വായിൽ അലിഞ്ഞിറങ്ങും പാൽകോവ മിടായി

പണ്ടുകാലം മുതൽക്കേ നമ്മളെല്ലാം വളരെയധികം കഴിച്ചിട്ടുള്ള ഒരു മിഠായി ആയിരിക്കും പാൽക്കോവ. അസാധ്യ രുചിയിലുള്ള ഈ മിഠായി കഴിച്ചിട്ടുള്ളവർക്കൊക്കെ ഒരുപാട് ഇഷ്ടമുള്ളത് തന്നെയായിരിക്കും. അപ്പോൾ നമുക്ക് ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്നു നോക്കാം. ആദ്യം തന്നെ ഒരു പാനിലേക്ക് മുക്കാൽകപ്പ് നെയ് ചേർത്ത് കൊടുക്കുക. ശേഷം നെയ്യ് ചൂടായി വരുമ്പോൾ ഒന്നര കപ്പ് മൈദ ചേർത്ത് ഇളക്കുക. ശേഷം ലോ ഫ്ളൈമിൽ വെച്ച് 10 മിനിട്ടോളം നെയ്യും മൈദയും കൂടി നല്ലപോലെ ഇളക്കി മിക്സ് ആക്കുക.

ശേഷം നെയ്യും മൈദയും നല്ലപോലെ യോജിച്ചു വന്നാൽ അര ടീസ്പൂൺ
നെയ്യും കൂടി വീണ്ടും ചേർത്തുകൊടുക്കാം. ശേഷം നല്ലപോലെ ലൂസായി വന്നാൽ ഫ്ളയിം ഓഫ് ചെയ്തു തണുക്കാനായി വെക്കുക. ശേഷം ഈ മിക്സിനെ മറ്റൊരു പാത്രത്തിലേക്ക് ഒഴിക്കുക. ശേഷം ഈ മിക്സിനെ ചൂടാറാനായി മാറ്റി വെക്കുക. ശേഷം ചൂടാറിവന്ന മിക്സിലേക്ക് രണ്ടര ടേബിൾ സ്പൂൺ പാൽപ്പൊടി ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക.

ശേഷം ഇതിലേക്ക് കാൽടീസ്പൂൺ ഏലക്കാ പൊടിച്ചതും, ശേഷം ഒന്നര കപ്പ് പഞ്ചസാര നല്ലപോലെ പൊടിച്ചെടുക്കുക. ശേഷം പൊടിച്ചെടുത്ത പഞ്ചസാരയെ കുറെച്ചെയായി ഈ മിക്സിലേക്ക് ചേർത്ത് ഇളക്കി എടുക്കുക. ഇനി ഒരു കേക്ക് ടിന്നിലേക്ക് കുറച്ച് നെയ്യ് തടവുക. ശേഷം തയ്യാറാക്കി വെച്ചിട്ടുള്ള പാൽ കോവ മിക്സിനെ ടിന്നിലേക്ക് വെച്ച് സെറ്റ് ആക്കുക. ശേഷം ഒരു സ്പൂൺ കൊണ്ട് മുകൾഭാഗം നല്ല ഷേപ്പിൽ ആക്കി വയ്ക്കുക. ശേഷം 25 മിനിട്ടോളം ഈ മിസ്സിനെ ഫ്രിഡ്ജിൽവച്ച് സെറ്റ് ആക്കി എടുക്കുക.

അപ്പോൾ വളരെ ടേസ്റ്റിയായിട്ടുള്ള പാൽക്കോവ മിഠായി ഇവിടെ തയ്യാറായിട്ടുണ്ട്. ടിന്നിൽനിന്നും വിടീപ്പിച്ചെടുത്ത ശേഷം ചെറിയ പീസുകളായി മുറിച്ച് സെർവ് ചെയ്യാവുന്നതാണ്. അപ്പോൾ വളരെ ടേസ്റ്റിയായ പാൽഗോവ മിഠായി തയ്യാറായിട്ടുണ്ട്.
കുട്ടികൾക്കൊക്കെ ഒരുപാട് ഇഷ്ടപ്പെടുന്ന ഒരു മിഠായി ആയിരിക്കും ഇത്.
എല്ലാവരും ട്രൈ ചെയ്തു നോക്കണേ. കൂടുതൽ അറിവിലേയ്ക്കായി പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള വീഡിയോ കാണാവുന്നതാണ്.

Leave a Reply

You cannot copy content of this page