വട്ടയപ്പം തയ്യാറാക്കാൻ ഇത്ര സിമ്പിളായിരുന്നോ

നമുക്കെല്ലാം ഒരുപാട് ഇഷ്ടമുള്ള ഒരു പലഹാരമാണ് വട്ടയപ്പം. ഇത് പഞ്ചസാര കൊണ്ടും ശർക്കര കൊണ്ടും നമ്മൾ തയ്യാറാക്കാറുണ്ട്. എന്നാൽ ഇന്ന് നമുക്ക് ശർക്കര കൊണ്ട് ഒരു അടിപൊളി വട്ടയപ്പം എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി മൂന്ന് അച്ചു ശർക്കര ഒരു പാത്രത്തിലേക്ക് എടുക്കാം. ശേഷം ശർക്കരയിലേക്ക് ഒരു കപ്പ് വെള്ളവും ചേർത്ത് അടുപ്പിൽവെച്ച് ഒന്ന് ഉരുക്കി എടുക്കുക. ശർക്കര മെൽറ്റായി വന്നാൽ അരിച്ച് ഒരു പാത്രത്തിലേക്ക് മാറ്റി വെക്കാം.

ശേഷം ഒരു കപ്പ് പച്ചരി ആറു മണിക്കൂറോളം വെള്ളത്തിൽ കുതിർത്തി എടുക്കുക. ശേഷം കുതിർത്തിയ പച്ചരി യെ നല്ലപോലെ കഴുകി ഒരു പാത്രത്തിലേക്ക് എടുക്കാം. ശേഷം കഴുകിയെടുത്ത പച്ചരി ഒരു മിക്സിയുടെ ജാറിലേക്ക് മാറ്റുക. ശേഷം അരിക്കൊപ്പം ഒരു കപ്പ് തേങ്ങ ചിരകിയതും കൂടി ചേർത്തു കൊടുക്കുക. ഒരു കപ്പ് അരിയാണ് എടുത്തിട്ടുള്ളത് എങ്കിൽ ഒരു കപ്പ് നാളികേരം തന്നെ എടുക്കുക. ശേഷം അതിനൊപ്പം അര കപ്പ് വെള്ളവും ചേർത്ത് ഒട്ടുംതന്നെ കട്ടയില്ലാതെ അരച്ചെടുക്കുക.

ശേഷം അരച്ചെടുത്ത മിക്സിലേക്ക് അരക്കപ്പ് ചോറും കൂടി ചേർത്തു കൊടുക്കുക. എന്നിട്ട് ചോറിനൊപ്പം അര ടീസ്പൂൺ ഇൻസ്റ്റാന്റ് ഈസ്റ്റ് ചേർത്ത് നല്ലപോലെ അരച്ചെടുക്കുക. ഇനി വട്ടയപ്പത്തിന് നല്ലൊരു ഫ്ലേവറിനു വേണ്ടി അരടീസ്പൂൺ ഏലക്കാ പൊടിച്ചതും കൂടി ചേർത്തു കൊടുക്കാം. ശേഷം നേരത്തെ ഉരുക്കിയെടുത്ത ശർക്കര പാനി കൂടി അരചെടുത്ത മിക്സിൽ ചേർത്ത് നന്നായി അരച്ചെടുക്കുക. ശർക്കര പാനി നല്ല തണുത്തതിനുശേഷം മാത്രം ചേർത്തു കൊടുക്കുക. എങ്കിൽ മാത്രമേ വട്ടയപ്പം ഉണ്ടാകുമ്പോൾ ശരിയായ രീതിയിൽ കിട്ടുള്ളൂ.

ദോശമാവ് ഉണ്ടാക്കുമ്പോൾ എടുക്കുന്ന ബാറ്ററിനേക്കാൾ കുറച്ചുകൂടി ലൂസ് ഉള്ള ബാറ്റർ ആണ് വട്ടയപ്പം തയ്യാറാക്കാനായി വേണ്ടത്. ഇനി അടിച്ചെടുത്ത മിക്സിനെ ഒരു പാത്രത്തിലേക്ക് മാറ്റുക. ശേഷം കാൽ ടീസ്പൂൺ ഉപ്പും ചേർത്ത് നല്ലപോലെ ഇളക്കുക. ശേഷം അടച്ചുവെച്ച് അഞ്ച് മണിക്കൂറോളം ഈ മിക്സ് റെസ്റ്റ് ചെയ്യാനായി വയ്ക്കാം. അഞ്ചു മണിക്കൂർ ആയപ്പോൾ വട്ടയപ്പം തയ്യാറാക്കാനുള്ള മിക്സ് നല്ലപോലെ പൊങ്ങി പാകമായി വന്നിട്ടുണ്ട്. ശേഷം വട്ടയപ്പം തയ്യാറാക്കാൻ ഉള്ള പാത്രത്തിൽ കുറച്ച് നെയ് തടവുക. എന്നിട്ട് ബാറ്റർ അതിലേക്ക് ഒഴിച്ച് കൊടുക്കുക.

ശേഷം ഒരു ഇഡ്ഡലി പാത്രത്തിലോ അല്ലെങ്കിൽ ഒരു സ്റ്റീമറിലോ വെള്ളം വച്ച് തിളപ്പിക്കുക. ശേഷം തിളച്ച വെള്ളത്തിന്റെ മുകളിലേക്ക് ഈ പാത്രം ഇറക്കിവെച്ച് വട്ടയപ്പം ആവിയിൽ വേവിച്ചെടുക്കുക. 30 മിനിട്ട് മതിയാകും ഇത് വെന്തുകിട്ടാൻ. 30 മിനിട്ട് കൊണ്ട് തന്നെ വട്ടയപ്പം നല്ലപോലെ വെന്തു വന്നിട്ടുണ്ട്. വെന്തോ എന്നറിയാനായി ഒരു സ്റ്റിക്ക് കൊണ്ട് കുത്തി നോക്കുക. ശേഷം ചൂടാറാനായി മാറ്റിവെക്കുക. ചൂടാറി വരുമ്പോൾ പാത്രത്തിൽ നിന്നും വിട്ടു കിട്ടുന്നതാണ്. വളരെ ടേസ്റ്റിയായ വട്ടയപ്പം തയ്യാറായിട്ടുണ്ട്. എല്ലാവരും ഈ രീതിയിൽ വട്ടയപ്പം തയ്യാറാക്കി നോക്കണേ. ഇഫ്താർ കാലങ്ങളിലൊക്കെ കഴിക്കാൻ പറ്റിയ നല്ലൊരു പലഹാരമാണിത്. കുട്ടികൾക്കൊക്കെ ഒരുപാട് ഇഷ്ടപ്പെടും, എല്ലാവരും ഉറപ്പായും ട്രൈ ചെയ്തു നോക്കണേ.

Leave a Reply