എത്ര പൂവിടാത്ത ചെടികളും പൂവിട്ട് തളിർക്കും ഇതിൽ നിന്നും കുറച്ചു ചേർത്താൽ

നമുക്കെല്ലാം ഒരുപാട് ഇഷ്ടമുള്ള ഒരു കാര്യമാണ് വീട്ടു മുറ്റത്തൊരു പൂന്തോട്ടം. എന്നാൽ പലരുടെയും പരാതിയാണ് എന്തൊക്കെ ചെയ്തിട്ടും ചെടികൾ പൂക്കുന്നില്ല എന്നത്. എന്നാൽ ഇന്ന് നമുക്ക് ചെടികൾ കുലകുത്തി പൂക്കാനായി ഒരുഅടിപൊളി വളം തയ്യാറാക്കിയാലോ. ഈ വളം ചെടികൾക്ക് മാത്രമല്ല ഏത് തരം കൃഷികൾക്കും ഏറെ നല്ലതാണ്‌. അപ്പോൾ എല്ലാവരും ഈ രീതിയിൽ ഒരു വളം തയ്യാറാക്കി ചെടികൾക്ക് നനച്ചു നോക്കണേ. അപ്പോൾ നമുക്ക് ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം.

അതിനായി ഒരു പാത്രത്തിലേക്ക് അര കിലോ വേപ്പിൻ പിണ്ണാക്ക് ചേർക്കുക. ശേഷം അതിലേക്ക് അര കിലോ കടല പിണ്ണാക്കും ചേർക്കുക. എന്നിട്ട് ഇവ രണ്ടും കൈ കൊണ്ട് ഒന്ന് പൊടിച്ചു കൊടുക്കുക. ഇനി രണ്ട് കപ്പ് പച്ച ചാണകം കൂടി ഈ മിക്സിലേക്ക് ചേർക്കുക. ഇനി 4 കപ്പ് വെള്ളവും ചേർത്ത് ഇത് നല്ലപോലെ മിക്‌സാക്കുക. എന്നിട്ട് 3 ദിവസം ഈ മിക്സ് ഇളക്കി മാറ്റി വെക്കുക. 3 ദിവസത്തിന് ശേഷം നല്ലപോലെ മിക്‌സാക്കുക. എന്നിട്ട് ഈ മിക്സ് ചെടികളിലും കൃഷികളിലും നനച്ചു കൊടുക്കുക.

ഇനി ചെടികളുടെ ചുവട്ടിൽ രണ്ട് വാഴപ്പിണ്ടി രണ്ട് സൈഡിലുമായി വെക്കുന്നത് നല്ലതായിരിക്കും. വാഴപ്പിണ്ടി ഇങ്ങനെ വെക്കുന്നത് കൊണ്ട് തന്നെ വെള്ളം ഈർപ്പം ചെടികളിൽ നിലനിൽക്കാനും ചെടികൾക്ക് തണുപ്പ് കിട്ടാനും ഇതിനാൽ സാധിക്കുന്നതാണ്. എല്ലാ ചെടികളുടെ ചുവട്ടിലും കൃഷിയുടെ ചുവട്ടിലും ഈ മിക്സ് ഒരു ചിരട്ട അളവിൽ ചേർക്കുക. നല്ലൊരു വളമാണ് ഇത്. ഏത് ചെടിയും തഴച്ചുവളരാനും പൂത്തു തളിർക്കാനും ഈ വളം ഏറെ ഉപകാരപ്രദമാണ്.

https://youtu.be/5VtkSJHDWS4

Leave a Reply