ബ്രേക്ഫാസ്റ്റായും, ഡിന്നറായും, സ്നാക്കായുമെല്ലാം ഈ പലഹാരം മതി, എന്താ സ്വാദ്

എന്നും ഒരേ പോലെയുള്ള പലഹാരങ്ങൾ കഴിക്കുന്നതിനേക്കാൾ നമുക്കെല്ലാം ഏറെ ഇഷ്ടം പുതുരുചിയിലുള്ള പലഹാരങ്ങൾ
കഴിക്കാനായിരിക്കും. എന്നാൽ ഇന്ന് നമുക്ക് പുതുരുചിയിലുള്ള എന്നാൽ ഹെൽത്തിയുമായ ഒരു പലഹാരം തയ്യാറാക്കിയാലോ. അപ്പോൾ നമുക്ക് നോക്കാം എങ്ങനെയാണ് ഈ ടേസ്റ്റി പലഹാരം തയ്യാറാക്കുന്നത് എന്ന്. അതിനായി ഒരു പാത്രത്തിലേക്ക് അര കപ്പ് ഗോതമ്പ് മാവെടുക്കുക. ശേഷം അതിനൊപ്പം അരക്കപ്പ് മൈദ കൂടി ചേർത്ത് കൊടുക്കുക.

ഇനി ആവശ്യത്തിനുള്ള ഉപ്പും ചേർത്ത് മാവിനെ നല്ലപോലെ മിക്‌സാക്കുക. ശേഷം കുറേശ്ശയായി വെള്ളം ചേർത്ത് ഒട്ടുംതന്നെ കട്ടയില്ലാതെ മാവിനെ നല്ല സ്മൂത്തായി കലക്കിയെടുക്കുക. ദോശ മാവിന്റെ പരുവത്തിൽ വേണം ഈ മാവിനെയും കലക്കിയെടുക്കാൻ. ഇനി ഒരു ബൗളിലേക്ക് രണ്ടു മുട്ട പൊട്ടിച്ചു വീഴ്ത്തുക. ശേഷം
മുട്ടയിലേക്ക് ആവശ്യത്തിനുള്ള ഉപ്പും, ഒരു ടീസ്പൂൺ ചില്ലി ഫ്‌ളെക്‌സും
കുറച്ച് മല്ലിയില പൊടിയായി അരിഞ്ഞതും ചേർത്ത് നല്ലപോലെ മിക്‌സാക്കുക.

ശേഷം മറ്റൊരു ബൗളിലേക്ക് ഒരു വെള്ളരിക്ക ഗ്രെറ്റാക്കി എടുക്കുക.
ഇനി ഒരു ക്യാരറ്റ് കൂടി ഗ്രെറ്റാക്കി എടുക്കുക. ശേഷം അര മുറി സവാള കൂടി പൊടിയായി അരിഞ്ഞു ചേർത്ത് കൊടുക്കുക. ഇനി ഒരു പച്ചമുളക് പൊടിയായി അരിഞ്ഞതും, രണ്ട് ടേബിൾ സ്പൂൺ ടോമാറ്റോ സോസും
ചേർത്ത് നല്ലപോലെ മിക്‌സാക്കുക. ശേഷം ഒരു ദോശ തവ അടുപ്പിൽ വച്ച് ചൂടാക്കുക. ഇനി ചൂടായി വന്ന തവയിലേക്ക് ഒരു തവി മോവൊഴിച്ചു ഒന്ന് ചുറ്റിക്കുക.

എന്നിട്ട് കനം കുറച്ച് പരത്തി എടുത്ത പലഹാരം വെന്തുവരുമ്പോൾ
കലക്കി വച്ചിട്ടുള്ള മുട്ട ഈ പലഹാരത്തിന് മുകളിലായി സ്പ്രെഡ്ടാക്കുക.
ശേഷം പാനിൽ നിന്നും പലഹാരം വിട്ടു വരുന്ന സമയത്ത് പലഹാരം
തിരിച്ചിട്ടു കൊടുക്കുക. എന്നിട്ട് തിരിച്ചിട്ടു കൊടുത്ത പലഹാരത്തിന്റെ മുകളിലേക്ക് ഒരു സൈഡിലായി ഫീലിംഗ് വെച്ചു കൊടുക്കുക. എന്നിട്ട് റോളാക്കി എടുക്കുക. എന്നിട്ട് എല്ലാ സൈഡും തിരിച്ചും മറിച്ചുമിട്ട് പലഹാരം വേവിച്ചെടുക്കുക.

എല്ലാ പലഹാരവും ഇതുപോലെ തന്നെ തയ്യാറാക്കി എടുക്കുക. അപ്പോൾ വളരെ ടേസ്റ്റിയായിട്ടുള്ള നല്ല ഹെൽത്തിയായിട്ടുള്ള ബ്രേക്ഫാസ്റ്റ് ഇവിടെ തയ്യാറായിട്ടുണ്ട്. എല്ലാവരും ഈ രീതിയിൽ ഒരു ബ്രേക്ഫാസ്റ്റ് തയ്യാറാക്കി നോക്കണേ. കൂടുതൽ അറിവിലേയ്ക്കായി പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള വീഡിയോ കണ്ടു നോക്കാവുന്നതാണ്.

Leave a Reply

You cannot copy content of this page