കുട്ടികൾക്ക് ഏറ്റവും ഇഷ്ടമുള്ള ഒരു ഫ്ലേവർ ആണ് ചോക്ലേറ്റ് ഫ്ലേവർ. എന്നാൽ ഇന്ന് നമുക്ക് ഒരു ചോക്ലേറ്റ് ലേസ് കേക്ക് തയ്യാറാക്കിയാലോ. ആദ്യം ഈസിയായി ചോക്ലേറ്റ് മെൽറ്റ് ആക്കി എടുക്കുന്നത് എങ്ങനെയെന്ന് നോക്കാം. ഇനി ഒരു സോസ് പാനിൽ കുറച്ചു വെള്ളം തിളപ്പിക്കുക. ശേഷം തിളച്ചു വന്ന വെള്ളത്തിന്റെ മുകളിലേക്ക് ഒരു ക്ളീൻ ബൗളിൽ കുറച്ചു ചോക്ലേറ്റ് മേൽറ്റാക്കാനായി മുകളിലേക്ക് വെക്കുക. ഇനി ചോക്ലേറ്റ് മേൽറ്റാക്കി മാറ്റി വെക്കുക.
ചോക്ലേറ്റ് ഷീറ്റ് തയ്യാറാക്കാൻ വേണ്ടി ആസ്റ്റർ ഷീറ്റാണ് എടുത്തിട്ടുള്ളത്. ഇനി ഈ ഷീറ്റിനു പകരം ബട്ടർ പേപ്പർ എടുത്താലും മതിയാകും. ഇനി ഏത് ടിന്നിലാണ് കേക്ക് ഉണ്ടാക്കുന്നത് ആ ടിന്നിന്റെ അളവിൽ ഷീറ്റ് മുറിച്ചെടുത്താൽ മതിയാകും. അതിനു ശേഷം മേൽറ്റാക്കി എടുത്ത ചോക്ലേറ്റ് ഒരു പൈപ്പിംഗ് ബാഗിലേക്ക് മാറ്റുക. ശേഷം ഷീറ്റിന്റെ മുകളിലായി ഏത് ഡിസൈനിലാണ് വേണ്ടത് ആ ഡിസൈൻ വരച്ചു കൊടുക്കുക. ഇനി ഇത് ഒരു രണ്ട് മിനിറ്റോളം ഇങ്ങനെ തന്നെ വെച്ച ശേഷം കേക്കിനു ചുറ്റും വെച്ച് ഒട്ടിച്ചു കൊടുക്കുക.
ഇനി കേക്കിനു ചുറ്റും ഷീറ്റോടെ ഒട്ടിച്ചു കൊടുത്ത ശേഷം ഫ്രീസറിൽ ഒരു പത്തു മിനിറ്റോളം വെച്ച് കൊടുക്കുക. ഇനി ഫ്രീസറിൽ നിന്നും എടുത്ത ശേഷം പതുക്കെ ഷീറ്റിനെ മാത്രം പതുക്കെ വിടീച്ചെടുക്കുക. ഇനി കേക്കിന്റെ മുകളിലായി സിമ്പിളായി ചെയ്യാൻ പറ്റിയ ഡിസൈൻ ആണ് ഒരു മിന്റ് ലീഫിൽ ചോക്ലേറ്റ് ഒഴിച്ച് അത് ഫ്രീസറിൽ വെച്ച് സെറ്റാക്കി എടുക്കുക. ഇനി ആ പേപ്പറിൽ ഒരു ഡോട്ട് പോലെ ചോക്ലേറ്റ് സ്പ്രെഡ്ടാക്കി കൊടുത്തു സെറ്റാക്കി എടുക്കുക.
ഏത് ഡിസൈൻ വേണമെങ്കിലും നമുക്ക് ഈ രീതിയിൽ ചെയ്യാവുന്നതാണ്. വളരെ സിമ്പിളാണ് ഇങ്ങനെ ചോക്ലേറ്റ് ലേസുകൾ തയ്യാറാക്കാൻ. അപ്പോൾ ഇതുപോലെ തന്നെ വൈറ്റ് ചോക്ലേറ്റ് മെൽറ്റാക്കി എടുത്തിട്ട് ചെയ്തെടുക്കാവുന്നതാണ്. എല്ലാവരും ട്രൈ ചെയ്തു നോക്കണേ. ഫദ്ധ്വാസ് കിച്ചൺ എന്ന യൂട്യൂബ് ചാനലിൽ നിന്നും തിരഞ്ഞെടുത്ത ഈ റെസിപ്പി എല്ലാവർക്കും ഇഷ്ടമായി എങ്കിൽ ഈ ചാനൽ ലൈക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ.
