നേരം ഏതുമാകട്ടെ കഴിക്കാനിത് സൂപ്പറാണ്.

ഇന്ന് നമുക്ക് വളരെ പെട്ടന്ന് തയ്യാറാക്കി എടുക്കാൻ പറ്റുന്ന ഒരു പലഹാരം പരിചയപ്പെട്ടാലോ. വൈകുന്നേരങ്ങളിൽ ചായക്കൊപ്പം കഴിക്കാൻ പറ്റിയ നല്ലൊരു പലഹാരമാണിത്. അപ്പോൾ നമുക്കിത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ഒരു കപ്പ് കടലമാവ് ഒരു ബൗളിലേക്ക് എടുക്കുക. ശേഷം അതിലേക്ക് രണ്ടു ടേബിൾ സ്പൂൺ മൈദയും ചേർത്ത് കൊടുക്കുക. ഇനി അതിലേക്ക് അര ടീസ്പൂൺ മുളക്പൊടിയും, ആവശ്യത്തിനുള്ള ഉപ്പും ചേർത്ത് മാവിനെ കലക്കിയെടുക്കുക.

ഇനി കലക്കിയെടുത്ത മാവിലേക്ക് കാൽ ടീസ്പൂൺ ബേക്കിങ് സോഡയും ചേർത്ത് കലക്കുക. എന്നിട്ട് മാവിലേക്ക് അര ടീസ്പൂൺ കറുത്ത എള്ളും ചേർത്ത് മിക്‌സാക്കുക. എന്നിട്ട് കലക്കിയെടുത്ത മാവിലേക്ക് സൈഡ് ഭാഗം മുറിച്ചെടുത്ത ബ്രെഡ് ഡിപ്പാക്കി എടുക്കുക. എന്നിട്ട് ഒരു ചട്ടിയിൽ അര ഭാഗത്തോളം എണ്ണയൊഴിച്ചു ചൂടാക്കുക. ശേഷം ചൂടായി വന്ന എണ്ണയിലേക്ക് ഈ മുക്കി എടുത്ത ബ്രെഡിനെ ഇട്ട് കൊടുക്കുക. എന്നിട്ട് ഫ്രൈ ചെയ്തെടുക്കുക.

മീഡിയം ഫ്ളൈമിൽ വെച്ച് വേണം ബ്രെഡ് ബജി ഫ്രൈ ചെയ്തെടുക്കാൻ. തിരിച്ചും മറിച്ചുമിട്ട് ബ്രെഡ് ക്രിസ്പിയായി വന്നാൽ കോരി മാറ്റുക. അപ്പോൾ വളരെ ടേസ്റ്റിയായ ബ്രെഡ് ബജി തയ്യാറായിട്ടുണ്ട്. എല്ലാവരും ഈ രീതിയിൽ ബ്രെഡ് ബജി തയ്യാറാക്കി നോക്കണേ. നല്ല ടേസ്റ്റിയും ക്രിസ്പിയുമായ കിടിലൻ സ്നാക്കാണിത്. ചൂടോടെ കഴിക്കാനാണ് ഏറെ നല്ലത്. കുട്ടികൾക്കൊക്കെ ഒരുപാട് ഇഷ്ടമുള്ള ഒരു സ്നാക്ക് റെസിപ്പി ആയിരിക്കും ഇത്. ട്രൈ ചെയ്തു നോക്കാൻ മറക്കല്ലേ.

Leave a Reply

You cannot copy content of this page