എല്ലാവർക്കും കുറുമുറെ സ്നാക്ക് കഴിക്കാൻ ഏറെ ഇഷ്ടമാണ്. അതിൽ എന്നും എല്ലാവർക്കും കഴിക്കാൻ ഏറെ ഇഷ്ടമുള്ള ഒരു ബിസ്‌ക്കറ്റാണ് ഫിഫ്റ്റി ഫിഫ്റ്റി. പല ഫ്ലേവറിൽ കിട്ടുന്നത് കൊണ്ട് തന്നെ കുട്ടികൾക്കും ഇത് ഏറെ ഇഷ്ടമാണ്. അപ്പോൾ ഇന്ന് എല്ലാവർക്കും ഏറെ ഇഷ്ടമുള്ള ഫിഫ്റ്റി ഫിഫ്റ്റി ബിസ്കറ്റ് എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം. ഈ ബിസ്കറ്റ് തയ്യാറാക്കാൻ ആവശ്യമായ ഒന്നര കപ്പ് മൈദാ എടുക്കുക. ശേഷം അര ടീസ്പൂൺ ഉപ്പ് ഇതിലേക്ക് ചേർത്ത് കൊടുക്കുക. ഇനി ഒരു ടേബിൾ സ്പൂൺ പഞ്ചസാര കൂടി ഇതിലേക്ക് ചേർത്ത് കൊടുക്കുക.
ഇനി കാൽ ടീസ്പൂൺ ബേക്കിങ് സോഡയും രണ്ട് ടേബിൾ സ്പൂൺ നെയ്യും കൂടി ചേർത്ത് നല്ല പോലെ മിക്‌സാക്കുക. മൈദയുടെ എല്ലാ ഭാഗത്തും നെയ്യ് എത്തിക്കുക. ഇനി തണുപ്പിച്ചെടുത്ത കാൽ കപ്പ് പാൽ ചേർത്ത് നല്ല പോലെ കുഴച്ചെടുക്കുക. മാവ് നല്ല സോഫ്റ്റാകുന്നത് വരെ കുഴച്ചെടുക്കുക. ഇനി ഒരു പ്ലാസ്റ്റിക് ഷീറ്റോ ബട്ടർ പേപ്പറോ ഉണ്ടെങ്കിൽ അതിന്റെ അകത്തു വെച്ച് മാവിനെ ഒരു റോളർ കൊണ്ട് പരത്തിയാൽ മതിയാകും. കനം കുറച്ചു വേണം പരത്തിയെടുക്കാൻ.
ഇനി ഇങ്ങനെ പരത്തിയെടുത്ത മാവിനെ ചതുരാകൃതിയിൽ ചെറിയ പീസുകളാക്കി മുറിച്ചെടുക്കുക. ഇനി ഫിഫ്റ്റി ഫിഫ്റ്റി ബിസ്കറ്റിന്റെ മുകളിൽ കാണുന്ന ഹോൾ ഇട്ടു കൊടുക്കുക. അതിനായി ഒരു ഫോർക്ക് കൊണ്ട് കുത്തിയാൽ മതിയാകും. എല്ലാ ബിസ്കറ്റും ഇങ്ങനെ തയ്യാറാക്കിയ ശേഷം ചൂടായി വന്ന എണ്ണയിലേക്ക് ബിസ്കറ്റിനെ ഇട്ടു കൊടുക്കാം. ആദ്യം ഹൈ ഫ്ളൈമിലും പിന്നീട് ലോ ഫ്ളൈമിലും ഇട്ടു വേണം ഫ്രൈ ആക്കി എടുക്കാൻ. ഇനി രണ്ടു സൈഡും മൂത്തു വന്നാൽ എണ്ണയിൽ നിന്നും കോരി മാറ്റാം.
അപ്പോൾ ഇത്രേ ഉള്ളൂ. സ്വാദിഷ്ടമായ ഫിഫ്റ്റി ഫിഫ്റ്റി ബിസ്കറ്റ് ഇവിടെ റെഡിയായി വന്നിട്ടുണ്ട്. എല്ലാവരും ഈ ബിസ്കറ്റ് ട്രൈ ചെയ്തു നോക്കണേ. അവധി കാലങ്ങളിൽ കുട്ടികൾക്കും മുതിർന്നവർക്കും കഴിക്കാൻ പറ്റിയ നല്ലൊരു റെസിപ്പി തന്നെയാണ് ഇത്. ഷീ ബുക്ക് എന്ന യൂട്യൂബ് ചാനലിൽ നിന്നും തിരഞ്ഞെടുത്ത ഈ റെസിപ്പി എല്ലാവർക്കും ഇഷ്ടമായി എങ്കിൽ ഈ ചാനൽ ലൈക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ.
