും ചേർത്ത് ഇളക്കുക.
ഇനി മൈദയിലേക്ക് അര ടീസ്പൂൺ ഉപ്പ് ചേർത്ത് മിക്‌സാക്കുക. ശേഷം ഈസ്റ്റ് ചേർത്ത് ഇളക്കിയ വെള്ളം മാവിലേക്ക് ചേർത്ത് കുഴക്കുക. ചെറുതായി കയ്യിൽ ഒട്ടിപിടിക്കുന്ന പരുവത്തിൽ വേണം മാവിനെ കുഴച്ചെടുക്കാൻ. ശേഷം ഒന്നര ടേബിൾ സ്പൂൺ ഒലിവ് ഓയിൽ കൂടി മൈദയിലേക്ക് ചേർത്ത് മിക്‌സാക്കുക. ഇനി ഒലിവ് ഓയിൽ ഇല്ല എങ്കിൽ സൺ ഫ്‌ളവർ ഓയിൽ ചേർത്താലും മതിയാകും. ഇനി നല്ല സോഫ്റ്റായി കുഴച്ചെടുത്ത മാവിനെ കുറച്ചും കൂടി ഒലിവ് ഓയിൽ ഒഴിച്ച് കുഴക്കുക.
ശേഷം അടച്ചു വെച്ച് മൂന്ന് മണിക്കൂറോളം മാവിനെ റെസ്റ്റ് ചെയ്യാനായി വെക്കുക. ശേഷം പിസ്സക്ക് വേണ്ട സോസ് തയ്യാറാക്കാം. അതിനായി നാലു പീസ് വെളുത്തുള്ളി ചെറിയ പീസുകളായി മുറിച്ചെടുക്കുക. എന്നിട്ട് ഒരു സവാളയും ചെറുതായി മുറിക്കുക. ശേഷം ഒരു കഷ്ണം ക്യാപ്‌സിക്കം കൂടി പൊടിയായി അരിഞ്ഞെടുക്കുക. ഇനി ഒരു പാൻ അടുപ്പിൽ വെച്ച് ചൂടാക്കുക. ശേഷം പാനിലേക്ക് ഒരു ടേബിൾ സ്പൂൺ ഒലിവ് ഓയിൽ ചേർക്കുക. ശേഷം ഓയിലിലേക്ക് അരിഞ്ഞു വെച്ചിട്ടുള്ള വെളുത്തുള്ളി ചേർത്ത് മൂപ്പിക്കുക.
ശേഷം മൂത്തു വന്ന വെളുത്തുള്ളിയിലേക്ക് സവാള ചേർത്ത് മൂപ്പിക്കുക. ഇനി ക്യാപ്‌സിക്കം അരിഞ്ഞതും, ചേർത്ത് ഇളക്കുക, ശേഷം വാടി വന്ന മിക്സിലേക്ക് ഒരു ടീസ്പൂൺ ഇറ്റാലിയൻ സീസണിംഗും, ഒരു ടീസ്പൂൺ വറ്റൽമുളക് ക്രഷ് ആക്കിയതും, ഒരു ടീസ്പൂൺ ഓയിലും ചേർത്ത് ഇളക്കുക. എന്നിട്ട് രണ്ട് തക്കാളി മിക്സിയിൽ അരച്ചതും ചേർത്ത് ഇളക്കുക. ഇനി ആവശ്യത്തിനുള്ള ഉപ്പും, രണ്ട് ടേബിൾ സ്പൂൺ ടൊമാറ്റോ കെച്ചപ്പും ചേർത്ത് ഇളക്കി രണ്ട് മിനിറ്റോളം അടച്ചു വെക്കുക. ശേഷം ഒന്നും കൂടി ഇളക്കി എണ്ണ തെളിഞ്ഞുവന്നാൽ ഫ്ളയിം ഓഫ് ചെയ്യുക. ശേഷം കുഴച്ചു വെച്ചിരുന്ന മാവ് ഡബിൾ സൈസിൽ പൊങ്ങി വന്നിട്ടുണ്ട്.
ശേഷം ഒരു പിസ്സ പാനിൽ ഒരു ബട്ടർ പേപ്പർ വെക്കുക. എന്നിട്ട് മാവിനെ അതിലേക്ക് വെച്ച് നല്ല പോലെ കൈ കൊണ്ട് പ്രെസ്സാക്കി പരത്തുക. ശേഷം പരത്തിയ മാവിന്റെ സൈഡുകൾ ഒന്ന് ചുരുട്ടി വെക്കുക. ശേഷം നേരത്തെ തയ്യാറാക്കി വെച്ച പിസ്സ സോസ് മുകളിലായി സ്‌പ്രെഡ്ടക്കുക. ശേഷം അതിന്റെ മുകളിൽ മൊസാറില്ല ചീസ് വിതറിയിടുക. എന്നിട്ട് മുകളിലായി കുറച്ചു ഒലിവ് പീസ് റൗണ്ടിൽ മുറിച്ച ശേഷം ചീസിൻറെ മുകളിലായി വെക്കുക. എന്നിട്ട് കുറച്ചു ഒലിവ് ഓയിൽ കൂടി പിസ്സയുടെ സൈഡിലായി സ്പ്രെഡ്ടക്കുക. ശേഷം ഓവനിൽ 2 .45 സെന്റീഗ്രേയ്‌ഡിൽ വെച്ച് പത്തു മിനിറ്റ് പിസ്സ ബേക്കാക്കി എടുക്കുക. അപ്പോൾ വളരെ ടേസ്റ്റിയായ പിസ്സ തയ്യാറായിട്ടുണ്ട്. ഇനി കടയിൽ നിന്നും പിസ്സ വാങ്ങിക്കുകയേ വേണ്ട.
