പണ്ടുകാലം മുതൽക്കേ നമുക്കെല്ലാം ഒരുപാട് ഇഷ്ടമുള്ള ഒരു സ്നാക്കാണ് മുറുക്ക്. നമുക്കെല്ലാം ഏറെ ഇഷ്ടം അരി മുറുക്കാണ്. എന്നാൽ ഇന്ന് നമുക്ക് അരി കൊണ്ട് നല്ല ടേസ്റ്റിയായിട്ടുള്ള മുറുക്ക് തയ്യാറാക്കിയാലോ. അതിനായി ഒരു കപ്പ് അരിപൊടി ഒരു പാത്രത്തിലേക്ക് എടുക്കുക. എന്നിട്ട് അരിപ്പൊടിയിലേക്ക് അരക്കപ്പ് കടലമാവും ചേർത്ത് കൊടുക്കുക. ശേഷം അതിനൊപ്പം ഒരു ടീസ്പൂൺ ചെറിയ ജീരകവും, ഒരു ടീസ്പൂൺ കറുത്ത എള്ളും, കാൽ ടീസ്പൂൺ കായപ്പൊടിയും, അര ടീസ്പൂൺ മുളകുപൊടിയും, പാകത്തിനുള്ള ഉപ്പും ചേർത്ത് നല്ലപോലെ മിക്‌സാക്കുക.
ശേഷം ഒരു ടേബിൾ സ്പൂൺ എണ്ണയും ചേർത്ത് നല്ലപോലെ മാവും എണ്ണയും തിരുമ്മി യോജിപ്പിക്കുക. ശേഷം കുറേചെയായി വെള്ളം ചേർത്ത് മാവ് നല്ല സ്മൂത്തായി കുഴച്ചെടുക്കുക. ഇനിയൊരു സേവ നാഴിയിൽ കുറച്ച് എണ്ണ തടവി കൊടുക്കുക. എന്നിട്ട് അതിലേക്ക് മുറുക്കിൻറെ ചില്ലിട്ട് കൊടുക്കുക. ശേഷം ഒരു പ്ലേറ്റിലേക്ക് കുറച്ച് എണ്ണ തടവി വയ്ക്കുക. എന്നിട്ട് മാവിനെ സേവനാഴിയിലേക്ക് ഇറക്കി വെച്ച ശേഷം അടച്ചുവച്ച് എണ്ണതേച്ചു വച്ചിരിക്കുന്ന പ്ലേറ്റിലേക്ക് ചുറ്റിച്ച് വീഴ്ത്തുക.
എല്ലാ മാവു കൊണ്ടും ഇതുപോലെതന്നെ മുറുക്ക് ചുറ്റിച്ചു വീഴ്ത്തുക. ശേഷം ഒരു ചട്ടിയിൽ അര ഭാഗത്തോളം എണ്ണ വച്ച് ചൂടാക്കുക. പാകത്തിന് ചൂടായി വന്ന എണ്ണയിലേക്ക് ചുറ്റിച്ചു വച്ചിട്ടുള്ള ഓരോ മുറുക്കും ഇട്ടുകൊടുക്കുക. എന്നിട്ട് ഒരു സൈഡ് ഒന്നു മൊരിഞ്ഞു വന്നതിനു ശേഷം മാത്രം തിരിച്ചിട്ടു കൊടുക്കുക. മീഡിയം ഫ്ളൈമിലിട്ട് വേണം മുറുക്ക് ഫ്രൈ ചെയ്ത് കോരിയെടുക്കാൻ. ഒരു ഗോൾഡൻ കളർ
ആകുന്നത് വരെ എല്ലാ മുറുക്കിനേയും ഫ്രൈ ചെയ്ത് കോരിയെടുക്കുക.
അപ്പോൾ വളരെ ടേസ്റ്റിയായിട്ടുള്ള അരിമുറുക്ക് ഇവിടെ തയ്യാറായിട്ടുണ്ട്. വളരെ എളുപ്പത്തിലും ടേസ്റ്റിയായും തയ്യാറാക്കി എടുക്കാൻ പറ്റുന്ന ഒരു സ്നാക്ക്സ് റെസിപ്പിയാണിത്. എല്ലാവരും ട്രൈ ചെയ്തു നോക്കണേ. കൂടുതൽ അറിവിലേക്കായി പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള വീഡിയോ കണ്ടു നോക്കാവുന്നതാണ്.
