എല്ലാവർക്കും ഏറെ ഇഷ്ടമുള്ള ഒരു മത്സ്യമാണ് ചെമ്മീൻ. പല യിടങ്ങളിലും പല രീതിയിലാണ് ചെമ്മീൻ തയ്യാറാക്കുന്നത്. എന്നാൽ നമുക്ക് ഇന്ന് വേണാട് പാൽ കൊഞ്ച് എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം. വളരെ ഫേമസായിട്ടുള്ള ഈ റെസിപ്പിയെ കുറിച്ച് അറിയാത്തവർ ചുരുക്കമായിരിക്കുമല്ലേ. മുക്കാൽ കപ്പ് ചെമ്മീനാണ് ഇത് തയ്യാറാക്കനായി എടുത്തിട്ടുള്ളത്. കഴുകി വൃത്തിയാക്കി വെച്ചിട്ടുള്ള ചെമ്മീനിലേക്ക് ആവശ്യത്തിന് ഉപ്പും ഒരു ടേബിൾ സ്പൂൺ ചില്ലി ഫ്‌ളേക്‌സും, അര ടീസ്പൂൺ കുരുമുളക് പൊടിയും, കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടിയും, ഒരു വലിയ പീസ് വെളുത്തുള്ളി തോലോലുകൂടി ചതച്ചെടുത്തത്, ഒരു ടീസ്പൂൺ വെളിച്ചെണ്ണ, ഇത്രയും കൂടി നല്ല പോലെ മിക്‌സാക്കി എടുക്കുക.
ശേഷം അര മണിക്കൂറോളം റസ്റ്റ് ചെയ്യാനായി വെക്കുക. ഇനി ഒരു പാൻ ചൂടാക്കാനായി അടുപ്പിലേക്ക് വെച്ച് കൊടുക്കുക. ഇനി ഒരു ടേബിൾ സ്പൂൺ വെളിച്ചെണ്ണ പാനിലേക്ക് ചേർത്ത് കൊടുക്കുക. ഇനി അരപ്പ് ചേർത്ത് വെച്ചിരിക്കുന്ന ചെമ്മീൻ ചേർത്ത് കൊടുക്കുക. ശേഷം ചെമ്മീന്റെ മുകളിലേക്ക് അരിഞ്ഞു വെച്ചിരിക്കുന്ന ഇഞ്ചിയും പച്ചമുളകും ചേർത്ത് കൊടുക്കുക. പച്ചമുളക് ഒരു നാലെണ്ണമാണ് എടുത്തിട്ടുള്ളത്.
ഇനി പെട്ടന്ന് തന്നെ ഒരു വശം മൂത്തു വന്നാൽ മറിച്ചിട്ട് കൊടുക്കാം. ഇനി അരമുറി തേങ്ങയുടെ പകുതി ഭാഗം തേങ്ങയുടെ കട്ടിയുള്ള പാലാണ് എടുത്തുട്ടുള്ളത്. ഇനി ആ പാലിലേക്ക് ഒരു ടീസ്പൂൺ വെളിച്ചെണ്ണയും, രണ്ട് തണ്ട് കറിവേപ്പിലയും ചേർത്ത് നല്ല പോലെ മിക്‌സാക്കി എടുത്തതും കൂടി ഈ ഫ്രൈ ആക്കാൻ വെച്ചിട്ടുള്ള ചെമ്മീനിലേക്ക് ചേർത്ത് കൊടുക്കുക. ഇനി നല്ല പോലെ ചെമ്മീനുമായി തേങ്ങാപാൽ ഇളക്കി മിക്‌സാക്കുക. ഇനി ഈ തേങ്ങാപ്പാൽ നല്ല പോലെ കൊഞ്ചിൽ പിടിച്ചു കിട്ടുന്നത് വരെ ലോ ഫ്ളൈമിൽ വേവിച്ചെടുക്കുക.
അപ്പോൾ നമ്മുടെ വേണാട് പാൽ കൊഞ്ച് ഇവിടെ റെഡിയായി വന്നിട്ടുണ്ട്. വളരെ ടേസ്റ്റിയായ വളരെ പെട്ടന്ന് ചെയ്തെടുക്കാനും കളഴിയുന്ന ഈ റെസിപ്പി എല്ലാവരും ട്രൈ ചെയ്തു നോക്കണേ. സെർവ് ഇറ്റ് ലൈക് ഷാനി എന്ന യൂട്യൂബ് ചാനലിൽ നിന്നും തിരഞ്ഞെടുത്ത ഈ റെസിപ്പി എല്ലാവർക്കും ഇഷ്ടമായി എങ്കിൽ ഈ ചാനൽ ലൈക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ.
