വെറും രണ്ട് ചേരുവ മാത്രം മതി മഞ്ഞുപോലുള്ള ഈ പുഡ്ഡിംഗ് തയ്യാറാക്കാൻ

ഇപ്പോൾ എല്ലാവർക്കും ഒരുപാട് ഇഷ്ടമുള്ള റെസിപ്പികളിൽ ഒന്നാണ് പുഡ്ഡിംഗ്, പല തരത്തിലുള്ള പുഡിങ്ങുകൾ നാം കഴിച്ചിട്ടുണ്ടാകും. എന്നാൽ ഇന്ന് നമുക്ക് വളരെ ടേസ്റ്റിയായ വെറും രണ്ട് ചേരുവകൾ കൊണ്ട് തയ്യാറാക്കാവുന്ന ഒരു പുഡിങ്ങാണ് ഇന്ന് പരിചയപ്പെടുത്തുന്നത്. അപ്പോൾ നമുക്ക് ഇത് എങ്ങനെയാണ്‌ തയ്യാറാക്കുന്നത് എന്ന് നോക്കാം. ആദ്യം ഒരു പാൻ അടുപ്പിൽ വെച്ച് ചൂടാക്കുക. ശേഷം പാനിലേക്ക് മൂന്നു ടേബിൾ സ്പൂൺ കോൺഫ്ലോർ ചേർക്കുക. ശേഷം കോൺഫ്ലോറിലേക്ക് അര കപ്പ് പാൽ ചേർത്ത് നന്നായി മിക്‌സാക്കുക.

ഒട്ടും തന്നെ കട്ടയില്ലാതെ കലക്കി എടുക്കുക. ശേഷം ബാക്കിയുള്ള പാലും കൂടി ചേർത്ത് ഇളക്കുക, ഇനി ഫ്‌ളയിം ഓണാക്കി കൈ വിടാതെ ഇളക്കുക. ശേഷം അര കപ്പ് പഞ്ചസാരയും പാലിലേക്ക് ചേർത്ത് ഇളക്കുക. ശേഷം മീഡിയം ഫ്ളൈമിൽ വെച്ച് പാൽ കുറുകി വരുമ്പോൾ ഫ്‌ളയിം ഓഫ് ചെയ്യുക. ശേഷം മുക്കാൽ ടീസ്പൂൺ വാനില എസ്സെൻസ് ചേർത്ത് ഇളക്കുക. നല്ല പോലെ ഇളക്കിയ ശേഷം ചൂടോടുകൂടി ട്രേയിലേക്ക് ഒഴിക്കുക.

ട്രേയിലേക്ക് കുറച്ചു നെയ്യ് തടകിയ ശേഷം ഈ മിക്സ് ഉടനെ തന്നെ അതിലേക്ക് മാറ്റുക. എന്നിട്ട് ഒന്ന് ടാപ്പ് ചെയ്ത ശേഷം തണുക്കാനായി വെക്കുക. എന്നിട്ട് ചൂടാറി വന്നാൽ ഫ്രിഡ്ജിലേക്ക് വെക്കുക. ഒരു നാലു മണിക്കൂറോളം ഫ്രിഡ്ജിൽ വെച്ച് പുഡ്ഡിംഗ് തണുപ്പിച്ചെടുക്കുക. ശേഷം കുറച്ചു ഡെസിക്കേറ്റഡ് കോക്കനട്ട് മുകളിലായി വിതറിയ ശേഷം പുഡ്ഡിംഗ് സെർവ് ചെയ്യാം. അപ്പോൾ വളരെ ടേസ്റ്റിയായ പാൽ പുഡ്ഡിംഗ് തയ്യാറായിട്ടുണ്ട്. എല്ലാവരും ഈ ഇഫ്താറിന് ഇതൊന്നു ട്രൈ ചെയ്തു നോക്കണേ; കുട്ടികൾക്കൊക്കെ ഒരുപാട് ഇഷ്ടമാകുന്ന ഒരു പുഡ്ഡിംഗ് ആയിരിക്കും ഇത്.

Leave a Reply

You cannot copy content of this page