എന്നും ഒരേ പലഹാരം കഴിക്കുന്നതിനേക്കാൾ ഇടയ്ക്കിടെ പുതുമയുള്ള പലഹാരങ്ങൾ കഴിക്കാൻ ഇഷ്ടമുള്ളവരായിരിക്കും നമ്മളിൽ പലരും. എന്നാൽ ഇന്ന് നമുക്ക് ഒരു അടിപൊളി ബ്രേക്ഫാസ്റ്റ് പരിചയപ്പെട്ടാലോ. വളരെ കുറച്ചു ചേരുവകൾ കൊണ്ടാണ് ഈ പലഹാരം തയ്യാറാക്കി ഇരിക്കുന്നത്. അപ്പോൾ നമുക്ക് നോക്കാം ഈ പലഹാരം എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന്. ആദ്യം 150 gm പച്ചരി രണ്ട് മണിക്കൂറോളം വെള്ളത്തിലിട്ട് കുതിർത്തുക. ശേഷം അരി കുറച്ചു വെള്ളവും ചേർത്ത് മിക്സിയിലിട്ട് പേസ്റ്റായി അരച്ചെടുക്കുക.
ശേഷം വലിയ രണ്ട് പൊട്ടറ്റോ തൊലിയോട് കൂടി പുഴുങ്ങി എടുക്കുക. ശേഷം പുഴുങ്ങി എടുത്ത പൊട്ടറ്റോയുടെ തൊലി ഇളക്കിയ ശേഷം നല്ല പോലെ ഉടച്ചെടുക്കുക. ശേഷം ഒരു സവാള പൊടിയായി അരിഞ്ഞതും, കുറച്ചു മല്ലിയില പൊടിയായി അരിഞ്ഞതും, കുറച്ചു കപ്പലണ്ടിയും, ഒരു ചെറിയ കഷ്ണം ഇഞ്ചിയും, എരിവിനാവശ്യമായ പച്ചമുളക് ചെറുതായി അരിഞ്ഞതും, എടുക്കുക. ശേഷം ഉടച്ചെടുത്ത ഉരുളക്കിഴങ്ങിനെ ഒരു പാത്രത്തിലേക്ക് മാറ്റുക. ഇനി അരച്ചെടുത്ത പച്ചരിയെ ഈ പൊട്ടറ്റോക്ക് ഒപ്പം ചേർത്ത് ഇളക്കുക. ഇനി ചെറുതായി അരിഞ്ഞെടുത്ത സവാളയും മറ്റും ഈ മിക്സിലേക്ക് ചേർത്ത് ഇളക്കുക.
ശേഷം രണ്ട് നുള്ളു മഞ്ഞൾപ്പൊടിയും, അര ടേബിൾ സ്പൂൺ കുരുമുളക്പൊടിയും, കാൽ ടീസ്പൂൺ ചെറിയ ജീരകം പൊടിച്ചതും, ആവശ്യത്തിന് ഉപ്പും, ചേർത്ത് നന്നായി മിക്‌സാക്കുക. ശേഷം മൂന്നു നുള്ളു ബേക്കിങ് സോഡയും ചേർത്ത് ഇളക്കി ആവശ്യത്തിന് വെള്ളവും ചേർത്ത് കലക്കി ലൂസായ ബാറ്ററാക്കി എടുക്കുക. ഒരുപാട് ലൂസുമല്ല ഒരുപാട് കട്ടിയുമല്ല ആ ഒരു പരുവത്തിൽ മാവിനെ കലക്കി എടുക്കുക. ശേഷം ബാറ്ററിനെ പത്തു മിനിറ്റോളം റെസ്റ്റ് ചെയ്യാനായി വെക്കുക. ശേഷം ഒരു ഇഡ്ഡലി പാത്രത്തിലോ ഉണ്ണിയപ്പ ചട്ടിയിലോ ബാറ്റെർ ഒഴിച്ച് ഈ പലഹാരം വേവിച്ചെടുക്കുക. അപ്പോൾ വളരെ ടേസ്റ്റിയായ പലഹാരം തയ്യാറായിട്ടുണ്ട്. എല്ലാവരും ഈ രീതിൽ പലഹാരം തയ്യാറാക്കി നോക്കണേ.
