എന്നും പുതുരുചിയിലുള്ള പലഹാരങ്ങൾ കഴിക്കാനായിരിക്കും നാം ഓരോരുത്തതും ഇഷ്ടപ്പെടുന്നത്. എന്നാൽ ഇന്ന് നമുക്ക് വളരെ ടേസ്റ്റിയായ ഗാർലിക് പാൽ പെറോട്ട ഉണ്ടാക്കിയാലോ. അപ്പോൾ നമുക്ക് ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ഒരു പാത്രത്തിലേക്ക് 3 കപ്പ് മൈദ ചേർക്കുക. ശേഷം പൊടിയിലേക്ക് ആവശ്യത്തിനുള്ള ഉപ്പും, ഒന്നര ടീസ്പൂൺ നെയ്യും, ഒരു കോഴിമുട്ടയും, ചേർത്ത് നല്ല പോലെ മിക്സാക്കുക. ശേഷം ഇളം ചൂടുള്ള പാൽ ചേർത്ത് നല്ല സ്മൂത്തായി കുഴച്ചെടുക്കുക.
ശേഷം നല്ല സ്മൂത്തായി കുഴച്ചെടുത്ത മാവിലേക്ക് ഒരു ടീസ്പൂൺ നെയ്യും ചേർത്ത് നല്ല പോലെ വീണ്ടും കുഴച്ചെടുക്കുക. എന്നിട്ട് മാവിന്റെ മുകളിലായി കുറച്ചു നെയ്യ് തടകിയ ശേഷം 15 മിനിറ്റോളം മാവിനെ റെസ്റ്റ് ചെയ്യാനായി വെക്കുക. എന്നിട്ട് മാവിനെ 8 ബോളുകളായി ഉരുട്ടിയെടുക്കുക. ശേഷം ഒരു ബൗളിലേക്ക് രണ്ടര ടേബിൾ സ്പൂൺ ബട്ടർ, ഒന്നര ടീസ്പൂൺ വെളുത്തുള്ളി പൊടിയായി അരിഞ്ഞതും, അര ടീസ്പൂൺ ചില്ലി ഫ്ളെക്സും, കുറച്ചു മല്ലിയില അരിഞ്ഞതും, കുറച്ചു ഉപ്പും ചേർത്ത് നല്ല പോലെ മിക്സാക്കുക.
ഇനി കൗണ്ടർ ടോപ്പിൽ കുറച്ചു ഓയിൽ തടകിയ ശേഷം ഓരോ ബോളും പരത്തുക. എന്നിട്ട് പരത്തിയെടുത്ത മാവിന്റെ മുകളിലായി തയ്യാറാക്കിവെച്ച ബട്ടർ മിക്സ് തേച്ചു പിടിപ്പിക്കുക. എന്നിട്ട് അതിന്റെ മുകളിൽ അടുത്ത പരത്തിയെടുത്ത പീസിനെ വെക്കുക. ശേഷം അതിന്റെ മുകളിൽ ഗാർലിക് ബട്ടർ തേച്ചു പിടിപ്പിക്കുക. എന്നിട്ട് എല്ലാ മാവും ഇതുപോലെ വെച്ച് കൊടുത്ത ശേഷം 4 സൈഡും വെച്ച് ഒട്ടിച്ച ശേഷം മുകളിലായി ഒന്നും കൂടി പരത്തുക.
എന്നിട്ട് നല്ല പോലെ തിന്നായി പരത്തിയ ശേഷം മുകളിലായി ഗാർലിക് ബട്ടർ തേച്ചു കൊടുക്കുക. ശേഷം ഒരു സൈഡിൽ നിന്നും ചുരുട്ടിയെടുക്കുക. എന്നിട്ട് ഓരോ പീസുകളായി മുറിച്ചെടുക്കുക. എന്നിട്ട് മുറിച്ചെടുത്ത ഓരോ പീസും കയ്യുടെ വെള്ളകൊണ്ട് പരത്തുക. എന്നിട്ട് പാൻ ചൂടാക്കിയ ശേഷം കുറച്ചു ബട്ടർ തടവുക. എന്നിട്ട് ഓരോ പലഹാരമായി ഇട്ട് തിരിച്ചും മറിച്ചുമിട്ട് ഫ്രൈ ചെയ്തെടുക്കുക. അപ്പോൾ വളരെ ടേസ്റ്റിയായ ഗാർലിക് പാൽ പെറോട്ട തയ്യാറായിട്ടുണ്ട്. എല്ലാവരും ഈ രീതിയിൽ ട്രൈ ചെയ്തു നോക്കണേ.
