ഇതിൽ നിന്നും ഒരു തുള്ളി മതി പാറ്റകളും, പ്രാണികളും വീട് വിട്ട് ഓടിക്കോളും

നമ്മുടെയെല്ലാം വീടുകളിൽ എന്തൊക്കെ ചെയ്താലും പോകാത്ത ജീവികളാണ് പാറ്റയും, ചെറിയ ഈച്ചയുമൊക്കെ. എന്നാൽ ഇന്ന് നമുക്ക് ഈ പ്രാണികളെ എന്നന്നേക്കുമായി നമ്മുടെ വീടുകളിൽ നിന്നും തുരത്തിയോടിക്കാൻ കഴിയും. കൂടുതലായും ഈ പാറ്റകളൊക്കെ കാണുന്നത് നമ്മുടെ അടുക്കളയിലും, കബോഡുകളിലുമൊക്കെയാണ്. എന്നാൽ കുറച്ചു കാര്യങ്ങൾ ശ്രദ്ധിച്ചാൽ പാറ്റകളെ എന്നന്നേക്കുമായി നമ്മുടെ അടുക്കളയിൽ നിന്നും ഓടിക്കാൻ നമുക്ക് കഴിയും.

അതിനായി ഒരു സ്പൂൺ പൊടിച്ച പഞ്ചസാരയും, ഒരു സ്പൂൺ മൈദയും, ബോറിക് ആസിഡുമാണ് ആവശ്യമായി വേണ്ടത്. ബോറിക് ആസിഡ് നമുക്ക് എല്ലാ മെഡിക്കൽ ഷോപ്പുകളിലും കിട്ടുന്ന ഒരു സാധനമാണ്. ഇത് തയ്യാറാക്കാനായി നമ്മൾ ഉപയോഗിക്കാത്ത പാത്രവും , ഒരു സ്പൂണുമാണ് വേണ്ടത്. പഞ്ചസാര എടുക്കുമ്പോൾ പൊടിച്ച പഞ്ചസാര വേണം എടുക്കാൻ. ഇനി ഒരു പാത്രത്തിലേക്ക് ഒരു ചെറിയ പാക്കെറ്റ് ബോറിക് ആസിഡും, ഒരു ടേബിൾ സ്പൂൺ പൊടിച്ച പഞ്ചസാരയും, ഒരു ടേബിൾ സ്പൂൺ മൈദയും എടുക്കുക.

 

എന്നിട്ട് ഇവ മൂന്നും കൂടി നല്ലപോലെ മിക്‌സാക്കുക. എന്നിട്ട് കുറെച്ചെയായി വെള്ളം ചേർത്ത് മിക്‌സാക്കുക. ഉരുട്ടിയെടുക്കാൻ പാകത്തിന് വേണം വെള്ളം ചേർക്കാൻ. ശേഷം ഈ മിക്സിനെ ചെറിയ ചെറിയ ബോളുകളായി ഉരുട്ടിയെടുക്കുക. കുട്ടികളുള്ള വീടാണ് എങ്കിൽ നല്ലപോലെ സൂക്ഷിച്ചു വെക്കുക. കുട്ടികളുടെ കയ്യിൽ കിട്ടാതെ വേണം ഇത് സൂക്ഷിച്ചു വെക്കാൻ. എന്നിട്ട് പാറ്റകൾ കൂടുതലായി ഉള്ള സ്ഥലങ്ങളിൽ ഇത് വെക്കുക.

എന്നിട്ട് ഈ ബോളുകളെ ഒരു മിനുസമുള്ള പേപ്പറിൽ വെച്ച് കൊടുക്കുക. ഇങ്ങനെ ചെയ്യുമ്പോൾ പാറ്റകളെല്ലാം ചത്തു പോകുന്നതാണ്. ശേഷം ഇനി ഒരു പ്രാണിയും ഒരിക്കലും വരാതിരിക്കാനായി ഒരു കോട്ടനിൽ കുറച്ചു യൂക്കാലി വീഴ്ത്തിയ ശേഷം പ്രാണികൾ കൂടുതലായി വരുന്ന സ്ഥലങ്ങളിൽ വെച്ച് കൊടുക്കുക. യൂക്കാലിയുടെ മണം പ്രാണികളെ അസ്വസ്ഥമാക്കുകയും അതുമൂലം പ്രാണികൾ വീട് വിട്ട് ഓടുകയും ചെയ്യും. ഇങ്ങനെ ചെയ്യുകയാണെങ്കിൽ നമ്മുടെ വീട്ടിൽ ശല്യമായി മാറാറുള്ള എല്ലാ പ്രാണികളും രക്ഷപെട്ട് ഓടുന്നതാണ്.

Leave a Reply

You cannot copy content of this page