നേരം ഏതായാലും കഴിക്കാൻ സൂപ്പറാണ്.

എന്നും ഒരേ ബ്രേക്ഫാസ്റ്റ് കഴിക്കുന്നതിനേക്കാൾ ഇന്ന് കുറച്ചു വ്യത്യസ്തമായാലോ. അപ്പോൾ ഇന്ന് നമുക്ക് ഗോതമ്പ് മാവ് കൊണ്ട് ഒരു അടിപൊളി ഐറ്റം ഉണ്ടാക്കുന്നത് എങ്ങനെ എന്ന് നോക്കാം. ആദ്യം ഒരു ബൗളിലേക്ക് ഒരു കപ്പ് ഗോതമ്പ് മാവ് എടുക്കുക. ശേഷം മാവിലേക്ക് അര കപ്പ് മൈദ കൂടി ചേർത്ത് ഇളക്കുക. ഇനി ഒരു ടേബിൾ സ്പൂൺ പഞ്ചസാരയും, കാൽ ടീസ്പൂൺ ഇൻസ്ടാന്റ്റ് ഈസ്റ്റ്, ആവശ്യത്തിന് ഉപ്പും, ഒരു ടേബിൾ സ്പൂൺ സൺ ഫ്‌ളവർ ഓയിലും ചേർത്ത് നന്നായി മിക്‌സാക്കുക.

ഇനി കുറെച്ചെയായി ചെറിയ ചൂടുള്ള പാൽ ചേർത്ത് മാവ് നല്ല സോഫ്റ്റായി കുഴച്ചെടുക്കുക. ശേഷം ഇരുപത് മിനിറ്റോളം മാവിനെ റെസ്റ്റ് ചെയ്യാനായി മാറ്റി വെക്കുക. ശേഷം നൂറ്റി അൻപത് ഗ്രാം ബോൺ ലെസ്സ് ചിക്കൻ എടുക്കുക. ശേഷം ചിക്കനിലേക്ക് അര ടീസ്പൂൺ മഞ്ഞൾപ്പൊടിയും ആവശ്യത്തിന് ഉപ്പും ചേർത്ത് വേവിക്കുക. ശേഷം വേവിച്ചെടുത്ത ചിക്കൻ ചെറിയ പീസുകളാക്കി ഒരു ബൗളിലേക്ക് എടുക്കുക. ഇനി ഒരു സവാള കുരുമുളക് പൊടിയും, ഉപ്പും ചേർത്ത് വഴറ്റുക. എന്നിട്ട് വഴറ്റി എടുത്ത സവാളയെ ചിക്കനിലേക്ക് ചേർത്ത് മിക്‌സാക്കുക.

ഇനി ഒരു ടേബിൾ സ്പൂൺ മല്ലിയില അരിഞ്ഞതും, രണ്ട് ടേബിൾ സ്പൂൺ മയോണൈസും, ഒരു ടേബിൾ സ്പൂൺ ടൊമാറ്റോ കെച്ചപ്പും ചേർത്ത് ഇളക്കുക. ഇനി കുഴച്ചു വെച്ചിരുന്ന മാവ് നല്ല സോഫ്റ്റായി പൊങ്ങി വന്നിട്ടുണ്ട്. ശേഷം മാവിനെ ചെറിയ ബോളുകളായി ഉരുട്ടി എടുക്കുക. ശേഷം ബോളാക്കിയ മാവിനെ കയ്യിൽ വെച്ച് ഒന്ന് പരത്തുക. ശേഷം മാവിന്റെ നടുവിലായി ഒരു ടേബിൾ സ്പൂൺ ഫില്ലിംഗ് വെക്കുക. എന്നിട്ട് അതും കവർ ചെയ്തു ഉരുട്ടി എടുക്കുക. എന്നിട്ട് വീണ്ടും ഫില്ലിംഗ് പുറത്തു വരാത്ത രീതിയിൽ പരത്തുക.

ഇനി പരത്തിയെടുത്ത മാവിന്റെ മുകളിലായി കുറച്ചു കറുത്ത എള്ളും മല്ലിയില അരിഞ്ഞതും വെച്ച് ഒന്ന് പ്രസ് ആക്കുക. ശേഷം എല്ലാം ഇതുപോലെ ഫില്ലിംഗ് വെച്ച് പരത്തുക. ഇനി ഒരു പാനിൽ ഒരു ടേബിൾ സ്പൂൺ ഓയിൽ ഒഴിക്കുക. ശേഷം ചൂടായി വന്ന ഓയിലിൽ ഈ പലഹാരം ഷാലോ ഫ്രൈ ചെയ്തു എടുക്കുക. ലോ ഫ്ളൈമിലിട്ടു വേണം പലഹാരം തിരിച്ചും മറിച്ചുമിട്ട് ഫ്രൈ ആക്കി എടുക്കാൻ. അപ്പോൾ വളരെ ടേസ്റ്റിയായ പലഹാരം തയ്യാറായിട്ടുണ്ട്. എല്ലാവരും വളരെ ടേസ്റ്റിയായ ഈ പലഹാരം ട്രൈ ചെയ്തു നോക്കണേ. ഉള്ളിൽ ചിക്കന്റെ ഫില്ലിംഗ് വെച്ചിട്ടുള്ളത് കൊണ്ട് തന്നെ നല്ല ടേസ്റ്റാണ് ഇത് കഴിക്കാൻ.

Leave a Reply

You cannot copy content of this page