റേഷനരി കൊണ്ട് പത്തിരി ഉണ്ടാക്കിയാൽ ഇത്ര രുചിയോ.

മിക്കവാറും വീടുകളിലും കാണുന്ന ഒരു അരിയാണ് റേഷനരി. എന്നാൽ റേഷനരി കൊണ്ട് ഒരു അടിപൊളി പത്തിരി ഉണ്ടാക്കിയാലോ. എന്നും പച്ചരി കൊണ്ടല്ലേ പത്തിരി ഉണ്ടാക്കുന്നത് എന്നാൽ റേഷനരി കൊണ്ട് എങ്ങനെയാണ്‌ പത്തിരി ഉണ്ടാക്കുന്നത് എന്ന് നോക്കാം. അതിനായി ഒരു ബൗളിലേക്ക് ഒരു കപ്പ് പുഴുക്കലരി എടുക്കുക. ശേഷം മൂന്ന് കപ്പോളം വെള്ളം അടുപ്പിൽ വെച്ച് ചൂടാക്കുക. ശേഷം തിളച്ചു വന്ന വെള്ളത്തിലേക്ക് അരി ചേർത്ത് അടച്ചു വെച്ച് അരി നന്നായി കുതിർത്തി എടുക്കുക. ഏകദേശം നാല് മണിക്കൂറാണ് ഈ അരി കുതിരാനായി വേണ്ടത്.

ശേഷം കുതിർന്ന് കിട്ടിയ അരിയെ നന്നായി കഴുകി എടുക്കുക. ശേഷം അരിയെ ഒരു മിക്സിയുടെ ജാറിലേക്ക് മാറ്റുക. ശേഷം അരിക്കൊപ്പം ആവശ്യത്തിന് ഉപ്പും, ഒന്നര കപ്പ് വെള്ളവും ചേർത്ത് കൊടുക്കുക. ശേഷം അരി നന്നായി അരച്ചെടുക്കുക. ഇനി ഒട്ടും തന്നെ തരിയില്ലാതെ അരച്ചെടുത്ത അരി ഒരു പാത്രത്തിലേക്ക് മാറ്റുക. ശേഷം ഒരു ടവ്വലിലേക്ക് ഈ അരച്ചെടുത്ത മിക്സ് ഒഴിക്കുക. എന്നിട്ട് അത് നന്നായി വെള്ളം പോകുന്ന രീതിയിൽ കിഴി പോലെ കെട്ടി കുറച്ചു ന്യൂസ് പേപ്പർ കൊണ്ട് പൊതിയുക.

ഇനി അതിൽ നിന്നും ഊറി വരുന്ന വെള്ളം പേപ്പർ കൊണ്ട് നന്നായി ഒപ്പി എടുക്കുക. ശേഷം ഒരു മണിക്കൂറോളം മാവിനെ ഇതുപോലെ പൊതിഞ്ഞു വെച്ച ശേഷം തുറന്നു നോക്കുക. അപ്പോൾ ബാക്കിയുള്ള മാവ് പത്തിരി ചുടാൻ പാകത്തിന് കിട്ടിയിട്ടുണ്ട്. ശേഷം മാവിനെ ചെറിയ ചെറിയ ബോളുകളായി ഉരുട്ടി എടുക്കുക. എന്നിട്ട് പത്തിരി പ്രെസ്സിൽ വെച്ച് പരത്തുക. അല്ലെങ്കിൽ ഒരു പ്ലാസ്റ്റിക് ഷീറ്റിൽ കുറച്ചു എണ്ണ തടകിയ ശേഷം ഓരോ ബോളും അതിൽ വെച്ച് പരത്തുക.

എന്നിട്ട് നല്ല പോലെ ചൂടായി വന്ന പാനിൽ ഈ പത്തിരി ഇട്ട് കൊടുക്കുക. ശേഷം നല്ല ചൂടിൽ പത്തിരി ചുട്ടെടുക്കുക. പൊടി കൊണ്ട് പത്തിരി ഉണ്ടാക്കുന്നതിനേക്കാൾ രുചിയാണ് ഇങ്ങനെ പത്തിരി ഉണ്ടാക്കുമ്പോൾ. ഒരിക്കലെങ്കിലും ഈ രീതിയിൽ പത്തിരി ഉണ്ടാക്കാൻ മറക്കല്ലേ. പച്ചരി കൊണ്ട് പത്തിരി ഉണ്ടാക്കുന്നതിനേക്കാൾ ഏറെ രുചിയാണ് റേഷനരി കൊണ്ട് പത്തിരി ഉണ്ടാക്കുമ്പോൾ.

Leave a Reply

You cannot copy content of this page