മത്സ്യം വെച്ചിട്ട് ഒത്തിരി ടേസ്റ്റിയായ റെസിപ്പീസ് നമ്മൾ തയ്യാറാക്കാറുണ്ട്. എന്നാൽ നമുക്കെല്ലാം ഒരുപാട് ഇഷ്ടമുള്ള ഒരു മത്സ്യമാണ് ചെമ്മീൻ. എന്നാൽ ഇന്ന് നമുക്ക് ചെമ്മീൻ കൊണ്ട് ഒരു അടിപൊളി വിഭവം തയ്യാറാക്കിയാലോ. വളരെ ടേസ്റ്റിയായിട്ടുള്ള ചെമ്മീൻ റോസ്റ്റ് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം.
ആദ്യം തന്നെ ചെമ്മീൻ നല്ലപോലെ വൃത്തിയാക്കി എടുക്കാം. ശേഷം അതിൻറെ മുകളിലായുള്ള നരമ്പ് ഭാഗം എടുത്തുമാറ്റുക.
എന്നിട്ട് വീണ്ടും ഒന്നുകൂടി കഴുകിയശേഷം അതിലേക്ക് ഒരു ടീസ്പൂൺ മഞ്ഞൾപ്പൊടിയും, ഒന്നര ടേബിൾ സ്പൂൺ മുളകുപൊടിയും, ഒരു ചെറുനാരങ്ങയുടെ നീരും, ആവശ്യത്തിന് ഉപ്പും ചേർത്ത് നല്ലപോലെ ഇളക്കി യോജിപ്പിക്കുക. ശേഷം ഒരു മണിക്കൂറോളം കൊഞ്ചിനെ റസ്റ്റു ചെയ്യാനായി വെക്കുക. ശേഷം ഒരു പാൻ അടുപ്പിൽ വച്ച് ചൂടാക്കുക. ശേഷം പാനിലേക്ക് ചെമ്മീൻ ഫ്രൈ ചെയ്യാൻ ആവശ്യമായിട്ടുള്ള എണ്ണയൊഴിച്ച് കൊടുക്കുക. ശേഷം എണ്ണയിലേക്ക് കൊഞ്ച് ചേർത്ത് വറുത്തെടുക്കുക.
ശേഷം മറ്റൊരു പാനിലേക്ക് ഒരു ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക. ശേഷം എണ്ണയിലേക്ക് ഒരു ടീസ്പൂൺ കടുക് ചേർത്ത് പൊട്ടിക്കുക. എന്നിട്ട് അതിലേക്ക് കുറച്ച് വെളുത്തുള്ളി പൊടിയായി അരിഞ്ഞതും, ഒരു കഷ്ണം ഇഞ്ചി പൊടിയായി അരിഞ്ഞതും, ചേർത്ത് നല്ലപോലെ വഴറ്റുക. ശേഷം കുറച്ചു കറിവേപ്പിലയും ചേർത്ത് ഇളക്കുക. എന്നിട്ട് കുറച്ച് വലിയ ഒരു കഷ്ണം തേങ്ങ പൊടിയായി അരിഞ്ഞതും കൂടി ചേർത്ത് ഇളക്കുക. ശേഷം 500ഗ്രാം ചെറിയ ഉള്ളി ചേർത്ത് നല്ലപോലെ വഴറ്റി എടുക്കുക.
ശേഷം നല്ലപോലെ വാടി ഒരു ബ്രൗൺ കളറായി വന്ന ഉള്ളിയിലേക്ക് ഒന്നര ടേബിൾ സ്പൂൺ കാശ്മീരി മുളകുപൊടിയും, ചേർത്ത് നല്ലപോലെ മൂപ്പിക്കുക. എന്നിട്ട് രണ്ട് തക്കാളി ചെറുതായി അരിഞ്ഞത് ചേർത്ത് മസാലയുമായി യോജിപ്പിക്കുക. തക്കാളി ഒന്ന് വാടി വന്നാൽ മസാലയിലേക്ക് ഒന്നര ഗ്ലാസ് ഇളം ചൂടുള്ള വെള്ളം ചേർത്ത് തിളപ്പിക്കുക. ശേഷം ആവശ്യത്തിന് ഉപ്പും ഫ്രൈ ചെയ്ത വച്ചിട്ടുള്ള ചെമ്മീനും കുറച്ച് കറിവേപ്പിലയും ചേർത്തിളക്കുക.
ഒരു ടീസ്പൂൺ ഗരംമസാല, അര ടീസ്പൂൺ കുരുമുളക് പൊടി ചേർത്ത് എല്ലാം കൂടി നല്ലപോലെ ഇളക്കി യോജിപ്പിക്കുക. ശേഷം അടച്ചുവച്ച് മൂന്ന് മിനിട്ടോളം മസാലയിൽ ചെമ്മീൻ വേവിക്കുക. അപ്പോൾ വളരെ ടേസ്റ്റിയായിട്ടുള്ള ചെമ്മീൻ റോസ്റ്റ് തയ്യാറായിട്ടുണ്ട്. എല്ലാവരും ഈ രീതിയിൽ ചെമ്മീൻ റോസ്റ്റ് തയ്യാറാക്കി നോക്കണേ. കൂടുതൽ അറിവിലേക്കായി പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള വീഡിയോ കണ്ടു നോക്കാവുന്നതാണ്
