ഒരു തുള്ളി എണ്ണ പോലും വേണ്ടാതെ ആവിയിൽ വേവിച്ചെടുക്കുന്ന വെറൈറ്റി പലഹാരം

ബ്രേക്ക്ഫാസ്റ്റായും, ഡിന്നറായും, സ്നാക്കായും കഴിക്കാൻ കഴിയുന്ന ഒരു അടിപൊളി പലഹാരം പരിചയപ്പെട്ടാലോ. വളരെ എളുപ്പത്തിൽ ചെയ്തെടുക്കാൻ കഴിയുന്ന ഈ പലഹാരം എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ഒരു പാനിലേക്ക് ഒന്നര കപ്പ് വെള്ളം ഒഴിച്ച് അടുപ്പിൽ വയ്ക്കുക. എന്നിട്ട് ഒരുകപ്പ് ശർക്കര ചീകിയത് ഈ വെള്ളത്തിലേക്ക് ചേർത്ത് നല്ലപോലെ ഉരുക്കി എടുക്കുക.
ശേഷം ശർക്കര നല്ലപോലെ മെൽറ്റായി വരുമ്പോൾ ശർക്കര പാനിയെ ഒന്ന് അരിച്ചെടുക്കുക.

എന്നിട്ട് അരിച്ചെടുത്ത ശർക്കര പാനിയെ ഈ പാനിലേക്ക് തന്നെ മാറ്റുക. എന്നിട്ട് അടുപ്പിലേക്ക് വയ്ക്കുക. ശേഷം കാൽകപ്പ് കടലപരിപ്പ് നല്ലപോലെ കഴുകിയശേഷം ഒരു മണിക്കൂർ കുതിർത്തി എടുക്കുക. എന്നിട്ട് വെള്ളം കളഞെടുത്ത കടലയെ അരിച്ചെടുത്ത ശർക്കര പാനിയിലേക്ക് ചേർത്ത് കൊടുക്കുക. എന്നിട്ട് നല്ലപോലെ ഇളക്കി 10 മിനിട്ടോളം മീഡിയം ഫ്ളൈമിൽ വച്ച് അടച്ചു വച്ച് കടല വേവിക്കുക.

ശേഷം പകുതിയോളം വെന്തുവന്ന കടല പരിപ്പിലേക്ക് കാൽ കപ്പ് തേങ്ങ കൊത്തും, കാൽടീസ്പൂൺ ഏലക്ക പൊടിച്ചതും, ഒരു ടീസ്പൂൺ നെയ്യും, ചേർത്ത് നല്ലപോലെ ഇളക്കി യോജിപ്പിക്കുക. ശേഷം നല്ലപോലെ മെൽറ്റായി യോജിച്ചു വരുമ്പോൾ ഒരു കപ്പ് അരിപ്പൊടി ശർക്കര പാനിയിലേക്ക് ചേർത്ത് നല്ലപോലെ ഇളക്കി എടുക്കുക. ശേഷം അരിപ്പൊടിയും ചേർത്ത് ഇളക്കി ഇളക്കി പാനിൽ നിന്നും വിട്ടുവരുന്ന പരുവം വരെ ഇളക്കുക. ശേഷം ഫ്‌ളയിം ഓഫ് ചെയ്തു ഒന്ന് അടച്ചു വയ്ക്കുക.

5 മിനിറ്റ് ആയപ്പോൾ ഈ മാവ് നല്ലപോലെ ചൂടാറി വന്നിട്ടുണ്ട്. ഇനി ഒരു ബൗളിലേക്ക് മാറ്റി കയ്യിൽ കുറച്ച് എണ്ണ തടവിയ ശേഷം നല്ലപോലെ കുഴച്ചെടുക്കുക. ശേഷം ഇതിൽ നിന്നും ഓരോ ചെറിയ ബോളുകളായി ഉരുട്ടിയെടുത്ത ശേഷം ഏത് ഷെയ്പ്പിലാണ് ഈ പലഹാരം വേണ്ടത്. അത് പോലെ തയ്യാറാക്കി എടുക്കുക. ഇവിടെ ഒരു കട്ട്ലെറ്റ് ഷെയ്പ്പിൽ തയ്യാറാക്കിയശേഷം ഒരു വാഴയിലയിൽ വെച്ച് പൊതിഞ്ഞെടുക്കുക.
എല്ലാ പലഹാരവും ഇതുപോലെതന്നെ തയാറാക്കിയ ശേഷം ഒരു സ്റ്റീമറിൽ വെള്ളം വെച്ച് തിളപ്പിക്കുക.

ശേഷം തിളച്ച വെള്ളത്തിലേക്ക് ഒരു തട്ട് വെച്ചശേഷം ഈ പലഹാരമെല്ലാം അതിൻറെ മുകളിലേക്ക് വെച്ച് 20 മിനിട്ടോളം ആവിയിൽ വേവിച്ചെടുക്കുക. അപ്പോൾ വളരെ ടേസ്റ്റി ആയിട്ടുള്ള പലഹാരം തയ്യാറായിട്ടുണ്ട്. എല്ലാവരും ഈ രീതിയിൽ ഒരു പലഹാരം തയ്യാറാക്കി നോക്കണേ. കടലപ്പരിപ്പ് ചേർത്തിട്ടുള്ളത് കൊണ്ട് തന്നെ നല്ല ടേസ്റ്റാണ് ഈ പലഹാരത്തിന്. കൂടുതൽ അറിവിലേക്കായി പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള വീഡിയോ കണ്ടു നോക്കാവുന്നതാണ്.

Leave a Reply