തീ പോലും കത്തിക്കാതെ വെറും രണ്ട് ചേരുവകൾ കൊണ്ട് തയ്യാറാക്കി എടുക്കാം

ഇന്ന് നമുക്ക് ഒരു ഡെസേർട്ട് തയ്യാറാക്കിയാലോ. വളരെ ടേസ്റ്റിയായ ഈ ഡെസേർട്ട് വെറും രണ്ട് ചേരുവകൾ കൊണ്ട് ആർക്കും തയ്യാറാക്കാവുന്ന ഒരു സ്വീറ്റ് റെസിപ്പിയാണിത്. അപ്പോൾ നമുക്കിത് എങ്ങനെയാണ്‌ തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ഓറിയോ ബിസ്ക്കറ്റാണ് എടുത്തിട്ടുള്ളത്. രണ്ട് പാക്കെറ്റ് ഓറിയോ ബിസ്കറ്റ് എടുക്കുക. എന്നിട്ട് ബിസ്കറ്റിനെ നല്ലപോലെ പൊടിച്ചെടുക്കുക. ശേഷം പൊടിച്ചെടുത്ത പൊടിയിലേക്ക് ഒരു ടേബിൾ സ്പൂൺ നെയ്യ് ചേർത്ത് നല്ലപോലെ മിക്‌സാക്കുക.

എന്നിട്ട് ഒരു ട്രേയിലേക്ക് ഒരു ബട്ടർ പേപ്പർ വെച്ച് കൊടുക്കുക. ശേഷം ഒരു ലെയർ പൊടി ഈ ട്രേയുടെ അടിയിലേക്ക് നിരത്തിയിടുക. എന്നിട്ട് ട്രേയുടെ സൈഡിലേക്കും ഈ പൊടി വെച്ച് ഒട്ടിക്കുക. എന്നിട്ട് ഒരു ലെയർ പൊടിയുടെ മുകളിലായി ക്രീം വെച്ച് കൊടുക്കുക. ഇവിടെ ഐസ്‌ക്രീമാണ് എടുത്തിട്ടുള്ളത്. ശേഷം അതിന്റെ മുകളിലും ബിസ്ക്കറ്റ് പൗഡർ നിരത്തിയിടുക. എന്നിട്ട് മുകൾ ഭാഗം നല്ലപോലെ ഷെയ്‌പ്പാക്കുക.

ശേഷം ഫ്രിഡ്ജിലേക്ക് വെച്ച് ഒരു മണിക്കൂറോളം സെറ്റാക്കി എടുക്കുക. ശേഷം സെറ്റായി വന്ന കേക്കിനെ നല്ലപോലെ തണുപ്പിച്ച ശേഷം ചെറിയ പീസുകളായി മുറിച്ചു സെർവ് ചെയ്യാം. അപ്പോൾ വളരെ ടേസ്റ്റിയായ ഓറിയോ ഡെസേർട്ട് തയ്യാറായിട്ടുണ്ട്. നല്ല രുചികരമായ റെസിപ്പിയാണിത്. എല്ലാവരും തയ്യാറാക്കി നോക്കണേ. തീ പോലും കത്തിക്കാതെ വളരെ പെട്ടന്ന് ചെയ്തെടുക്കാൻ കഴിയുന്ന രുചികരമായ ഒരു പലഹാരമാണിത്. എല്ലാവരും കുട്ടികൾക്കൊക്കെ ഇടയ്ക്കിടെ ഇങ്ങനെയുള്ള സ്വീറ്റ് ഡെസേർട്ടുകൾ തയ്യാറാക്കി കൊടുക്കണേ. കൂടുതൽ അറിവിലേക്കായി പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള വീഡിയോ കണ്ടുനോക്കാവുന്നതാണ്.

Leave a Reply

You cannot copy content of this page