നിങ്ങളും ഈ രീതിയിലാണോ കോളി ഫ്‌ളവർ കറി തയ്യാറാക്കുന്നത്

നമുക്കെല്ലാം ഒരുപാട് ഇഷ്ടമുള്ള ഒരു പച്ചക്കറിയാണ് കോളിഫ്‌ളവർ. എന്നാൽ ഇന്ന് നമുക്ക് ഇത് കൊണ്ട് ചപ്പാത്തിക്കും ചോറിനുമെല്ലാം കഴിക്കാൻ പറ്റിയ ഒരു കിടിലൻ കറി പരിചയപ്പെട്ടാലോ. വളരെ ടേസ്റ്റിയായ ഒരു കറിയാണ് ഇത്. അപ്പോൾ നമുക്ക് ഇത് എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം. അതിനായി ഒരു കോളിഫ്‌ളവർ നല്ല പോലെ കഴുകി ചെറിയ പീസുകളായി മുറിച്ചെടുക്കുക. ശേഷം മുറിച്ചെടുത്ത കോളിഫ്ളവറിനെ അഞ്ചു മിനിറ്റോളം ചൂടുള്ള വെള്ളത്തിലിട്ട്‌ വെക്കുക. ശേഷം രണ്ട് സവാള ചെറുതായി അരിഞ്ഞതും, രണ്ട് പച്ചമുളക് അരിഞ്ഞതും, രണ്ട് തക്കാളി അരിഞ്ഞതും, രണ്ട് ടീസ്പൂൺ വെളുത്തുള്ളി ചതച്ചതും, ഒരു ടീസ്പൂൺ ഇഞ്ചി ചതച്ചതും എടുക്കുക.

ശേഷം ഒരു മിക്സിയുടെ ജാറിലേക്ക് അഞ്ചു ടേബിൾ സ്പൂൺ തേങ്ങാ ചേർത്ത് കൊടുക്കുക. ശേഷം തേങ്ങാക്കൊപ്പം ഒരു ടീസ്പൂൺ പെരിഞ്ജീരകം, ഒരുടീസ്പൂൺ കശകശ, ചേർത്ത് കുറച്ചു വെള്ളത്തിൽ തേങ്ങാ നന്നായി അരച്ചെടുക്കുക. ഇനി ഒരു കടായി അടുപ്പിൽ വെച്ച് ചൂടാക്കുക. ശേഷം അതിലേക്ക് ഒരു ടേബിൾ സ്പൂൺ വെളിച്ചെണ്ണ ചേർത്ത് ചൂടാക്കുക. ശേഷം ചൂടായി വന്ന ഓയിലിൽ അര ടീസ്പൂൺ കടുക് ചേർത്ത് പൊട്ടിക്കുക. ശേഷം പൊട്ടി വന്ന കടുകിലേക്ക് രണ്ട് വറ്റൽമുളകും, കുറച്ചു കറിവേപ്പിലയും, അരിഞ്ഞു വെച്ചിട്ടുള്ള ഉള്ളിയും പച്ചമുളകും ചേർത്ത് വഴറ്റുക.

ശേഷം വാടി വന്ന ഉള്ളിയിലേക്ക് ഇഞ്ചി വെളുത്തുള്ളി ചതച്ചത് ചേർത്ത് മൂപ്പിക്കുക. ശേഷം തക്കാളിയും ചേർത്ത് ഇളക്കി വേവിക്കുക. ശേഷം ഒരു ടേബിൾ സ്പൂൺ കാശ്മീരി മുളക്പൊടി, രണ്ട് ടീസ്പൂൺ മല്ലിപ്പൊടി, കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി, അര ടീസ്പൂൺ കുരുമുളക്പൊടി, ഒരു ടീസ്പൂൺ ഗരം മസാല, എന്നിവ ചേർത്ത് ലോ ഫ്ളൈമിൽ മൂപ്പിക്കുക. എന്നിട്ട് മൂത്തു വന്ന മസാലയിലേക്ക് അരച്ച് വെച്ചിട്ടുള്ള തേങ്ങാ മിക്സ് ചേർത്ത് ഇളക്കുക. ശേഷം തേങ്ങാ അഞ്ചു മിനിറ്റോളം ലോ ഫ്ളൈമിൽ ഇളക്കുക.

ശേഷം കോളി ഫ്ളവറും ചേർത്ത് ഇളക്കി മിക്‌സാക്കുക. ഇനി ആവശ്യത്തിനുള്ള ഉപ്പും, അര കപ്പ് ചൂടുവെള്ളവും ചേർത്ത് ഇളക്കുക. അര കപ്പ് ചൂടുവെള്ളമാണ് ചേർത്തത്. ശേഷം വെന്തു കുറുകി വരുന്നത് വരെ അടച്ചു വെച്ച് വേവിക്കുക. ശേഷം വെന്തു വെള്ളമൊക്കെ വറ്റി വന്ന കോളിഫ്‌ളവർ മസാലയിലേക്ക് ഒരു കപ്പ് ചൂടുള്ള വെള്ളവും ചേർത്ത് ഇളക്കി അടച്ചു വെച്ച് ഒന്നും കൂടി കുറുകി വരുമ്പോൾ ഫ്ളയിം ഓഫ് ചെയ്യാം. ഇനി കുറച്ചു മല്ലിയില അരിഞ്ഞതും ചേർത്ത് സെർവ് ചെയ്യവുന്നതാണ്.

Leave a Reply

You cannot copy content of this page