നേരം ഏതായാലും കഴിക്കാനിത് സൂപ്പറാണ്, മാവിനെ കുഴക്കേണ്ട പരത്തേണ്ട മിനിറ്റുകൾക്കുള്ളിൽ തയ്യാറാക്കി എടുക്കാം.

പുതു രുചിയിലുള്ള പലഹാരങ്ങൾ കഴിക്കാൻ ഏറെ ഇഷ്ടമുള്ളവരാണ് നമ്മളിൽ പലരും. എന്നാൽ ഇന്ന് നമുക്ക് മുട്ടയും പച്ചരിയും കൊണ്ട് ഒരു അടിപൊളി പലഹാരം തയ്യാറാക്കിയാലോ. അപ്പോൾ നമുക്കിത് എങ്ങനെയാണ്‌ തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ഒന്നര കപ്പ് പച്ചരി ഒരു പാത്രത്തിലേക്ക് എടുക്കുക. ശേഷം പച്ചരി നല്ലപോലെ കഴുകിയ ശേഷം കുതിരാനായി വെള്ളത്തിലിട്ട് വെക്കുക. ഇനി ഒരു ചട്ടിയിലേക്ക് ഒന്നര ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഒഴിക്കുക. ശേഷം എണ്ണയിലേക്ക് രണ്ട് പച്ചമുളക് അരിഞ്ഞതും, കുറച്ചു വെളുത്തുള്ളി നീളത്തിൽ അരിഞ്ഞതും,ചേർത്ത് നന്നായി വഴറ്റുക.

ശേഷം കുറച്ചു കറിവേപ്പിലയും 3 സവാള സ്ലൈസാക്കിയതും ചേർത്ത് നന്നായി വഴറ്റുക. ഇനി സവാള ഒന്ന് വാടിവന്നാൽ കാൽ ടീസ്പൂൺ ഇഞ്ചിപ്പൊടിയും ചേർത്ത് ഇളക്കുക. ശേഷം അതിലേക്ക് ഒരു ടീസ്പൂൺ കാശ്മീരി മുളക്പൊടി, മുക്കാൽ ടീസ്പൂൺ കുരുമുളക് പൊടി, അര ടീസ്പൂൺ ഗരം മസാല പൊടിയും, അര ടീസ്പൂൺ ചിക്കൻ മസാലയും, അര ടീസ്പൂൺ മല്ലിപ്പൊടിയും, രണ്ട് നുള്ളു മഞ്ഞൾപ്പൊടിയും ചേർത്ത് നന്നായി ഇളക്കിയ ശേഷം രണ്ട് ടേബിൾ സ്പൂൺ വെള്ളവും, ആവശ്യത്തിനുള്ള ഉപ്പും, കുറച്ചു മല്ലിയിലയും ചേർത്ത് ഫ്ളയിം ഓഫ് ചെയ്യുക.

ശേഷം നേരത്തെ കുതിർന്നു കിട്ടിയ പച്ചരിയെ മിക്സിയുടെ ജാറിലേക്ക് മാറ്റുക. എന്നിട്ട് അതിലേക്ക് മുക്കാൽ കപ്പ് ചിരകിയ തേങ്ങയും, 5 ചെറിയ ഉള്ളിയും, അര ടീസ്പൂൺ ചെറിയ ജീരകവും, ഒരു ടീസ്പൂൺ പെരിഞ്ജീരകവും, കാൽ കപ്പ് ചോറും, ആവശ്യത്തിനുള്ള വെള്ളവും ചേർത്ത് മാവിനെ നല്ല സ്മൂത്തായി അരച്ചെടുക്കുക. ശേഷം അരച്ചെടുത്ത മാവിനെ ഒരു പാത്രത്തിലേക്ക് മാറ്റിയ ശേഷം ആവശ്യത്തിനുള്ള ഉപ്പും, അര കപ്പ് വെള്ളവും കൂടി മാവിലേക്ക് ചേർത്തിളക്കുക.

ശേഷം ഒരു പാൻ അടുപ്പിൽ വെച്ച് ചൂടാക്കുക. ശേഷം ചൂടായിവന്ന പാനിലേക്ക് കുറച്ചു ഓയിൽ തടവുക. ശേഷം രണ്ട് തവി മാവ് പാനിലേക്ക് ഒഴിക്കുക. എന്നിട്ട് അതിന്റെ മുകളിലേക്ക് നേരത്തെ തയ്യാറാക്കിയ ഉള്ളിയുടെ ഫില്ലിങ്ങും, പുഴുങ്ങിയ മുട്ട രണ്ടായി മുറിച്ചതും, മുകളിലായി ഒരു തവി മാവും ഒഴിച്ച് അടച്ചു വെച്ച് ഈ പാൻ മറ്റൊരു പാനിന്റെ മുകളിലേക്ക് വെക്കുക. ശേഷം പലഹാരം ലോ ഫ്ളൈമിൽ വേവിക്കുക. വെന്തുവന്ന പലഹാരത്തിനെ പാനിൽ നിന്നും എടുത്തുമാറ്റുക.

ശേഷം മറ്റൊരു പാനിലേക്ക് രണ്ട് ടീസ്പൂൺ കാശ്മീരി മുളക്പൊടി, അര ടീസ്പൂൺ ഗരം മസാലയും, രണ്ട് നുള്ളു മഞ്ഞൾപ്പൊടി, കുറച്ചു കറിവേപ്പില, കുറച്ചു ഉപ്പും ചേർത്ത് ഫ്ളയിം ഓണാക്കുക. ശേഷം ആവശ്യത്തിന് വെള്ളവും ചേർത്ത് ഇത് ലൂസാക്കിയ ശേഷം ഒരു ടേബിൾ സ്പൂൺ ഓയിലും കൂടി ചേർത്ത് ഇളക്കി മസാല ഒന്ന് ചൂടാക്കി എടുക്കുക. എന്നിട്ട് മസാലയെ ഈ പലഹാരത്തിലേക്ക് ഒന്ന് തേച്ചു പിടിപ്പിക്കുക. എന്നിട്ട് സെർവ് ചെയ്യാം. അപ്പോൾ വളരെ ടേസ്റ്റിയായ പലഹാരം തയ്യാറായിട്ടുണ്ട്. നല്ല ചൂടോടെ കഴിക്കാനാണ് ഏറെ രുചി. കൂടുതൽ അറിവിലേക്കായി പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള വീഡിയോ കണ്ടു നോക്കാവുന്നതാണ്.

Leave a Reply

You cannot copy content of this page