വെറും 3 ചേരുവകൾ മാത്രം മതി. എത്ര കഴിച്ചാലും മതിവരാത്ത ഈ പുഡിങ് തയ്യാറാക്കാൻ.

കുട്ടികളൊക്കെ വീട്ടിലുള്ള സമയമായതു കൊണ്ട് തന്നെ അവർക്ക് എപ്പോഴും എന്തെങ്കിലും കഴിക്കാൻ തോന്നും. അത് പുതുമയുള്ള പലഹാരങ്ങളാണെങ്കിലോ അവർക്ക് സന്തോഷം ഇരട്ടിക്കുകയും ചെയ്യും. അപ്പോൾ ഇന്ന് നമുക്ക് വളരെ ടേസ്റ്റിയായ ഒരു പുഡ്ഡിംഗ് പരിചയപ്പെട്ടാലോ. വെറും മൂന്നു ചേരുവകൾ കൊണ്ട് തയ്യാറാക്കാവുന്ന ഈ പുഡ്ഡിംഗ് എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം. അതിനായി അര ലിറ്റർ പാലാണ് എടുത്തിട്ടുള്ളത്. ഇനി ഈ പാലിൽ നിന്നും കാൽ കപ്പോളം പാൽ മറ്റൊരു പാത്രത്തിലേക്ക് മാറ്റി വെക്കുക.

ഇനി മാറ്റി വെച്ച കാൽ കപ്പ് പാലിലേക്ക് രണ്ട് ടേബിൾ സ്പൂൺ കോൺ ഫ്ലോർ പൌഡർ ചേർത്ത് നന്നായിട്ട് മിക്‌സാക്കുക. ഇനി നല്ല പഴുത്ത മാങ്ങാ തൊലി കളഞ്ഞു ചെറിയ പീസുകളാക്കി അരിഞ്ഞെടുക്കുക. ഇനി ഈ മാങ്ങയെ ഒരു മിക്സിയുടെ ജാറിലേക്കിട്ട ശേഷം ഇനി നേരത്തെ എടുത്തു വെച്ചിട്ടുള്ള പാലിൽ നിന്നും കാൽ കപ്പ് പാൽ ഈ മാങ്ങയിലേക്ക് ചേർത്ത് കൊടുക്കുക. ഇനി ഇതിനെ നല്ല പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക. ശേഷം വേറൊരു ബൗളിലേക്ക് മാറ്റുക.

ഇനി പാൻ അടുപ്പിലേക്ക് വെച്ച ശേഷം പാൽ ചേർത്ത് കൊടുക്കുക. ഇനി പാൽ ചൂടായി വന്നാൽ രണ്ടര ടേബിൾ സ്പൂണോളം പഞ്ചസാര ചേർത്ത് മിക്‌സാക്കുക. ഇനി പാൽ തിളക്കാറായി വന്നാൽ മംഗോ പ്യൂരി ചേർത്ത് ഇളക്കുക. ഇനി ഈ മിക്‌സും തിളക്കാറായി വന്നാൽ പാലും കോൺഫ്ലോർ മിക്‌സും ചേർത്ത് കൈ വിടാതെ ഇളക്കി കൊടുക്കുക. ഇനി തിക്കായി വന്നാൽ ഫ്ളൈയിം ഓഫ് ചെയ്തു കൊടുക്കുക. ശേഷം ഓരോ പുഡ്ഡിംഗ് ട്രേയിലേക്ക് എണ്ണ തടകിയ ശേഷം ഈ മിക്സിനെ ഒഴിച്ച് കൊടുക്കുക.

ഇനി ചൂടാറി വന്ന പുഡിങ്ങിനെ ഫ്രീസറിൽ രു നാലു മണിക്കൂറോളം വെച്ച് സെറ്റാക്കി എടുക്കാവുന്നതാണ്. അപ്പോൾ ഇത്രേയുള്ളൂ വളരെ ടേസ്റ്റിയായ പുഡ്ഡിംഗ് ഇവിടെ റെഡിയായി വന്നിട്ടുണ്ട്. നല്ല ടേസ്റ്റാണ് ഈ പുഡിങ് കഴിക്കാൻ. എല്ലാവരും ട്രൈ ചെയ്തു നോക്കണേ. മാംസ് ഡൈലി എന്ന യൂട്യൂബ് ചാനലിൽ നിന്നും തിരഞ്ഞെടുത്ത ഈ റെസിപ്പി എല്ലാവർക്കും ഇഷ്ടമായി എങ്കിൽ ഈ ചാനൽ ലൈക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ.

 

Leave a Reply

You cannot copy content of this page