ഒരു കപ്പ് ഗോതമ്പ് മാവ് വീട്ടിലുണ്ടോ എങ്കിൽ പുതുപുത്തൻ പലഹാരമുണ്ടാക്കാം

എന്നും ഒരേ പലഹാരം കഴിക്കാൻ ഇഷ്ടമില്ലവരായിരിക്കും നമ്മളിൽ പലരും. എന്നാൽ ഇന്ന് നമുക്ക് ഗോതമ്പ് മാവ് കൊണ്ട് ഒരു വേറെയ്റ്റി ബ്രേക്ഫാസ്റ്റ് തയ്യാറാക്കിയാലോ. അതിനായി ഒരു പാത്രത്തിലേക്ക് ഒരു കപ്പ് ഗോതമ്പ് മാവ് എടുക്കുക. ശേഷം മാവിലേക്ക് ഒരു കപ്പ് മൈദ കൂടി ചേർത്ത് കൊടുക്കുക. ശേഷം കാൽ കപ്പ് തൈരും, ഒരു കോഴിമുട്ടയും, ആവശ്യത്തിന് ഉപ്പും, കാൽ ടീസ്പൂൺ ബേക്കിങ് സോഡയും, അര ടീസ്പൂൺ ബേക്കിങ് പൗഡറും, ചേർത്ത് ഒരു സ്പൂൺ കൊണ്ട് മിക്‌സാക്കുക.

ശേഷം കുറെച്ചെയായി ചെറിയ ചൂടുള്ള പാൽ ചേർത്ത് കുഴച്ചെടുക്കുക. ശേഷം മാവിലേക്ക് കുറച്ചു എണ്ണ തടകിയ ശേഷം റെസ്റ്റ് ചെയ്യാനായി അടച്ചു വെക്കുക. ഈ സമയം ഈ പലഹാരത്തിനായുള്ള ഫില്ലിംഗ് തയ്യാറാക്കാം. അതിനായി ഒരു പാൻ അടുപ്പിൽ വെച്ച് ചൂടാക്കുക. ശേഷം പാനിലേക്ക് ഒരു ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഒഴിക്കുക. എന്നിട്ട് അതിലേക്ക് എല്ലില്ലാത്ത ചിക്കൻ പീസിനെ മിക്സിയിൽ അരച്ച ഈ പാനിലേക്ക് ചേർത്തിളക്കുക. എന്നിട്ട് അതിനൊപ്പം ഒരു സവാള പൊടിയായി അരിഞ്ഞതും ചേർത്ത് കൊടുക്കുക.

ശേഷം ഇതിലേക്ക് ആവശ്യമായ മസാലകൾ ചേർത്ത് കൊടുക്കുക. അതിനായി അര ടീസ്പൂൺ കുരുമുളക് പൊടി, അര ടീസ്പൂൺ മുളക്പൊടി, അര ടീസ്പൂൺ മല്ലിപ്പൊടി, അര ടീസ്പൂൺ ഗരം മസാല, ആവശ്യത്തിനുള്ള ഉപ്പും ചേർത്ത് നല്ലപോലെ വഴറ്റി എടുക്കുക. ശേഷം ഒരു ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റും ചേർത്ത് നല്ലപോലെ വഴറ്റി എടുക്കുക. എന്നിട്ട് 3 മിനിറ്റോളം അടച്ചുവെച്ചു ചിക്കൻ വേവിച്ചെടുക്കുക. എന്നിട്ട് നല്ലപോലെ വെന്തുവന്ന ചിക്കൻ കുറച്ചു മല്ലിയിലയും ചേർത്ത ശേഷം ഫ്ളയിം ഓഫ് ചെയ്യുക. ശേഷം നേരത്തെ കുഴച്ചുവെച്ച മാവ് നല്ലപോലെ പാകമായി വന്നിട്ടുണ്ട്. ഇനി ഈ മാവിനെ 5 ബോളുകളായി ഉരുട്ടിയെടുക്കുക.

ഇനി ഒരു കൗണ്ടർ ടോപ്പിലേക്ക് കുറച്ചു പൊടി വിതറുക. എന്നിട്ട് ഒരു ബോൾ മാവ് എടുക്കുക. എന്നിട്ട് കൈ കൊണ്ട് പ്രസ് ചെയ്തു പരത്തുക. ശേഷം നടുവിലായി രു ടേബിൾ സ്പൂൺ ചിക്കൻ ഫില്ലിംഗ് വെക്കുക. എന്നിട്ട് കവർ ചെയ്തെടുക്കുക. ശേഷം വീണ്ടും ചെറുതായി പരത്തിയെടുക്കുക. എന്നിട്ട് മുകളിലായി ഒരു സ്പൂൺ കൊണ്ട് കുത്തിയ ശേഷം കുറച്ചു എള്ള് മുകളിലായി വിതറുക. അതിന്റെ മുകളിലായി കുറച്ചു മല്ലിയിലയും വിതറുക.

ശേഷം എല്ലാ ബോളും ഇതുപോലെ തയ്യാറാക്കി എടുക്കുക. എന്നിട്ട് ഒരു പാൻ അടുപ്പിൽ വെച്ച് ചൂടാക്കുക. ഇനി പാനിലേക്ക് കുറച്ചു എണ്ണയൊഴിക്കുക. ശേഷം ചൂടായിവന്ന ഓയിലിലേക്ക് ഓരോ പലഹാരമായി ഇട്ട് കൊടുക്കുക. എന്നിട്ട് രണ്ട് സൈഡും തിരിച്ചും മറിച്ചുമിട്ട് മൂപ്പിച്ചെടുക്കുക. ഒരു സൈഡ് മൂത്തുവന്നാൽ തിരിച്ചിട്ട് കൊടുക്കുക. അപ്പോൾ വളരെ ടേസ്റ്റിയായ പലഹാരം തയ്യാറായിട്ടുണ്ട്. എല്ലാവരും ഈ രീതിയിൽ പലഹാരം തയ്യാറാക്കി നോക്കണേ. രാവിലെ ആയാലും വൈകിട്ടായാലും ഈ പലഹാരം സൂപ്പറാണ്. ട്രൈ ചെയ്തു നോക്കാൻ മറക്കല്ലേ.

Leave a Reply

You cannot copy content of this page