ഇന്ന് നമുക്ക് നുറുക്കുഗോതമ്പും, പാലും കൊണ്ട് തയ്യാറാക്കി എടുക്കാൻ കഴിയുന്ന വളരെ ടേസ്റ്റിയായിട്ടുള്ള ഒരു പായസം തയ്യാറാക്കിയാലോ. വളരെ സിമ്പിളായും, എന്നാൽ ടേസ്റ്റിയുമായിട്ടുള്ള ഒരു പായസമാണിത്. അപ്പോൾ നമുക്ക് എങ്ങനെയാണ് ഈ പായസം തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി അരക്കപ്പ് നുറുക്ക് ഗോതമ്പ് നല്ലപോലെ കഴുകി വൃത്തിയാക്കി എടുക്കുക. ശേഷം ഒരു അരിപ്പയിലിട്ടു വെള്ളം നല്ലപോലെ കളയുക. 10 മിനിറ്റ് ആയപ്പോൾ ഗോതമ്പിലെ വെള്ളമെല്ലാം നല്ലപോലെ പോയിട്ടുണ്ട്.
ശേഷം ഒരു പാൻ അടുപ്പിലേക്ക് വയ്ക്കുക. എന്നിട്ട് പാനിലേക്ക് മുക്കാൽ ടീസ്പൂൺ നെയ്യ് ചേർത്ത് കൊടുക്കുക. ശേഷം നെയ്യ് മെൽറ്റായി വരുമ്പോൾ കഴുകി വൃത്തിയാക്കി വെച്ചിട്ടുള്ള ഗോതമ്പിനെ നെയ്യിലേക്ക് ചേർത്ത് നല്ലപോലെ ഒന്നു വറുത്തെടുക്കുക. നല്ലപോലെ വറുത്തെടുത്ത ഗോതമ്പിലേക്ക് നാല് കപ്പ് വെള്ളം ചേർത്ത് കൊടുക്കുക. എന്നിട്ട് 10 മിനിറ്റ് വരെ നുറുക്കുഗോതമ്പ് നല്ലപോലെ വേവിക്കുക. ശേഷം വേറൊരു പാനിലേക്ക് ഒരുകപ്പ് ശർക്കര ചേർത്ത് കൊടുക്കുക. ശേഷം അതിലേക്ക് ഒന്നര കപ്പ് വെള്ളവും ചേർത്ത് ശർക്കര നല്ലപോലെ ഉരുക്കി എടുക്കുക.
നല്ലപോലെ ഉരുകി വന്ന ശർക്കര ഒരു പാത്രത്തിലേക്ക് അരിച്ചു വീഴ്ത്തുക. പകുതി വെന്തു വന്ന നുറുക്കുഗോതമ്പിലേക്ക് അരക്കപ്പ് തിളച്ച വെള്ളവും ചേർത്ത് നല്ലപോലെ ഗോതമ്പിനെ വേവിക്കുക. നല്ല സ്മൂത്തായി വന്ന ഗോതമ്പിലേക്ക് അരിച്ചെടുത്തു വച്ചിട്ടുള്ള ശർക്കര പാനി ചേർത്തിളക്കുക. എന്നിട്ട് മറ്റൊരു പാൻ അടുപ്പിലേക്ക് വെക്കുക. ശേഷം അതിലേക്ക് ഒരു ടേബിൾ സ്പൂൺ നെയ്യ് ഒഴിച്ചു കൊടുക്കുക. ശേഷം നെയ്യിലേക്ക് കുറച്ച് നട്ട്സും, കിസ്സ്മിസ്സും വറുത്തെടുക്കുക.
ശേഷം ബാക്കിയുള്ള നെയ്യിലേക്ക് കാൽ കപ്പ് തേങ്ങ ഗ്രെറ്റക്കിയതും, ചേർത്ത് നല്ലപോലെ വറുത്ത് കോരിയെടുക്കുക. വറുത്തെടുത്ത തേങ്ങയെ ഒരു പാത്രത്തിലേക്ക് മാറ്റുക. ശേഷം കുറുകിവരുമ്പോൾ കാൽടീസ്പൂൺ ഏലക്കാ പൊടിച്ചതും, അര ലിറ്റർ നല്ല കട്ടിയുള്ള പശുവിൻ പാലും ചേർത്ത് നല്ലപോലെ ഇളക്കി തിളപ്പിക്കുക. ശേഷം ഒരു ടേബിൾ സ്പൂൺ പഞ്ചസാരയും കൂടി ചേർത്ത് നല്ലപോലെ ഇളക്കി എടുക്കുക.
7 മിനിട്ടോളം പാലിലിട്ട് ഗോതമ്പിനെ നല്ലപോലെ വേവിച്ച് കുറുക്കി എടുക്കുക. ശേഷം വറുത്തു വെച്ചിട്ടുള്ള നട്ട്സും, കിസ്മിസും തേങ്ങാക്കൊത്തും ചേർത്ത് നല്ലപോലെ ഇളക്കുക.
എന്നിട്ട് രണ്ടു നുള്ള് ഉപ്പും ചേർത്ത് ഇളക്കി യോജിപ്പിക്കുക. എന്നിട്ട് ഒരു മിനിറ്റും കൂടി നല്ലപോലെ തിളപ്പിച്ച ശേഷം ഫ്‌ളയിം ഓഫ് ചെയ്യുക. എന്നിട്ട് നല്ല ചൂടോടുകൂടി തന്നെ സെർവ് ചെയ്യാം. അപ്പോൾ വളരെ ടേസ്റ്റി ആയിട്ടുള്ള നുറുക്ക് ഗോതമ്പ് പായസം ഇവിടെ തയ്യാറായിട്ടുണ്ട്. വളരെ സിമ്പിളായും, ടേസ്റ്റിയായും ചെയ്തെടുക്കാൻ കഴിയുന്ന ഒരു പായസത്തിൻറെ റെസിപ്പിയാണിത്. എല്ലാവരും ട്രൈ ചെയ്തു നോക്കണേ. കൂടുതൽ അറിവിലേക്കായി പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള വീഡിയോ കണ്ടു നോക്കാവുന്നതാണ്.
