കോഴിക്കോടൻ ഹൽവ ഇങ്ങനെയാണോ ഉണ്ടാക്കുന്നത് ? എന്റമ്മോ പൊളി ടേസ്റ്റ്

കോഴിക്കോടൻ ഹൽവ എന്ന് കേക്കുമ്പോൾ നാവിൽ വെള്ളമൂറാത്തവർ ചുരുക്കമായിരിക്കുമല്ലേ. എന്നാൽ ഇന്ന് നമുക്ക് ഈ ഹൽവ എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം. ആദ്യം ഒരു പാത്രത്തിലേക്ക് മൂന്നു കപ്പ് മൈദ എടുക്കുക. ശേഷം മൈദയിലേക്ക് കുറെച്ചെയായി വെള്ളം ചേർത്ത് ചപ്പാത്തിക്ക് മാവ് കുഴക്കുന്ന പരുവത്തിൽ കുഴച്ചെടുക്കുക. ഇനി എട്ടു കപ്പ് വെള്ളം ഒരു പാത്രത്തിലേക്ക് ഒഴിക്കുക. ശേഷം നേരത്തെ കുഴച്ചെടുത്ത മാവിനെ ഈ വെള്ളത്തിലേക്ക് ഇട്ടു നല്ല പോലെ കൈ കൊണ്ട് ഉടച്ചെടുക്കുക. ഇനി മൈദ നല്ല പോലെ വെള്ളത്തിൽ കലക്കിയ ശേഷം ഒരു തുണിയിലൂടെ അരിച്ചെടുക്കുക. ശേഷം മൈദയുടെ വെസ്റ്റിനെ കളയുക. എന്നിട്ട് മൈദയിൽ നിന്നും കിട്ടിയ ബാക്കിയുള്ള പാലിനെ അടച്ചു ഒരു രാത്രി മുഴുവൻ റെസ്റ്റ് ചെയ്യാനായി വെക്കുക.

രാവിലെ ആയപ്പോൾ മൈദയുടെ മുകളിൽ അടിഞ്ഞിട്ടുള്ള വെള്ളം കോരി മാറ്റുക. ശേഷം താഴെയായി കട്ടിയുള്ള പാൽ തങ്ങി നിൽക്കുന്നതായി കാണാൻ കഴിയും. ഇനി ബാക്കിയുള്ള ഈ മിക്സിലേക്ക് ആറ് കപ്പ് വെള്ളം ചേർത്ത് നന്നായി ഇളക്കി മിക്‌സാക്കുക. ഇനി വൈകുന്നേരം വരെ വീണ്ടും ഈ മിക്സ് റെസ്റ്റ് ചെയ്യാനായി വെക്കുക. ശേഷം വൈകുന്നേരം വീണ്ടും മുകളിലായി അടിഞ്ഞിരിക്കുന്ന വെള്ളത്തെ മാറ്റുക. ശേഷം ഒരു കട്ടിയുള്ള പാൻ അടുപ്പിൽ വെച്ച് ചൂടാക്കുക. എന്നിട്ട് ചൂടായി വന്ന പാനിലേക്ക് ഒരു കപ്പ് പഞ്ചസാര ചേർത്ത് കൊടുക്കുക. ശേഷം മുക്കാൽ കപ്പ് വെള്ളവും ചേർത്ത് ഇളക്കുക. ഇനി പഞ്ചസാര പാനി തിളപ്പിച്ചെടുക്കുക. ശേഷം നല്ല പോലെ തിളച്ചു വന്ന വെള്ളത്തിലേക്ക് നേരത്തെ റെഡിയാക്കി വെച്ച മൈദ മിക്സ് ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ഇനി രണ്ട്‌ പിഞ്ച് ഉപ്പ് ചേർത്ത് ലോ ഫ്ളൈമിൽ കൈ വിടാതെ ഇളക്കുവാൻ ശ്രെദ്ധിക്കുക.

ഇനി ഒന്ന് കുറുകി വന്ന മിക്സിലേക്ക് അര ടീസ്പൂൺ ഏലക്കാ പൊടിച്ചതും, അര കപ്പ് വെളിച്ചെണ്ണ കുറെച്ചെയായി ചേർത്ത് നന്നായി ഇളക്കി മിക്‌സാക്കുക. ഇനി കുറച്ചു എള്ളും കുറച്ചു ഉണക്ക മുന്തിരിയും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ശേഷം കുറച്ചു ഫുഡ് കളറും, ചേർത്ത് നന്നായി ഇളക്കി അര മണിക്കൂറോളം എണ്ണയിൽ വേവിക്കുക. എത്രത്തോളം ഇളക്കി എടുക്കുന്നുവോ അത്രത്തോളം സോഫ്‌റ്റും ടേസ്റ്റുമായിരിക്കും ഈ ഹൽവ. അര മണിക്കൂറായപ്പോൾ ഹൽവ നല്ല സ്റ്റിക്കിയായി വന്നിട്ടുണ്ട്. ശേഷം ഒരു ട്രേയിൽ കുറച്ചു ഓയിൽ തടവുക. എന്നിട്ട് ആ ട്രേയിലേക്ക് ഹൽവ സെറ്റാക്കി എടുക്കുക.

അപ്പോൾ വളരെ ടേസ്റ്റിയായ കോഴിക്കോടൻ ഹൽവ തയ്യാറായിട്ടുണ്ട്. വളരെ ടേസ്റ്റിയായ കടയിൽ നിന്നും വാങ്ങുന്ന അതേ ടേസ്റ്റിലുള്ള ഹൽവ വേണോ എങ്കിൽ ഇങ്ങനെ തയ്യാറാക്കി നോക്കൂ. ഇനി കോഴിക്കോടൻ ഹൽവ കഴിക്കാൻ കോഴിക്കോട് പോകുകയേ വേണ്ട.സിമ്പിളായി വീട്ടിൽ തന്നെ ഉണ്ടാക്കാവുന്നതാണ്. നീതുസ് മലബാർ കിച്ചൺ എന്ന യൂട്യൂബ് ചാനലിൽ നിന്നും തിരഞ്ഞെടുത്തതാണ് ഈ റെസിപ്പി എല്ലാവർക്കും ഇഷ്ടമായി എങ്കിൽ ഈ ചാനൽ ലൈക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ.

Leave a Reply

You cannot copy content of this page