റവ കൊണ്ട് ഹെൽത്തിയായ പലഹാരം മിനിറ്റുകൾക്കുള്ളിൽ

നാലുമണിക്ക് എന്തെങ്കിലും കഴിക്കാൻ ഇഷ്ടമുള്ളവരാണ് നമ്മളിൽ പലരും. എന്നാൽ എണ്ണ പലഹാരങ്ങളെക്കാൾ ആവിയിൽ വേവിക്കുന്ന പലഹാരങ്ങളാണ് എല്ലാവർക്കും ഏറെ ഇഷ്ടം. അപ്പോൾ ഇന്ന് നമുക്ക് റവ വെച്ചിട്ട് ആവിയിൽ വേവിക്കുന്ന ഒരു കിടിലൻ പലഹാരം എങ്ങനെയാണു ഉണ്ടാക്കുന്നത് എന്ന് നോക്കാം. ആദ്യം ഒരു ചട്ടി അടുപ്പിൽ വച്ചു ചൂടാക്കുക. ഇനി ചൂടായി വന്ന ചട്ടിയിലേക്ക് ഒരു ടീസ്പൂൺ നെയ്യ് ചേർത്ത് കൊടുക്കുക.

ശേഷം നെയ്യിൽ കുറച്ചു കിസ്മിസും നട്ട്സും വറുത്തെടുക്കുക. ഇനി ഒരു മിക്സിയുടെ ചെറിയ ജാറിലേക്ക് ഒരു കപ്പോളം റവ ചേർത്ത് കൊടുക്കുക. ഇനി അര കപ്പ് പഞ്ചസാര കൂടി ചേർത്ത് നന്നായി പൊടിച്ചെടുക്കുക. ശേഷം ഈ മിക്സിനെ മിക്സിയുടെ വലിയ ജാറിലേക്ക് മാറ്റിയ ശേഷം മൂന്നു കോഴി മുട്ടയും, രണ്ട് പീസ് ഏലക്കായും, ഒരു ടേബിൾ സ്പൂൺ നെയ്യും, കൂടി ചേർത്ത് നന്നായി മിക്സിയിൽ അടിച്ചെടുക്കുക. ശേഷം മിക്സിനെ ഒരു പാത്രത്തിലേക്ക് മാറ്റിയ ശേഷം അര ടീസ്പൂൺ ബേക്കിങ് പൗഡറും ചേർത്ത് നന്നായി മിക്‌സാക്കി എടുക്കുക.

ഇനി ഏത് പത്രത്തിലാണ് ഇത് വേവിക്കുന്നത് ആ പാത്രത്തിൽ നന്നായി നെയ്യ് തടവുക. ശേഷം ബാറ്റെർ മുക്കാൽ ഭാഗത്തോളം ഒഴിച്ച് കൊടുക്കുക. ശേഷം മുകളിലായി വറുത്തു വെച്ചിട്ടുള്ള നട്ട്സും കിസ്മിസും ചേർത്ത് കൊടുക്കുക. ശേഷം ഒരു സ്റ്റീമറിൽ വെള്ളം വെച്ച് തിളപ്പിക്കുക. എന്നിട്ട് അതിന്റെ മുകളിലെ തട്ടിൽ ഈ ബാറ്റെർ ഇറക്കി വെച്ച് കൊടുക്കുക. ശേഷം മീഡിയം ഫ്ളൈമിൽ പത്തു മിനിറ്റോളം ആവിയിൽ വേവിക്കുക.

അപ്പോൾ വളരെ ടേസ്റ്റിയായ നല്ല സോഫ്റ്റായ പലഹാരം റെഡിയായി വന്നിട്ടുണ്ട്. എല്ലാവരും ട്രൈ ചെയ്തു നോക്കണേ. ആവിയിൽ വേവിച്ചത് ആയതു കൊണ്ട് തന്നെ നല്ല ഹെൽത്തിയായ ഒരു പലഹാരം കൂടിയാണ് ഇത്. മാംസ് ഡൈലി എന്ന യൂട്യൂബ് ചാനലിൽ നിന്നും തിരഞ്ഞെടുത്ത ഈ റെസിപ്പി എല്ലാവർക്കും ഇഷ്ടമായി എങ്കിൽ ഈ ചാനൽ ലൈക്ക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ.

 

Leave a Reply