എപ്പോഴും നമ്മുടെ വീടുകളിൽ കാണുന്ന രണ്ട് സാധനങ്ങളാണ് പച്ചരിയും, തേങ്ങയും. എന്നും ഒരേ പലഹാരം കഴിക്കുന്നതിനേക്കാൾ ഇടയ്ക്കിടെ വ്യത്യസ്തമായ പലഹാരങ്ങൾ കഴിക്കാൻ ഇഷ്ടപ്പെടുന്നവരാണ് നമ്മളിൽ പലരും. അതുകൊണ്ട് തന്നെ ഇന്ന് വെറും രണ്ട് ചേരുവകൾ കൊണ്ട് ഒരു അടിപൊളി ബ്രേക്ഫാസ്റ്റ് റെസിപ്പി പരിചയപ്പെട്ടാലോ. വളരെ ടേസ്റ്റിയായ ഈ പലഹാരം പച്ചരിയും തേങ്ങയും കൊണ്ട് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ഒരു കപ്പ് പച്ചരി നാല് മണിക്കൂറോളം വെള്ളത്തിൽ കുതിർത്തി എടുക്കുക.
ശേഷം നല്ലപോലെ കഴുകിയെടുത്ത പച്ചരിയെ ഒരു മിക്സിയുടെ ജാറിലേക്ക് മാറ്റുക. എന്നിട്ട് അതിനൊപ്പം ഒരു മുറി തേങ്ങാ ചിരകിയതും ചേർത്ത് കൊടുക്കുക. എന്നിട്ട് അര കപ്പ് വെള്ളവും ചേർത്ത് നല്ലപോലെ അരച്ചെടുക്കുക. കുറച്ചു തിക്കായ ബാറ്ററാണ് ഈ പലഹാരം തയ്യാറാക്കാനായി വേണ്ടത്. ശേഷം അടിച്ചെടുത്ത മിക്സിനെ ഒരു പാത്രത്തിലേക്ക് മാറ്റുക. എന്നിട്ട് ആവശ്യത്തിനുള്ള ഉപ്പും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ദോശ മാവിനേക്കാൾ കുറച്ചുകൂടി ലൂസായ മാവാണ് ഈ പലഹാരം തയ്യാറാക്കാനായി വേണ്ടത്.
ഇനി ഒരു പാൻ അടുപ്പിൽ വെച്ച് ചൂടാക്കുക. അപ്പച്ചട്ടി പോലുള്ള അടി കുഴിഞ്ഞ ചട്ടിയാണ് ഈ പലഹാരം തയ്യാറാക്കാനായി വേണ്ടത്. ശേഷം ചൂടായി വന്ന ചട്ടിയിലേക്ക് ഒന്നര തവി മാവ് ഒഴിക്കുക. എന്നിട്ട് ഒന്ന് ചുറ്റിച്ചു കൊടുക്കുക. ശേഷം അടച്ചു വെച്ച് അപ്പം ചുട്ടെടുക്കുക. ഒരു സൈഡ് വെന്തുവന്നാൽ തിരിച്ചിട്ട് കൊടുക്കുക. എന്നിട്ട് രണ്ട് സൈഡും വെന്തുവന്നാൽ പാനിൽ നിന്നും എടുത്തുമാറ്റുക.
അപ്പോൾ വളരെ ടേസ്റ്റിയായ പലഹാരം തയ്യാറായിട്ടുണ്ട്. ഏത് കറിയും ഈ പലഹാരത്തിനൊപ്പം കഴിക്കാൻ വളരെ ടേസ്റ്റിയാണ്. എപ്പോഴും നമ്മുടെ വീടുകളിൽ കാണുന്ന വെറും രണ്ട് ചേരുവകൾ കൊണ്ടാണ് ഈ പലഹാരം തയ്യാറാക്കി ഇരിക്കുന്നത്. അപ്പോൾ എല്ലാവരും ഈ രീതിയിൽ ഒരു പലഹാരം തയ്യാറാക്കി നോക്കണേ. രാവിലെ ബ്രേക്ഫാസ്റ്റായും വൈകുന്നേരങ്ങളിൽ സ്നാക്കയുമെല്ലാം ഈ പലഹാരം സെർവ് ചെയ്യാം. എല്ലാവരും ഉറപ്പായും ട്രൈ ചെയ്തു നോക്കണേ.
