ഇത് കണ്ടാൽ പിന്നെ ഒരാളും കേടായ പാൻ കളയില്ല

നമ്മുടെയെല്ലാം വീടുകളിൽ കാണുന്ന ഒരു സാധനമായിരിക്കും കേടായ തവകൾ. എന്നാൽ ഇനി ഈ തവ ആരും കളയരുതേ. വളരെ ഉപയോഗപ്രദമായ രീതിയിൽ ഈ തവയെ നമുക്ക് മാറ്റി എടുക്കാൻ കഴിയും. അപ്പോൾ നമുക്ക് ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി പാനിന്റെ റൗണ്ടിനേക്കാൾ വലിപ്പത്തിലുള്ള ഒരു ചാക്ക് പീസ് വട്ടത്തിൽ മുറിച്ചെടുക്കുക. എന്നിട്ട് അതിനെ പാനിൽ വെച്ച് ഒട്ടിക്കുക. പാനിന്റെ മുകൾ ഭാഗത്തു വേണം ചാക്ക് പീസിനെ ഒട്ടിക്കുവാൻ.

ഇനി രണ്ടായി പൊട്ടിപ്പോയ ഒരു മഗ്ഗിന്റെ ഒരു പീസ് എടുക്കുക. എന്നിട്ട് അതിന്റെ മുകളിലേക്കും ചാക്ക് പീസ് വെച്ച് ഒട്ടിക്കുക. ശേഷം ചാക്ക് ഒട്ടിച്ച മഗ്ഗിന്റെ പീസിനെ പാനിന്റെ മുകൾ ഭാഗത്തു താഴെയായി ഈ മഗ്ഗ് നേരെ വെച്ച് ഒട്ടിക്കുക. ശേഷം ഒരു ചണത്തിന്റെ നൂൽ കൊണ്ട് തവയുടെ പിടിയും വരഞ്ഞുകെട്ടുക. ഇനി പിന്നിയിട്ടപോലെ കിട്ടുന്ന ചണം നൂലിനെ തവയുടെ ചുറ്റിലുമായി ഭംഗിയിൽ ഒട്ടിക്കുക. ശേഷം ഒരു പാള എടുക്കുക. എന്നിട്ട് അതിനെ പൂവിന്റെ ഷെയ്പ്പിൽ മുറിച്ചെടുക്കുക.

കുറച്ചു കൂടുതൽ വാളയുടെ പീസിനെ ഇതുപോലെ തന്നെ മുറിച്ചെടുക്കുക. എന്നിട്ട് പൂവ് പോലെ ഷെയ്പ്പിലാക്കി ഒട്ടിക്കുക. അഞ്ചു ഇതളുകളായി അടി ഭാഗത്തായും, അഞ്ചു ഇതളുകളായി മുകൾഭാഗത്തും വെച്ച് ഒട്ടിക്കുക. ഇനി പൂവിനെ പാനിന്റെ പിടിയിലും, മഗ്ഗിന്റെ പുറമെയും വെച്ച് ഒട്ടിക്കുക. ശേഷം ഒരു ഉണങ്ങിയ മരത്തിന്റെ കമ്പെടുക്കുക. എന്നിട്ട് അതിൽ പൈന്റടിച്ചു വൃത്തിയാക്കി എടുക്കുക. ശേഷം അതിനെ മഗ്ഗിലേക്ക് ഇറക്കി വെക്കുക. ശേഷം അതിന്റെ ശിഖരങ്ങളിലേക്കും പൂവിന്റെ ഇതളുകൾ ഇലപോലെ വെച്ച് ഓരോന്നായി ഒട്ടിക്കുക.

ശേഷം പാള പെട്ടന്ന് നശിക്കാതിരിക്കാനായി കുറച്ചു പോളിഷ് പൂവിലേക്കും ഇതളുകളിലേക്കും അടിച്ചു കൊടുക്കുക. ഇങ്ങനെ ചെയ്യുന്നത് കൊണ്ട് തന്നെ പാള ഒത്തിരി കാലം കേടുകൂടാതെ ഇരിക്കുന്നതാണ്. അപ്പോൾ നമ്മുടെ വീടുകളിലും ഇതുപോലുള്ള ഉപയോഗ ശൂന്യമായ പാനുകളുണ്ടാകുമല്ലോ. എല്ലാവരും ഇത്തരത്തിൽ ഉപയോഗ ശൂന്യമായ പാനുകൾ ഇതുപോലെ ആക്കി എടുക്കുവാൻ ശ്രദ്ധിക്കുമല്ലോ. ഇനി കൂടുതൽ അറിവിലേക്കായി ചുവടെയുള്ള വീഡിയോ കാണാവുന്നതാണ്.

Leave a Reply

You cannot copy content of this page