പുതുമയേറിയ പല വിഭവങ്ങളും കഴിക്കാൻ കൊതിക്കുന്നവരായിരിക്കും നമ്മളിൽ പലരും. എന്നാൽ നമ്മുടെ വീടുകളിൽ എല്ലായിപ്പോഴും കാണുന്ന ഒരു സാധനമാണ് മുട്ട. മുട്ട വെച്ച് പല വേറെയ്റ്റി റെസിപ്പീസും നമ്മൾ തയ്യാറാക്കാറുമുണ്ട്. എന്നാൽ ഇന്ന് നമുക്ക് വളരെ വ്യത്യസ്തമായ രീതിയിൽ തയ്യാറാക്കുന്ന ഒരു മുട്ട ബിരിയാണി പരിചയപ്പെട്ടാലോ. അതും റേഷൻ കടയിൽ നിന്നും എല്ലാവർക്കും കിട്ടുന്ന വെള്ളയരി വെച്ചിട്ടാണ് ഈ വിഭവം തയ്യാറാക്കി ഇരിക്കുന്നത്.
ആദ്യം അരി വേവിച്ചെടുക്കാനായി വലിയൊരു പാത്രത്തിലേക്ക് വെള്ളവും ആവശ്യമായ ഉപ്പും ചേർത്ത് കൊടുക്കുക. ഇനി ചൂടായി വന്ന വെള്ളത്തിലേക്ക് രണ്ട് ടേബിൾ സ്പൂൺ നാരങ്ങാ നീരും പട്ട,ഗ്രാമ്പൂ,ഏലക്ക എന്നിവ ചേർത്ത് മിക്‌സാക്കുക. ഇനി നാല് കപ്പ് റേഷനരി പത്തു മിനിറ്റോളം കുതിർത്തിയ ശേഷം വെള്ളത്തിലേക്ക് ചേർത്ത് ഇളക്കുക. ശേഷം ഹൈ ഫ്ളൈമിൽ വേവിച്ചെടുക്കുക. ഇനി മറ്റൊരു പാത്രത്തിലൊലേക്ക് എണ്ണയും പട്ടയും ഗ്രാമ്പുവും ഏലക്കായും,കുരുമുളകും കൂടി ആഡ് ചെയ്യുക.
ശേഷം അരിഞ്ഞു വെച്ചിട്ടുള്ള സവാള ചേർത്ത് വഴറ്റുക. പെട്ടന്ന് വാടി വരാനായി കുറച്ചു ഉപ്പും കൂടി ചേർത്ത് ഇളക്കുക. ഒരു നാല് പച്ചമുളകും കൂടി ചേർത്ത് കൊടുക്കുക. ശേഷം എല്ലാം കൂടി വാട്ടി എടുത്ത ശേഷം കുറച്ചു കറിവേപ്പില കൂടി ചേർത്ത് മിക്‌സാക്കുക. ഇനി കുറച്ചു തക്കാളിയും ക്യാരറ്റും കൂടി ചേർത്ത് വഴറ്റുക. ശേഷം രണ്ട് ടേബിൾ സ്പൂൺ മുളക്പൊടി,മഞ്ഞൾപ്പൊടി അര ടേബിൾ സ്പൂൺ, കുരുമുളക്പൊടി ഒരു ടേബിൾ സ്പൂൺ,ബിരിയാണി മസാല രണ്ട് ടേബിൾ സ്പൂൺ ഇത്രയും ചേർത്ത് നന്നായിട്ട് വഴറ്റുക.
എന്നിട്ട് വെന്തു വന്ന ചോറിനെ മസാലയുമായി മിക്സ് ചെയ്തു ഫ്രൈ ആക്കി വെച്ചിട്ടുള്ള മുട്ട ചേർത്ത് മിക്‌സാക്കാവുന്നതാണ്. അപ്പോൾ വളരെ ടേസ്റ്റിയായ മുട്ട ബിരിയാണി ഇവിടെ റെഡിയായി വന്നിട്ടുണ്ട്. എല്ലാവരും ട്രൈ ചെയ്തു നോക്കണേ. സാറ ജാസ് എന്ന യൂട്യൂബ് ചാനലിൽ നിന്നും തിരഞ്ഞെടുത്ത ഈ റെസിപ്പി എല്ലാവർക്കും ഇഷ്ടമായി എങ്കിൽ ഈ ചാനൽ ലൈക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ. ഈ റെസിപ്പിയെ കുറിച്ച് കൂടുതൽ വിശദമായി അറിയുവാനായി ചുവടെയുള്ള വീഡിയോ കണ്ടുനോക്കൂ.
